Jump to content

അശോകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saraca asoca എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Ashoka tree
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
S. asoca
Binomial name
Saraca asoca
(Roxb.) Wilde
Synonyms
  • Jonesia asoca Roxb.
  • Jonesia confusa Hassk.
  • Jonesia pinnata Willd.
  • Saraca confusa (Hassk.) Backer

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  • Saraca indica (Linnaeus)
അശോകപുഷ്പം
Wiktionary
Wiktionary
അശോകം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഇന്ത്യ, ശ്രീലങ്ക, ബർമ്മ എന്നിവിടങ്ങളിൽ, സമുദ്രനിരപ്പിൽ നിന്ന് 750 മീറ്റർവരെ ഉയരമുള്ള പ്രദേശങ്ങളിൽ[1], ധാരാളമായി കണ്ടുവരുന്ന ഒരു നിത്യഹരിതപൂമരമാണ്‌ അശോകം. ആധുനികസസ്യവർഗ്ഗീകരണപ്രകാരം സിസാൽപിനിയേസീ സസ്യകുടുംബത്തിൽപ്പെട്ടതും സറാക്ക അശോക (റോക്സ്ബർഗ്)ഡി.വിൽഡ് എന്ന ശാസ്ത്രനാമത്തിലും അശോകം അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Saraca asoca). ദുഃഖത്തെ അകറ്റുന്നതിനാൽ ശോകനാശം, അശോകം, അപശോകം, വിശോകം എന്നീ പര്യായങ്ങൾ[2] . ഐ. യൂ. സി. എൻ (International Union for Conservation of Nature and Natural Resources IUCN) പ്രകാരം അമിതചൂഷണംമൂലം വംശനാശസാദ്ധ്യതയുള്ള വൃക്ഷം[3]. 6 മുതൽ 9 മീറ്റർവരെ ഉയരത്തിൽവളരുന്ന ഈ വൃക്ഷത്തിന്റെ ഇലകൾക്ക് 15 - 25 സെന്റി മീറ്റർ നീളമുണ്ടാകും. തളിരിലകൾക്കു ചുവപ്പു നിറമാണ്. വസന്തകാലത്ത്, കൂടുതൽ പുഷ്പിക്കുന്നു. സുഗന്ധമുള്ള പൂക്കൾ 7 - 10 സെന്റി മീറ്റർവരെ വിസ്തീർണ്ണമുള്ള കുലകളായിക്കാണുന്നു.പുഷ്പങ്ങൾ വിരിയുമ്പോൾ, നിറം കടുംഓറഞ്ചാണ് . ക്രമേണ കടുംചുമപ്പാകുന്നു. ഫലങ്ങൾക്ക്, 15 - 25 സെന്റി മീറ്റർ നീളമുണ്ടാകും അതിനുള്ളിൽ ചാരനിറമുള്ള നാലുമുതൽ എട്ടുവരെ കുരുക്കളുണ്ടാകും.

ഗൗതമബുദ്ധൻ ജനിച്ചതും[2] , ജൈനമതസ്ഥാപകനായ വർദ്ധമാന മഹാവീരൻ നിർവാണംപ്രാപിച്ചതും[2], രാമായണത്തിൽ ഹനുമാൻ സീതയെക്കണ്ടതും[അവലംബം ആവശ്യമാണ്] അശോകമരച്ചുവട്ടിലാണെന്നു വിശ്വസിച്ചുവരുന്നു.

അശോകത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീനരേഖ ബി. സി പത്താം നൂറ്റാണ്ടിൽ രചിച്ചതെന്നു വിശ്വസിക്കുന്ന[2] ചരക സംഹിതയിലാണ്. ആയുർവേദഔഷധവർഗ്ഗീകരപ്രകാരം ശിംബികുലത്തിലുൾപ്പെട്ട ഔഷധസസ്യമാണ് അശോകം. അംഗനപ്രിയ, ശുഭഗ, കാന്താംഗ്രിദോഹദ, മധുപുഷ്പ തുടങ്ങിയ പര്യായങ്ങളെല്ലാംതന്നെ ആശോകവൃക്ഷത്തിന്, സ്ത്രീകളും സ്ത്രീരോഗങ്ങളുമായുള്ള ബന്ധം വെളിവാക്കുന്നു[2][3]. സ്ത്രീകളുടെ പാദസ്പർശംമുലം അശോകം പുഷ്പിക്കുമെന്ന് വൃക്ഷായുർവേദത്തിൽ പറയുന്നു. പദ്മ പുരാണത്തിലും, മത്സ്യ പുരാണത്തിലും, ബ്രഹ്മാവൈവർത്ത പുരാണത്തിലും അശോകമരം സന്തോഷദായകമെന്ന് പരാമർശിക്കുന്നു[2]. പ്രേമദേവനായ മദനന്റെ വില്ലിലെ അഞ്ചുപുഷ്പങ്ങളിലൊന്ന് അശോകപുഷ്പമാണ്[2]. ശക്തി ആരാധനയിൽ ദുർഗ്ഗ പൂജനടത്തുന്നവർ ഒമ്പതുതരം ഇലകൾ ഉപയോഗിക്കുന്നതിൽ ഒന്ന്, അശോകമാണ്.[2] പൂക്കൾ തടിയോടു ചേർന്നുണ്ടാവു ന്നു.

