Jump to content

കറിവേപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേപ്പ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വേപ്പ് (വിവക്ഷകൾ) എന്ന താൾ കാണുക. വേപ്പ് (വിവക്ഷകൾ)

കറിവേപ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
M. koenigii
Binomial name
Murraya koenigii
(L.) Sprengel

നാരകകുടുംബമായ റൂട്ടേസീയിലെ ഒരു ചെറുവൃക്ഷമാണ് കറിവേപ്പ് (Murraya koenigii). ആഹാരത്തിന്‌ രുചി വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന കറിവേപ്പില ഈ ചെടിയുടെ ഇലയാണ്. കറിവേപ്പിന്റെ ജന്മദേശം ഏഷ്യയാണ്.[1][2][3] ഭാരതത്തിൽ വ്യാപകമായി വളർത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് [4]. ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വർദ്ധിപ്പിക്കുവാൻ മാത്രമാണ് കറിവേപ്പിലകൾ ആഹാരത്തിൽ ചേർത്ത് തുടങ്ങിയത്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളിൽ 'കരുവേപ്പ്' എന്നുപറയുന്നു.

നാമകരണം

[തിരുത്തുക]

മുറായ എന്ന ജനറിക് നാമം കാൾ ലിന്നേയസിനു കീഴിൽ സസ്യശാസ്ത്രം പഠിച്ച ജർമ്മനിയിലെ ഗോട്ടിൻജെൻ സർവകലാശാലയിൽ വൈദ്യശാസ്ത്ര പ്രൊഫസറായ ജൊഹാൻ ആൻഡ്രിയാസ് മുറായയയുടെ (1740-1791) പേരിൽ നിന്നുമാണ് വന്നത്.[3] സ്പീഷിസ് നാമമായ കോനിഗി എന്നത് ജോഹാൻ ഗെർഹാർഡ് കോനിഗിന്റെ ബഹുമാനാർത്ഥം നൽകപ്പെട്ടതുമാണ്.

കറിവേപ്പ് എന്നത് ഒരു ചെറിയമരമാണ്. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ഇത് കൃഷിചെയ്ത് വരുന്നു. വേരിൽനിന്നും മുളച്ചുവരുന്ന തൈകളാണ് പ്രധാനമായും നടുന്നത്. വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളിൽ നന്നായി വളരുന്ന ഒരു സസ്യമാണിത്. തടിക്ക് കറുപ്പ് നിറമാണ്. ഇല തണ്ടിൽ നിന്നും ഇരുവശത്തേക്കുമായി നിരനിരയായി കാണപ്പെടുന്നു. ഈ ഇലകളാണ് കറികൾക്ക് ഉപയോഗിക്കുന്നത്. കറിവേപ്പിന് പൂവും കായ്കളും ഉണ്ടാവാറുണ്ട്. വെളുത്ത ചെറിയ പൂക്കൾ കുലകളായി കാണപ്പെടുന്നു. പരാഗണം വഴി ഉണ്ടാകുന്ന കായ്കൾക്ക് പച്ച നിറമായിരിക്കും. പാകമാകുമ്പോൾ കായ്കൾക്ക് കറുപ്പ് നിറം ആയിത്തീരും.

കറിവേപ്പിലയിലെ കീടബാധ

നാരകക്കാളി ശലഭവും സൈലിഡെന്ന ഷഡ്പദവുമാണ് സാധാരണ കറിവേപ്പിന്റെ ശത്രുക്കളെങ്കിലും, തേയിലക്കൊതുകിന്റെ ശല്യവും കണ്ടുവരുന്നുണ്ട്.

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം :കടു, തിക്തം, മധുരം

ഗുണം :രൂക്ഷം, ഗുരു

വീര്യം :ഉഷ്ണം

വിപാകം :കടു [5]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

ഇല, തൊലി, വേര്[5]

പോഷകമൂല്യം

[തിരുത്തുക]
കറിവേപ്പ്
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 0 kcal   0 kJ
അന്നജം     6 g
- ഭക്ഷ്യനാരുകൾ  6.47 g  
Fat1 g
പ്രോട്ടീൻ 6.1 g
ജലം36.3 g
ജീവകം എ equiv.  1260 μg 140%
റൈബോഫ്ലാവിൻ (ജീവകം B2)  0.21 mg  14%
നയാസിൻ (ജീവകം B3)  2.32 mg  15%
ജീവകം സി  4 mg7%
കാൽസ്യം  830 mg83%
ഇരുമ്പ്  7 mg56%
Percentages are relative to US
recommendations for adults.

ഉപയോഗം

[തിരുത്തുക]

കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് രുചിപ്രദാനമായ മണം നൽകുന്നത്. ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാൽ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു. പ്രധാനമായും കറികൾക്ക് സ്വാദും മണവും നൽകാനാണ്‌ കറിവേപ്പില ഉപയോഗിക്കുന്നത്. എണ്ണകാച്ചി തലയിൽ തേയ്ക്കാനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ തൊലിപ്പുറത്തുണ്ടാകുന്ന വ്രണങ്ങൾക്കും, വയറുസംബന്ധിയായ അസുഖങ്ങൾക്കും കറിവേപ്പില ഉപയോഗിക്കുന്നു. [6]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Curry leaves (Murraya koenigii Spreng.)" (in ഇംഗ്ലീഷ്). uni-graz.at. Retrieved 16 ഒക്ടോബർ 2009.{{cite web}}: CS1 maint: unrecognized language (link)
  2. "Curry plant (Murraya koenigii (L.) Spreng.)" (in ഇംഗ്ലീഷ്). University of Illinois at Chicago. Archived from the original on 2009-05-25. Retrieved 17 ഒക്ടോബർ 2009.{{cite web}}: CS1 maint: unrecognized language (link)
  3. 3.0 3.1 "Murraya koenigii". Missouri Botanical Garden, St. Louis, MO, USA. 2019. Retrieved 13 August 2019.
  4. http://www.indianetzone.com/1/curry_leaves.htm
  5. 5.0 5.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  6. കറിവേപ്പിലയുടെ ഔഷധപ്രയോഗങ്ങൾ: കൊളസ്ട്രോൾ കുറയ്ക്കാനും പ്രമേഹം പ്രതിരോധിക്കാനും കറിവേപ്പില

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കറിവേപ്പ്&oldid=3759553" എന്ന താളിൽനിന്ന് ശേഖരിച്ചത്