Jump to content

കോകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Garcinia indica
പുനംപുളിയുടെ ഇലയും കായും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
G. indica
Binomial name
Garcinia indica
(Thouars) Choisy
Synonyms
  • Brindonia indica Thouars Unresolved
  • Brindonia oxycarpa Thouars
  • Garcinia purpurea Roxb.
  • Oxycarpus indica Poir. Unresolved
  • Stalagmitis indica G.Don Unresolved
  • Stalagmitis purpurea G.Don Unresolved

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ് കോകം (ശാസ്ത്രീയനാമം: Garcinia indica). ഫലവർഗ്ഗങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ ചുവന്ന നിറമുള്ള ഫലമാണു് കോകം.[അവലംബം ആവശ്യമാണ്] ഇത് കാട്ടമ്പി, പുനംപുളി, പെണംപുളി, മരപ്പുളി, പിനംപുളി, പിനാർപുളി എന്നെല്ലാം അറിയപ്പെടുന്നു. കുടംപുളിയുടെ ജനുസ്സിൽപെട്ട, മലബാർ മേഖലയിലെ മണ്ണും ചൂടുള്ള കാലാവസ്ഥയ്ക്കു വളരെ അനുയോജ്യമായ സുഗന്ധവൃക്ഷ വിളയാണിത്. ലോകത്തിൽ ഏറ്റവും കൂടുതൽ കോകം കൃഷിചെയ്യുന്നതു് കൊങ്കൺ മേഖലയിലാണു്. ഇതു് കേരളത്തിൽ വിരളമായി മാത്രമെ കാണപ്പെടുന്നുള്ളു.[1] കാഴ്‌ചയ്ക്ക് കുടംപുളിയോട് നല്ല സാമ്യമുണ്ട്. 10 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറു വൃക്ഷമാണിത്. 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു[2].

ഉപയോഗങ്ങൾ

[തിരുത്തുക]

ഭക്ഷണത്തിൽ

[തിരുത്തുക]

പുനംപുളിയുടെ കായുടെ പുറംതോട് ഉണങ്ങിയാൽ കുടംപുളി തന്നെയെന്നേ തോന്നൂ. പല ഭാഷയിലും ഇതിനു കോകം എന്നു പറയുന്നു. ഇതൊരു സുഗന്ധദ്രവ്യമായി ഉപയോഗിച്ചുവരുന്നു. കുടമ്പുളിക്കും വാളൻപുളിക്കും പകരം ഇത് ഉപയോഗിക്കാറുണ്ട്. കോകം വെള്ളത്തിൽ കുറച്ച് നേരം ഇട്ടുവച്ചാൽ വെള്ളത്തിന്റെ നിറം റോസ് ആയി മാറും. ചവർപ്പുരസമുള്ള ഇതു മധുരമിട്ടോ അല്ലാതെയോ കുടിക്കാം, നല്ലൊരു ദഹനരസമാണിത്. വേനലിൽ ദേഹത്തിന്റെ താപനില കുറയ്ക്കാനും ഇത് നല്ലതാണ്. [3]

വ്യാവസായിക ഉപയോഗം

[തിരുത്തുക]

പുനംപുളിയുടെ കുരവിൽ അടങ്ങിയിരിക്കുന്ന എണ്ണ സാധാരണ ഊഷ്മാവിൽ ഖരമായിരിക്കും. ഔഷധങ്ങൾ, മധുരപലഹാരങ്ങൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ എന്നിവ ഉണ്ടാക്കാൻ ഇത് ഉപയോഗിച്ചു വരുന്നു.

മറ്റുപയോഗങ്ങൾ

[തിരുത്തുക]

നല്ലൊരു തണൽ വൃക്ഷമായ പുനംപുളി അലങ്കാരവൃക്ഷമായി നട്ടുവളർത്തുന്നു.

സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും

[തിരുത്തുക]

പുളിച്ചു തികട്ടൽ, അസിഡിറ്റി, ദഹനക്കുറവ് മുതലായവയെ ശമിപ്പിക്കുന്നതിനും കോകത്തിന് നല്ല കഴിവുണ്ട്. രക്ത ശുദ്ധീകരണത്തിനും ഹൃദയം ഉത്തേജിപ്പിക്കുന്നതിനും കൊളസ്ട്രോൾ, ഡയബറ്റിസ് എന്നിവ നിയന്ത്രിക്കുന്നതിനും കോകം ഉപകാരപ്പെടും കോകം സംസ്കരിച്ചെടുക്കുന്ന സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും കൊങ്കൺ മേഖലയിൽ സുലഭമായി കിട്ടാറുണ്ടു്. ശരീരത്തിന്റെ വണ്ണവും ഭാരവും കുറയ്ക്കാനുള്ള മരുന്നുകൾ ഇതുപയോഗിച്ച് ഉണ്ടാക്കുന്നു..[4] പുനംപുളിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു [5]. ഇലയും കായയുമാണ് ഔഷധമായി ഉപയോഗിക്കുന്നത്

അംശൂൾ (ബിന്ട)

[തിരുത്തുക]

മൂത്തു പഴുത്ത കോകമ്പഴങ്ങളുടെ തൊലി പഴച്ചാറിൽ പല തവണ മുക്കി വെയിലത്തു വെച്ചുണക്കിയെടുത്തു് സുഗന്ധദ്രവ്യമുണ്ടാന്നു. കറികൾക്ക് രുചിയേകുവാനാണു് ഇത് പ്രധാനമായും ഉപയോഗിക്കുന്നു[1].