നടീൽവസ്തു

[തിരുത്തുക]

അശോകത്തിന്റെ നടീൽ വസ്തു അതിന്റെ വിത്തുകൾ മുളപ്പിച്ചെടുക്കുന്ന തൈകളാണ്‌. ഫെബ്രുവരി - ഏപ്രിൽ മാസങ്ങളിലാണ്‌ വിത്തുകൾ ശേഖരിക്കുന്നത്. ശേഖരിക്കുന്ന വിത്തുകൾ പെട്ടെന്നുതന്നെ തവാരണകളിൽ പാകുക. ഏകദേശം ഇരുപതു ദിവസംകൊണ്ടു വിത്തുകൾ മുളച്ചുതുടങ്ങും. തൈകൾക്ക് രണ്ട് - മൂന്നില പ്രായമാകുമ്പോൾ, ഇളക്കി പോളിബാഗുകളിൽ നടാവുന്നതാണ്‌. കാലവർഷാരംഭത്തോടെ തൈകൾ സ്ഥിരമായി നടുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലത്ത് 45 X 45 X 45 സെന്റീമീറ്റർ വലിപ്പമുള്ള കുഴികളിൽ മേൽമണ്ണും ജൈവവളങ്ങളും ചേർത്തുനിറച്ചു നടാം.

വിളവെടുപ്പ്

[തിരുത്തുക]

ശരിയായ പരിചരണംനൽകിയാൽ തൈകൾ നട്ട്, 20 വർഷം കഴിയുന്നതോടെ തൊലി വെട്ടിയെടുക്കാം. ഇതിനായി മരം ചുവട്ടിൽനിന്ന് ഒന്നരയടി ഉയരംനിറുത്തി ബാക്കി മുറിച്ചുമാറ്റി, അതിന്റെ തൊലിയെടുക്കാം. മുറിച്ച കുറ്റിയിൽനിന്ന്, വീണ്ടും കിളിർപ്പുണ്ടായി അഞ്ചു വർഷംകൊണ്ട്, രണ്ടാമതും വിളവെടുക്കാം. കൂടാതെ, ഓരോ ഭാഗത്തുനിന്നും തൊലി ചെത്തിയെടുക്കുന്നരീതിയും നിലവിലുണ്ട്.

ആധുനിക ഔഷധശാസ്ത്രം

[തിരുത്തുക]

ആശോ മരത്തിന്റെ ഉണക്കിയ തോലിൽനിന്ന്, ലയോണിസൈഡ് (lyoniside), നുഡിപോസൈഡ്(nudiposide), 5-മെതോക്സി-9-ബി-ക്സൈലോപൈറാനോസിൽ(5-methoxy-9-b-xylopyranosyl-(�)-isolariciresinol), ഇക്കാരിസൈഡ് ഇ 3(icarisideE3), സ്കൈസാൻഡ്രിസൈഡ് (schizandriside) എന്നീ ഗ്ലൈക്കോസൈഡുകളും; എപികാറ്റെചിൻ (�)-epicatechin, എപിയഫ്സെലെചിൻ epiafzelechin-(4b?8)-epicatechin, പ്രോസയനിഡിൻ ബി 2 procyanidin B2, എന്നീ ഫ്ലേവനോയിഡുകളും, ß സീറ്റോസ്റ്റീറോൾ എന്ന പ്രകൃതിദത്ത സ്റ്റീറോയിഡും, റ്റാന്നിൻ, പ്രൊ-അന്തൊസയനിഡിൻ, ല്യൂക്കോ-അന്തൊസയനിഡിൻ ഘടകങ്ങളും വേർതിരിച്ചെടുത്തിട്ടുണ്ട് വാർദ്ധക്യത്തെത്തടയുന്നതിന് ഇതിലെ ഫ്ലേവനോയിഡ് ഘടകങ്ങൾക്ക് ശേഷിയുണ്ട്[4]. അശോകപുഷ്പങ്ങളിൽനിന്നു വേർതിരിച്ചെടുത്ത ഫ്ലേവനൊയിഡ് ഘടകകങ്ങൾക്ക്, ത്വക്കിലുണ്ടാകുന്ന അർബുദത്തെത്തടയുവാൻ സാധിക്കും . ഇലകളിൽനിന്ന് പെട്രോളിയം ഈതറിൽ ലയിപ്പിച്ചെടുത്തതും, തോലിൽനിന്ന് ക്ലോറോഫോമിൽ ലയിപ്പിച്ചെടുത്തതുമായ ലായനികൾ ചില കൂത്താടികൾക്കെതിരെ(C. quinquefasciatus) ഉപയോഗിക്കാവുന്ന ജൈവകീടനാശിനിയാണ്

