കാമുകി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് കാമുകി. മികച്ച ഹ്രസ്വചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം 2016 ൽ ഈ ചിത്രത്തിനു ലഭിച്ചു.[1]കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി ഡിപ്ലോമ കോഴ്‌സ് വിദ്യാർത്ഥിയായിരുന്ന ടോമിയുടെ അവസാന പ്രൊജക്ടായിരുന്നു ഈ ചിത്രം. ഇൻസ്റ്റിറ്റ്യൂട്ടാണ് നിർമ്മാണചെലവ് വഹിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിലെ തന്നെ സൗകര്യങ്ങൾ ഉപയോഗിച്ചായിരുന്നു ചിത്രീകരണവും. ചിത്രീകരണം പൂർണമായും നടന്നത് കൊൽക്കത്തയിലായിരുന്നു.

ഉള്ളടക്കം[തിരുത്തുക]

പ്ലസ്ടുവിന് പഠിക്കുന്ന പെൺകുട്ടി ഗർഭിണിയാകുകയും തുടർന്ന് പൂർവ്വകാമുകനെ തിരഞ്ഞുപോകുന്നതുമാണ് ചിത്രത്തിന്റെ കഥ. ഗർഭിണിയായ കൗമാരക്കാരിക്ക് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/movies-music/news/63rd-national-film-awards-malayalam-news-1.956328
"https://ml.wikipedia.org/w/index.php?title=കാമുകി&oldid=2428647" എന്ന താളിൽനിന്ന് ശേഖരിച്ചത്