കോകം തൊലി ഉപ്പുലായനിയിൽ സംസ്ക്കരിച്ചെടുത്താണ് ഇതുണ്ടാക്കുന്നതു് [1].

അമൃതകോകം

[തിരുത്തുക]
കോകം Kokum fruit

കോകമ്പഴത്തിൽ നിന്നെടുക്കുന്ന പുളിയുള്ള, ചുവപ്പുനിറമുള്ളചാറാണിതു്. ശരീരത്തിന്റെ ചൂട് കുറയ്ക്കുന്നതിന് ഒരു ഉഷ്ണശമനിയായി ഇതുപയോഗിക്കുന്നു. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പാരാ ഹൈഡ്രോക്സി സിട്രിക്കാസിഡ് ഇതിലടങ്ങിയിരിക്കുന്നു. [1].

കോകംവെണ്ണ

[തിരുത്തുക]

കോകത്തിന്റെ വിത്തിലുള്ള പരിപ്പിൽ നിന്നു വേർതിരിച്ചെടുക്കുന്ന വ്യാവസായിക പ്രാധാന്യമുള്ള കൊഴുപ്പാണിതു്. പാചകത്തിനും ഔഷധനിർമ്മാണത്തിനും സൌന്ദര്യവർധകക്കൂട്ടുകളിലും ഇതുപയോഗിക്കുന്നു. കാല് വിണ്ട് കീറുന്നതിനും വയറിളക്കത്തിനും കോകംവെണ്ണ നല്ല മരുന്നാണു്. വിത്തുകൾ ചതച്ചു പൊടിച്ചതിനു ശേഷം വെള്ളത്തിലിട്ടു തിളപ്പിച്ച് കോകംവെണ്ണ വേർതിരിച്ചെടുക്കുന്നു[1].

കോകം വൃക്ഷം

[തിരുത്തുക]

ക്രിസ്തുമസ് മരം പോലെ കുത്തനെയുള്ള ഇല വ്യൂഹമുള്ള ഒര അലങ്കാര വൃക്ഷമാണ് കോകം. ഇലകൾ ചെറുതും വട്ടത്തിലുള്ളതുമാണ്. ഇളം തണ്ടുകളിൽ ചുവന്ന നിറം കാണാം. കോകം ഒരു ബഹുലിംഗസസ്യമായ കോകം ദ്വിലിംഗ പുഷ്പങ്ങളുള്ള വൃക്ഷങ്ങളായും വിരളമായും കാണപ്പെടുന്നു. വായുവിലൂടെയാണ് പരാഗണം നടക്കുന്നതു്. കോകംതൈകൾ പൂക്കുന്നതിന് അഞ്ചിധികം വർഷങ്ങളെടുക്കും. പഴുക്കാത്ത കായ്കൾക്ക് പച്ചനിറവും വിളഞ്ഞു പഴുത്തകായ്കൾക്ക് കടുംചുവപ്പു നിറമോ ഇരുണ്ട ചുവപ്പു നിറമോ ആയിരിക്കും. മാർച്ച് മാസം മുതൽ പഴങ്ങൾ വിളവെടുക്കാറാകും. പഴങ്ങൾ പെട്ടെന്ന് കേടാകുന്നതിനാൽ സംസ്ക്കരണം വേഗത്തിൽ നടത്തണം. ധാരാളം സൂര്യപ്രകാശം ആവശ്യമായ മരമായതിനാൽ ഇടവിളയായി കൃഷി ചെയ്യുവാൻ പറ്റിയതല്ല. കോകം, മാവും കശുമാവും കൃഷി ചെയ്യുന്ന കൊങ്കൺ മേഖലയിൽ കൂട്ടു കൃഷിയായി വളർത്താറുണ്ടു്[1].

ഗവേഷണം

[തിരുത്തുക]

മഹാരാഷ്ട്രയിലെ വെംഗുർല എന്ന സ്ഥലത്തുള്ള പ്രാദേശിക ഫലവർഗ്ഗ ഗവേഷണ കേന്ദ്രത്തിൽ കോകത്തിന്റെ ഗവേഷണം നടക്കുന്നുണ്ടു്. കൊങ്കൺ അമൃത എന്ന പേരിൽ, ഒരു മരത്തിൽ നിന്ന് 140 കിലോഗ്രാം വിളവ് ലഭിക്കുന്ന ഒരിനം അവർ നിർധാരണ രീതിയിലൂടെ തെരഞ്ഞെടുത്തിട്ടുണ്ട്[1].

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 "കോകം-കേരളത്തിനു യോജിച്ച സുഗന്ധവിള". Archived from the original on 2009-02-01. Retrieved 2011-08-28.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-24. Retrieved 2012-10-27.
  3. http://www.uppercrustindia.com/oldsite/6crust/six/rec2a.htm
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-27. Retrieved 2012-10-27.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-02. Retrieved 2012-10-27.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കോകം&oldid=3958309" എന്ന താളിൽനിന്ന് ശേഖരിച്ചത്