രസാദിഗുണങ്ങൾ

[തിരുത്തുക]

രസം :കഷായം, തിക്തം

ഗുണം :സ്നിഗ്ധം

വീര്യം :ശീതം

വിപാകം :കടു [5]

ഔഷധയോഗ്യഭാഗം

[തിരുത്തുക]

മരപ്പട്ട, വേരിൻമ്മേൽ തൊലി, പൂവ് [5]

ആയുർവേദത്തിൽ

[തിരുത്തുക]

തോലിന്, ഗർഭപാത്രത്തിന്റെയുള്ളിലെ ചർമ്മത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുണ്ട്, അതിനാൽ ആർത്തവകാലത്തുണ്ടാകാറുള്ള വേദനയിൽനിന്നു ശമനമുണ്ടാകുവാനുപയോഗിക്കുന്നു. ഗർഭപാത്രത്തെ ബാധിക്കുന്ന പലരോഗങ്ങളുടേയും ചികിത്സയ്ക്ക്, അശോകത്തിൽനിന്നു നിർമ്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു. പ്രസവാനന്തര രക്തസ്രാവം ശമിപ്പിക്കുവാനുള്ള ആധുനിക ഔഷധമായ മീഥൈൽ എർഗോട്ടമൈൻ, അശോകത്തിൽനിന്നാണുല്പാദിപ്പിക്കുന്നത്. അശോകത്തിൽനിന്നുല്പാദിപ്പിക്കുന്ന പല ആയുർവേദഔഷധങ്ങളും ഒരേഫലം നൽകുന്നുണ്ട്[1]. സ്ത്രീരോഗങ്ങൾക്കുപുറമേ പനി, ആന്തരീകാവയവങ്ങളുടെ വീക്കം, അർശസ്സ്, ത്വൿ-രോഗങ്ങൾ എന്നിവയിലും ഔഷധമായുപയോഗിക്കാം[6]

ചിത്രങ്ങൾ

[തിരുത്തുക]

ഉദ്ധരണികൾ

[തിരുത്തുക]

കാളിദാസന്റെ മാളവികാഗ്നിമിത്രം എന്ന നാടകത്തിൽ, അഗ്നിമിത്രന്റെ കാമുകി മാളവിക ഇതേവരെ പുഷ്പിച്ചിട്ടില്ലാത്ത അശോകമരച്ചുവട്ടിൽ നൃത്തംചെയ്യുകയും ചവുട്ടിയാൽ പുഷ്പിക്കുമല്ലോ എന്നു പറയുന്നുമുണ്ട്.[2]

രസഗൂണവീര്യാദികൾ

[തിരുത്തുക]

- തുവരം, തിക്തം, ലഘു, രൂക്ഷം, ശീതം, പാകത്തിൾ ഊഷണം.

ഔഷധോപയോഗ്യഭാഗങ്ങൾ

[തിരുത്തുക]

ത്വഗാദികം.

'==ഔഷധഗുണം== പിത്തം, രക്തദോഷം, ചുട്ടുനീറ്റൽ, തണ്ണീർദാഹം, വ്രണം, അതിസാരം, വിഷം, പ്രദരം, മഹോദരം ഇവയെ ശമിപ്പിക്കും.... ക്ഷേത്രങ്ങളിൽ മാലകെട്ടിച്ചാർത്താൻ അശോകപ്പൂവ് ഉപയോഗിക്കാറുണ്ട്.. ശ്രീരാമക്ഷേത്രത്തിൽ എടുക്കാറില്ല...

അവലംബം

[തിരുത്തുക]

കേരളത്തിലെ ഔഷധസസ്യങ്ങൾ- ഡോ. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

ഔഷധസസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ് ബുക്സ്

  1. 1.0 1.1 "ഹിമാലയ ഹെൽത്ത്കെയർ". Archived from the original on 2009-12-20. Retrieved 2009-09-13.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 "T.K Biswas & P. K Debnath;Asoka, a cultural and scientific evaluation;Dept. of pharmacology;Benares Hindu University;1973" (PDF). Archived from the original (PDF) on 2011-01-25. Retrieved 2009-09-13.
  3. 3.0 3.1 "ദി ഹിന്ദു, മേയ് 05, 2008". Archived from the original on 2008-05-09. Retrieved 2010-08-08.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; springerlink.com എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. 5.0 5.1 ഔഷധസസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; dmap.org.in എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അശോകം&oldid=4114308" എന്ന താളിൽനിന്ന് ശേഖരിച്ചത്