സാലിമരം
സാലിമരം | |
---|---|
പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | P. juliflora
|
Binomial name | |
Prosopis juliflora | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
തെക്കേ അമേരിക്കൻ വംശജയായ ഒരു മരമാണ് സാലിമരം. (ശാസ്ത്രീയനാമം: Prosopis juliflora). ഇന്ത്യയിൽ ഹിമാലയൻ സംസ്ഥാനങ്ങൾ ഒഴികെ എല്ലായിടത്തും കാണാറുണ്ട്. വെള്ളം തേടി ഈ മരത്തിന്റെ വേരുകൾ 53 മീറ്ററുകൾ വരെ പോയ റിക്കാർഡ് ഇതിനെ ഏറ്റവും ആഴത്തിൽ വേരുകൾ ആഴ്ത്താൻ കഴിവുള്ള മരങ്ങളുടെ കൂടെ പെടുത്തിയിട്ടുണ്ട്. വിത്തുകൾ വഴിയാണ് പുനരുത്ഭവം. മൃഗങ്ങൾ കാഷ്ടിച്ച വിത്തുകൾക്ക് മുളക്കൽ ശേഷി കൂടുതലുണ്ട്.[1] 1912-13 കാലഘട്ടത്തിൽ ബ്രിട്ടീഷുകാരാണ് ഈ മരം ഇന്ത്യയിൽ പ്രചരിപ്പിച്ചത്.[2][3]
പ്രാധാന്യം
[തിരുത്തുക]വർഷത്തിൽ 100 മില്ലീമീറ്ററിൽ കുറവ് മഴലഭിക്കുന്നിടത്തുപോലും നന്നായി വളരാൻ കഴിവുള്ള മരമാണ് സാലിമരം. മറ്റൊരുചെടിയും വളരാത്ത ഇടങ്ങളിൽ പച്ചപ്പ് ഉണ്ടാക്കാനായി ശ്രീലങ്കയിലും ഹവായിയിലും ഇതു വളർത്തിവരുന്നു. വരൾച്ചയെ നേരിടുന്നതിനൊപ്പം വരണ്ടകാലത്ത് ഇലപൊഴിക്കാതിരിക്കുന്നതും പോഷകസമൃദ്ധമായ കായകൾ പലജീവികൾക്കു ഭക്ഷണത്തിന് ഉതകുന്നതും സാലിമരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. മൂന്നു വർഷം കൊണ്ട് തന്നെ വളർച്ചയെത്തി ധാരാളം കാലിത്തീറ്റ ലഭ്യമാക്കുന്നതും ഈ മരത്തെ പലയിടത്തും പ്രിയപ്പെട്ടതാക്കുന്നുണ്ട്.[4]
പരിസ്ഥിതിപ്രശ്നങ്ങൾ
[തിരുത്തുക]പലരാജ്യങ്ങളിലും ഇതിനെ ഒരു അധിനിവേശസസ്യമായാണ് കരുതിപ്പോരുന്നത്. വേരുകളിൽ നിന്നുപോലും മുളച്ചുവരുന്ന സാലിമരത്തിനെ ഒരിക്കൽ വ്യാപിച്ചാൽ ഇല്ലാതെയാക്കാൻ വലിയപാടാണ്. ആസ്ത്രേലിയയിൽ എട്ടു ലക്ഷം ഹെക്ടറോളം കൃഷിയോഗ്യമായ സ്ഥലം ഈ മരം കയ്യടക്കിയിരിക്കുകയാണ്. നിറയെ മുള്ളുകളും നിലംതൊടുന്ന ശാഖകളും മറ്റു മൃഗങ്ങളെ ജലാശയങ്ങളിൽ എത്തുന്നതിൽ നിന്നും തടയുന്നു. ആയിരക്കണക്കിനു വിത്തുകൾ ഉണ്ടാകുന്ന ഈ മരത്തിന്റെ കായകൾ അമിതമായി അകത്താക്കുന്ന കന്നുകാലികളിൽ അതു വിഷബാധയുണ്ടാക്കുന്നു. സ്വദേശത്തിലെ പുല്ലുകളെ ഇല്ലായ്മചെയ്യുന്ന സാലിമരം മണ്ണൊലിപ്പും ഉണ്ടാക്കാൻ ഇടയാക്കാറുണ്ട്. മറ്റു ശല്യക്കാരായ ജീവികൾക്ക് സുരക്ഷിതമായ ഇടം ഉണ്ടാക്കുന്നതു വഴി പലതരം ഭീഷണികൾ ആണ് സാലിമരം ഉയർത്തുന്നത്. വരണ്ടസ്ഥലങ്ങളിൽ പച്ചപ്പിനായി നട്ടുവളർത്തിയ സാലിമരങ്ങൾ തമിഴ്‌നാട്ടിലും പരിസ്ഥിതിക്ക് ഭീഷണിയായിട്ടുണ്ട്.[5] വരൾച്ചബാധിതപ്രദേശങ്ങളിൽ ഭൂഗർഭജലശോഷണത്തിനു കാരണമാകുന്നതുകൊണ്ട് ഇവയെ വെട്ടി നശിപ്പിക്കാൻ 2016 ഇൽ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2017ഇൽ വെട്ടിനീക്കുന്ന പ്രവർത്തിക്ക് ഹൈക്കോടതി മേൽനോട്ടം വഹിക്കാൻ ആരംഭിച്ചു. [2]
