Jump to content

ഗൊന്തുമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Acacia ferruginea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗൊന്തുമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. ferruginea
Binomial name
Acacia ferruginea
Synonyms
  • Mimosa ferruginea Roxb.

പര്യായം theplantlist.org - ൽ നിന്നും

10-12 മീറ്റർ ഉയരം വയ്ക്കുന്ന, കടുത്ത വരർച്ച നേരിടാൻ കഴിവുള്ള, ഇലപൊഴിക്കുന്ന [1] ഒരു മരമാണ് ഗൊന്തുമരം.(ശാസ്ത്രീയനാമം: Acacia ferruginea). അരിമേടം, ബാബോലമരം, കരിവേലം, പരമ, പൗവ്വേലം, വന്നി എന്നെല്ലാം പേരുകളുണ്ട്.[2] മഹാഭാരതത്തിൽ പാണ്ഡവർ ആയുധങ്ങൾ ഒളിപ്പിച്ചു വച്ചത് ഗൊന്തുമരത്തിലാണത്രേ, അതിനാൽ ഇതിനെ പൂജിച്ചുപോരുന്നുണ്ട്. ഈ മരത്തിൽ നിന്നും ഒരു നാട്ടുചാരായം ഉണ്ടാക്കാറുണ്ട്. തെക്കെ ഇന്ത്യയിൽ എല്ലായിടത്തും കണ്ടുവരുന്നു. ശ്രീലങ്കയിൽ നിറയെ കാണാറുണ്ടായിരുന്ന ഈ മരം ഇന്ന് അവിടെ വിരളമാണ്.[3] തടിക്ക് നല്ല ഭാരമുണ്ട്, ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കുന്നു, പലവിളകളുടെയും ഇടയിൽ തണൽമരമായി ഉപയോഗിക്കുന്ന ഈ മരത്തിന് ഔഷധഗുണവുമുണ്ട്.[4]

അവലംബം

[തിരുത്തുക]
  1. http://www.flowersofindia.net/catalog/slides/Rusty%20Acacia.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-07. Retrieved 2015-08-22.
  3. http://www.iucnredlist.org/details/34273/0
  4. http://www.worldagroforestry.org/treedb/AFTPDFS/Acacia_ferruginea.PDF

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗൊന്തുമരം&oldid=4139418" എന്ന താളിൽനിന്ന് ശേഖരിച്ചത്