മരമുല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മരമുല്ല കൊണ്ട് ഹെഡ്ജ് ഒരുക്കുന്നു.Murraya plant ശാസ്ത്രീയ നാമം Murraya paniculata കുടുംബം rutaceae.

കാട്ടുകറിവേപ്പ്
Murraya paniculata 05.jpg
കാട്ടുകറിവേപ്പിന്റെ ഇലകളും പൂക്കളും
Scientific classification
കിങ്ഡം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
Genus:
സ്പീഷീസ്:
M. paniculata
Binomial name
Murraya paniculata
Synonyms
 • Chalcas cammuneng Burm.f.
 • Chalcas exotica (L.) Millsp.
 • Chalcas intermedia M.Roem.
 • Chalcas japanensis Lour.
 • Chalcas paniculata L.
 • Chalcas sumatrana M.Roem.
 • Connarus foetens Blanco
 • Connarus santaloides Blanco
 • Limonia malliculensis J.R.Forst. ex Steud.
 • Marsana buxifolia Sonn.
 • Murraea exotica L.
 • Murraya exotica L.
 • Murraya exotica DC.
 • Murraya omphalocarpa Hayata
 • Murraya paniculata var. exotica (L.) C.C. Huang
 • Murraya paniculata var. omphalocarpa (Hayata) Tanaka

പര്യായങ്ങൾ theplantlist.org - ൽ നിന്നും

കറിവേപ്പുമായി വളരെ സാമ്യമുള്ള ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ് അഥവാ മരമുല്ല. (ശാസ്ത്രീയനാമം: Murraya paniculata). Orange Jasmine എന്നറിയപ്പെടുന്നു. നല്ല മണമുള്ള മഞ്ഞകലർന്ന വെള്ളപ്പൂക്കളുള്ള ഈ ചെടി ഒരു അലങ്കാരവൃക്ഷമായി നട്ടുപിടിപ്പിക്കുന്നു. ഇന്ത്യൻ വംശജയാണ് കാട്ടുകറിവേപ്പ്. അലങ്കാരവൃക്ഷമായി വളർത്തുമ്പോൾ മിക്കവാറും മുറിച്ച് കുറ്റിയായി നിർത്തുന്നു. എല്ലാക്കാലത്തും തന്നെ പൂക്കളുണ്ടായിരിക്കും. ചുവന്ന നിറമുള്ള കായകൾക്കുള്ളിൽ ഒന്നോ രണ്ടോ വിത്തുകൾ ഉണ്ടായിരിക്കും[1]. പക്ഷികൾ തിന്നുന്ന വിത്തുവഴിയാണ് പ്രധാനമായും വംശവർദ്ധന നടക്കുന്നത്[2].കമ്പ് കുത്തി പിടിപ്പിച്ചും പതി വെച്ചും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു. ചില സ്ഥലങ്ങളിൽ ഔഷധങ്ങളായും [3]കറിവേപ്പ് പോലെ മരമുല്ലയെ കറികളിലും ഉപയോഗിക്കുന്നു[4].വിദേശ രാജ്യങ്ങളിൽ മരമുല്ല വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്ത് പെർഫ്യൂം വ്യവസായത്തിന് ഉപയോഗപ്പെടുത്തുന്നു. പൂന്തോട്ട പരിപാലനത്തിനു ഹെഡ്ജ് പ്ലാൻറ് ആയും ഉപയോഗിക്കുന്നു.

മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]

Common name: Orange Jasmine, Chinese box • Hindi: Kamini कामिनी • Manipuri: কামিনী কুসুম Kamini kusum • Tamil: வெங்காரை Vengarai • Telugu: Nagagolungu • Marathi: कुन्ती Kunti • Kannada: Kadu karibevu • Malayalam: Maramulla (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം) ഉതിർ മുല്ല

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മരമുല്ല&oldid=3110869" എന്ന താളിൽനിന്ന് ശേഖരിച്ചത്