കൊടുമുടി മകുടേശ്വരക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മകുടേശ്വരക്ഷേത്രം, കൊടുമുടി
Kodumudi Mahudeswarar temple 2.jpg
മകുടേശ്വരക്ഷേത്രം, കൊടുമുടി is located in Tamil Nadu
മകുടേശ്വരക്ഷേത്രം, കൊടുമുടി
മകുടേശ്വരക്ഷേത്രം, കൊടുമുടി
Location within Tamil Nadu
നിർദ്ദേശാങ്കങ്ങൾ:11°04′34″N 77°53′19″E / 11.07611°N 77.88861°E / 11.07611; 77.88861Coordinates: 11°04′34″N 77°53′19″E / 11.07611°N 77.88861°E / 11.07611; 77.88861
പേരുകൾ
മറ്റു പേരുകൾ:തിരുപ്പാണ്ടികൊടുമുടി
ശരിയായ പേര്:അരുൾമിഗു ശ്രീ മകുടേശ്വരർ കോവിൽ
സ്ഥാനം
രാജ്യം:ഭാരതം
സംസ്ഥാനം:തമിഴ്നാട്
ജില്ല:ഈറോഡ്
പ്രദേശം:കൊടുമുടി
വാസ്തുശൈലി,സംസ്കാരം
വാസ്തുശൈലി:ദ്രാവിഡവാസ്തുശൈലി
ക്ഷേത്രങ്ങൾ:ഏഴ്
ലിഖിതരേഖകൾ:ഒന്ന് (വന്നിമരം)
വെബ്സൈറ്റ്:www.kodumudimagudeswarar.org

കൊടുമുടിയിലെ മകുടേശ്വരക്ഷേത്രം ബൃഹത്തായ ഒരു ക്ഷേത്രസങ്കേതമാണ്. കൊടുമുടി തന്നെ ഒരുപാട് ക്ഷേത്രങ്ങളുള്ള ഒരു നഗരമാണ്. [1] ശിവനാണ് മുഖ്യമൂർത്തി. സ്വയംഭൂവായ ഈ ശിവലിംഗം ഒരു അർധഗോളാാകൃതി മാത്രമേ പുറത്ത് കാണൂ. താണുപോകുന്ന ശിവലിംഗത്തെ അഗസ്ത്യൻകൈകൊണ്ട് പിടിച്ചുനിർത്തി. ആ ലിംഗത്തിന്റെ മകുടം മാത്രം കാണൂന്നതുകൊണ്ട് ദേവൻ മകുടേശ്വരനും സ്ഥലം കൊടുമുടിയും ആയി എന്ന് ഐതിഹ്യം.[2] കൊങ്ങുപ്രദേശത്തെ തേവാരം കൃതികളിൽ പറയുന്ന ആറാമത്തെ ക്ഷേത്രമാണ് കൊടുമുടിയിലേത്.[3] കാവേരി നദീതീരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

സ്ഥാനം[തിരുത്തുക]

തമിഴ്‌നാട്ടിൽ ഈറോഡ് ജില്ലയിൽ പാലക്കാട്ട് നിന്നും നേരെ കിഴക്കോട്ട് 154 കി.മി. മാറി കാവേരി നദീതീരത്താണ് കൊടുമുടിയിലെ മകുടേശ്വർക്ഷേത്രം. ട്രിച്ചി ഈറോഡ് തീവണ്ടിപാതയിൽ കൊടുമുടി സ്റ്റേഷനിൽ ഇറങ്ങിയാൽ നടക്കാവുന്നദൂരമേ ക്ഷേത്രത്തിലേക്കുള്ളു.

ക്ഷേത്രസമുച്ചയം[തിരുത്തുക]

മകുടേശ്വരക്ഷേത്രം ഒരു വലിയ ക്ഷേത്രസമുച്ചയമാണ്. മുഖ്യദേവനായ മകുടേശ്വരനുപുറമേ ഏഴു ശ്രീകോവിലുകൾ പ്രധാനമായി ആ മതിലകത്തുണ്ട്.

മകുടേശ്വരൻ[തിരുത്തുക]

ക്ഷേത്രത്തിലെ പ്രധാനമൂർത്തിയാണ് സ്വയംഭൂ ആയി കിഴക്കോട്ട് ദർശനമരുളുന്ന മകുടേശ്വരൻ. ഒരു അർദ്ധഗോളാകൃതിമാത്രമേ ശിവലിംഗത്തിൽ പുറത്ത് കാണാനുള്ളു. അഗസ്ത്യൻ പിടിച്ചുനിർത്തിയതാണെന്ന് ഐതിഹ്യം.

സുന്ദരനായകി (അമ്മൻ കോവിൽ)[തിരുത്തുക]

മകുടേശ്വരന്റെ ഇടത് വശത്ത് അമ്മൻ കോവിൽ സ്ഥിതിചെയ്യുന്നു.

