പേരേലം
പേരേലം | |
---|---|
Black cardamom fruit as used as spice | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. subulatum, A. costatum
|
Binomial name | |
Amomum subulatum, Amomum costatum[അവലംബം ആവശ്യമാണ്] (A. subulatum) Roxb. (A. costatum) Benth. & Hook.f.
|
നേപ്പാൾ എന്ന രാജ്യത്തുനിന്നും ഇറക്കുമതി ചെയ്തെത്തുന്നതിനാൽ നേപ്പാൾ ഏലം എന്നറിയപ്പെടുന്ന ഏലത്തിനുസമാനമായ ചെടിയാണിത്. സാധാരണ ഏലത്തിൽ നിന്നും അല്പം വലുതാണിവ. ഏലത്തിനുള്ള സാധാരണ ഗുണഗണങ്ങളെല്ലാം ഇവയ്ക്കുണ്ട്. എന്നാൽ ഏലത്തിന്റെയത്ര ഗുണവും മണവും ഇതിനുണ്ടാകില്ല.[1] അമോമം സുബുലേറ്റം (Amomum subulatum) എന്നാണിതിന്റെ ശാസ്ത്രീയനാമം.സിക്കിമിലും പശ്ചിമബംഗാളിലെ ഡാർജിലിംഗ് ജില്ലയിലുമാണ് പേരേലം ധാരാളമായി കൃഷിചെയ്യപ്പെടുന്നത്.ഇടുക്കിയിലും ഈ ഏലം അപൂർവ്വമായി കാണപ്പെടുന്നുണ്ട്.
വർഗ്ഗീകരണം
[തിരുത്തുക]സിഞ്ചിബറേസ്യേ ഫാമിലിയിൽ ആൽപീനിയ ട്രൈബസിൽ അമോമം എന്ന ജീനസിലാണ് ഇവ ഉൾപ്പെടുന്നത്.[2] ഗ്രേറ്റർ കാർഡമോമം, ഇന്ത്യൻ കാർഡമോമം, ബംഗാൾ കാർഡമോമം, ബ്രൗൺ കാർഡമോമം, വിംഗ്ഡ് കാർഡമോമം എന്നിങ്ങനെ ബഹുവിധനാമങ്ങൾ ഇവയ്ക്കുണ്ട്.
സസ്യശരീരം
[തിരുത്തുക]അഞ്ചടിയോളം പൊക്കത്തിൽ വളരുന്ന നിത്യഹരിതസസ്യമാണിത്. ഇലകൾ സസ്യകാണ്ഡത്തിന് അഗ്രഭാഗത്തായി കാണപ്പെടുന്നു.[3] മങ്ങിയ ചുവപ്പുനിറമുള്ള കാണ്ഡച്ചുവടും അവിടെ നിന്ന് രൂപപ്പെടുന്ന പൂക്കളും ഇതിന്റെ സവിശേഷതയാണ്.
അവലംബം
[തിരുത്തുക]- ↑ ആഹാരവും ആരോഗ്യവും, ഡോ.എസ്.നേശമണി, ഭാഷാഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരണം, 2009
- ↑ http://species.wikimedia.org/wiki/Amomum_subulatum
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-02. Retrieved 2012-05-06.