ഡെൽഹി റിഡ്ജിലെ ജൈവവൈവിദ്ധ്യനാശം
[തിരുത്തുക]1912-13 കാലഘട്ടത്തിൽ വെച്ചുപിടിപ്പിച്ച ഈ മരം 1930 കളുടെ അവസാനമാകുമ്പോഴേക്കും ഡെൽഹി റിഡ്ജിന്റെ എല്ലാഭാഗവും ഈ ചെടി കയ്യടക്കുകയും പ്രാദേശിക സ്പീഷീസുകളായ പ്ലാശ്, ആറ്റുതേക്ക്, കണിക്കൊന്ന,കരിവേലം തുടങ്ങിയ സസ്യജാലങ്ങളുടെയും പക്ഷികൾ, പൂമ്പാറ്റകൾ, പുള്ളിപ്പുലി, മുള്ളൻപന്നി, കുറുക്കൻ തുടങ്ങിയ ജന്തുജാലങ്ങളുടെയും നാശത്തിന് കാരണമാവുകയും ചെയ്തു.[2]
നിയന്ത്രണം
[തിരുത്തുക]സാലിമരം ഇടതൂർന്ന് വളർന്നു നിൽക്കുന്ന പ്രദേശങ്ങളിൽ ഇവ പൂർണമായി വെട്ടിക്കളഞ്ഞ് മറ്റ് സസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നതോ തനിയെ വളർന്നു വരുന്നത് കാത്തിരിക്കുന്നതോ ഫലപ്രദമല്ല. വേരുകളിൽ നിന്ന് ഇവ വീണ്ടും വളരും എന്നു മാത്രമല്ല പച്ചപ്പ് പൂർണമായി നഷ്ടപ്പെടുന്നത് ആശാസ്യവുമല്ല. കൊമ്പുകൾ വെട്ടിയും പ്രാദേശികമായി വളരുന്ന വള്ളിച്ചെടികൾ പടർത്തിയും ഇവയുടെ വളർച്ചയും സൂര്യപ്രകാശത്തിന്റെ ലഭ്യതയും കുറയ്ക്കുക എന്നതാണ് മെച്ചപ്പെട്ട രീതി. ഒപ്പം തന്നെ ഉയരത്തിൽ വളരുന്ന പ്രാദേശിക സ്പീഷീസുകളെ നട്ട് വളർത്തുകയും വേണം. പ്രാദേശിക സ്പീഷീസുകൾ പൂർണവളർച്ചയെത്തുന്നതോടെ സാലിമരം സൂര്യപ്രകാശത്തിനായുള്ള മത്സരത്തിൽ പിന്നിലായിപ്പോവുകയും വളർച്ച മുരടിച്ച് നശിക്കുകയും ചെയ്യും.[2]
അവലംബം
[തിരുത്തുക]- ↑ http://keys.lucidcentral.org/keys/v3/eafrinet/weeds/key/weeds/Media/Html/Prosopis_juliflora_%28Prosopis_or_Mesquite%29.htm
- ↑ 2.0 2.1 2.2 2.3 http://indianexpress.com/article/explained/delhi-government-vilayati-kikar-removal-order-environmental-impact-5194797/
- ↑ https://www.business-standard.com/article/pti-stories/delhi-govt-to-replace-water-intensive-vilayati-kikar-trees-with-local-varieties-117030900108_1.html
- ↑ http://www.fao.org/docrep/006/ad317e/AD317E02.htm
- ↑ http://www.thehindu.com/todays-paper/tp-national/tp-tamilnadu/tree-species-turning-into-environmental-threat/article291551.ece
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- സാലിമരത്തെപ്പറ്റി വളരെയേറെ കാര്യങ്ങൾ
- അധിനിവേശസ്വഭാവത്തെപ്പറ്റിയുള്ള പഠനം