വീരനാരായണപെരുമാൾ (അനന്തശയനവിഷ്ണൂ)[തിരുത്തുക]

പൊതുവേ ശിവക്ഷേത്രങ്ങളിൽ വിഷ്ണുസാന്നിധ്യം തമിഴ്നാട്ടിൽ കുറവാണ് എന്നാൽ കൊടുമുടിക്ഷേത്രത്തിൽ അനന്തശായിയായി വീരനാരായണപ്പെരുമാൾ കുടികൊള്ളുന്നു. അനന്തശായിരൂപത്തിൽ വലിയ വിഗ്രഹമാണ് ഇത്. അഞ്ചുപത്തിയുള്ള അനന്തൻ തലയണയാകുന്നു. വിഭീഷണൻ, നാരദർ, ഹനുമാൻ, പ്രഹ്ലാദൻ എന്നിവർ ഭക്തരായി സമീപത്തുണ്ട്. ഭൂമിദേവിയും ലക്ഷ്മീദേവിയും പാദസേവചെയ്തുകൊണ്ട് കാൽക്കൽ ഉണ്ട്. ബ്രഹ്മാവ് നാഭിപത്മത്തിൽ എന്ന സങ്കല്പത്തിൽ പിറകിലുണ്ട്. ഇവരുടെയെല്ലം വിഗ്രഹങ്ങൾ ശ്രീകോവിലിൽ കാണാം.

വഹ്നി മരം[തിരുത്തുക]

ബ്രഹ്മചൈതന്യമുള്ള വന്നിമരം

ഈ ക്ഷേത്രത്തിലെ ഒരപൂർവ്വതയാണ് പടുകൂറ്റൻ വന്നിമരം. സാധാരണ ഒരു 4-5 മീറ്റർ മാത്രം ഉയരം വക്കുന്ന വന്നി ഇവിടെ ഒരു വടവൃക്ഷം പോലെ വളർന്ന് നിൽക്കുന്നു. 2000-4000 വർഷം ആണ് ഈ വൃക്ഷത്തിന്റെ പ്രായമായി കണക്കാക്കുന്നത്. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ പൂർണ്ണ ചൈതന്യം ഉള്ള ഈ ക്ഷേത്രത്തിൽ മറ്റുരണ്ട് പേർക്കും ശ്രീകോവിലുള്ളപ്പോൾ ബ്രഹ്മാവിന്റെ ചൈതന്യം ഈ വന്നിമരത്തിലാണ് സങ്കല്പിക്കപ്പെടുന്നത്.

ആഞ്ജനേയസ്വാമി[തിരുത്തുക]

ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറേ മൂലയിൽ ആഞ്ജനേയസ്വാമി കോവിൽ സ്ഥിതിചെയ്യുന്നു.

ശനീശ്വരൻ[തിരുത്തുക]

ക്ഷേത്രത്തിന്റെ വടക്ക് കിഴക്കേ മൂലയിൽ ശനീശ്വരന് പ്രത്യേകം കോവിൽ ഉണ്ട്. ക്ഷേത്രത്തിനുമുന്നിലുള്ള നവഗ്രഹമണ്ഡപത്തിനു പുറമേയാണിത്.

വീരഭദ്രസ്വാമി[തിരുത്തുക]

ക്ഷേത്രത്തിന്റെ വടക്ക് കിഴക്കേ മൂലയിൽ ശനീശ്വരന് സമീപത്ത് തെക്കോക്ക് തിരിഞ്ഞ് വീരഭദ്രസ്വാമി കുടികൊള്ളുന്നു.

സൂര്യനും ചന്ദ്രനും[തിരുത്തുക]

കിഴക്കേചുമരിൽ വാതിലിന് ഇരുപുറവുമായി സൂര്യന്റെയും ചന്ദ്രന്റെയും വിഗ്രഹങ്ങൾ ഈ ക്ഷേത്രത്തിൽ മാത്രം കാണുന്നതാണ്.

പ്രത്യേകതകൾ[തിരുത്തുക]

  1. ഈ ക്ഷേത്രത്തിൽ 2 കൊടിമരങ്ങൾ ആണ് ഉള്ളത്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ക്ഷേത്രത്തിൽ ഈ കൊടിമരങ്ങൾക്ക് മുമ്പിൽ എല്ലാ ദേവന്മാരെയും സ്മരിച്ച് വടക്കോട്ട് മാത്രമേ നമസ്കരിക്കാനാവൂ. മറ്റൊരിടത്തും നമസ്കാരം അനുവദനീയമല്ല.
  2. ഈ ക്ഷേത്രത്തിലെ പടുകൂറ്റൻ വന്നിമരം ഒരു പ്രത്യേകതയാണ്. ഇത്രയും വലിയ ഒരു വന്നി (Prosopis cineraria) ഒരു അപൂർവ്വതയാണ്[4]

എത്തിച്ചേരാൻ[തിരുത്തുക]

  1. റെയിൽ- കൊടുമുടി സ്റ്റേഷൻ 500 മീറ്റർ
  2. കരമാർഗ്ഗം - പാലക്കാട്-145 കിമി, ഈറോഡ്-41 കിമി

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.shivatemples.com/knaadut/kodumudi.php Shiva Temples of Tamil Nadu
  2. ഈ ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്ന സുന്ദരംഗുരുക്കളൂമായി സംസാരിച്ചതിൽ നിന്നും
  3. http://temple.dinamalar.com/en/New_en.php?id=64 Sri Magudeswarar temple - Dinamalar Temples
  4. P. cineraria is a small tree, ranging in height from 3–5 m (9.8–16.4 ft).