Jump to content

ചുവന്നമന്ദാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചുവന്ന മന്ദാരം
കൊല്ലം പട്ടത്താനം സുബ്രമണ്യൻ കോവിലിലെ ചുവന്ന മന്ദാരത്തിന്റെ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Tribe:
Genus:
Species:
B. purpurea
Binomial name
Bauhinia purpurea
Synonyms

Bauhinia castrata Blanco Bauhinia coromandeliana DC. Bauhinia platyphylla Span. Bauhinia platyphylla Zipp. ex Span. Bauhinia purpurea var. corneri de Wit Bauhinia purpurea var. violacea de Wit Bauhinia rosea Corner Bauhinia triandra Roxb. Bauhinia violacea Corner Caspareopsis purpurea (L.) Pittier Phanera purpurea (L.) Benth.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പുഷ്പിക്കുന്ന സസ്യങ്ങളിലെ ഫാബസൈ കുടുംബത്തിലെ ഒരു സ്പീഷിസാണ് രക്ത മന്ദാരം അഥവാ ചുവന്ന മന്ദാരം (Bauhinia purpurea). 17 മീറ്റർ വരെ ഉയരം വരുന്ന മരമാണു് ഇത്. ഇലകൾ 10 മുതൽ 20 വരെ സെന്റീമീറ്റർ നീളത്തിൽ വിസ്തൃതമായി വളരുന്നു. പൂക്കൾ വേനൽക്കാലത്താണ്‌ കൂടുതലായി വിരിയുന്നതു്. ശ്രദ്ധേയമായ സുഗന്ധമുള്ള പൂക്കൾ പിങ്ക് നിറത്തിൽ അഞ്ച് ഇതളോടു കൂടി കാണുന്നു. 30 സെന്റീമീറ്റർ നീളമുള്ള ഇവയുടെ ഫലത്തിനുള്ളിൽ 12 മുതൽ 16 വരെ വിത്തുകൾ ഉണ്ട്. ഇതിലെ ഫലങ്ങൾ കൂടുതലും മഴയില്ലാത്ത മഞ്ഞുകാലത്ത് അടരുകയും എന്നാൽ അടരാത്തവ അടുത്ത പൂക്കാലം വരെയും നിലനിൽക്കുകയും ചെയ്യുന്നു. ഇലകൾ ഒന്നിടവിട്ടു പാകിയപോലെ കാണാം. തെക്കേ ചൈനയാണ് ഇവയുടെ ജന്മദേശം. തെക്കുകിഴക്ക്‌ ചൈനയിലും ഹോങ്കോങ്ങിലും ഇവ സാധാരണമാണ്. ഹോങ്കോങ്ങ് ഓർക്കിഡ്, പർപ്പിൾ ക്യാമൽ ഫൂട്ട്, ഹവിയാൻ ഓർക്കിഡ് എന്നൊക്കെ പേരുകളിലും അറിയപ്പെടുന്നു. വലിയ മലയത്തി എന്നും പേരുണ്ട്.

ചുവന്ന മന്ദാര വൃക്ഷം

ഔഷധ ഉപയോഗം

[തിരുത്തുക]

പട്ട, വേരു്, പൂക്കൾ എന്നിവ പലതരം അസുഖങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു.

കോവിദാരം

മതത്തിൽ

[തിരുത്തുക]

ഭരതന്റെ രഥത്തിന്റെ കൊടിമരത്തിലെ ചിഹ്നം ചുവന്ന മന്ദാരമാണ്‌.

അവലംബം

[തിരുത്തുക]

അലങ്കാര വൃക്ഷങ്ങൾ -ജി.എസ്. ഉണ്ണികൃഷ്ണൻ നായർ‌, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചുവന്നമന്ദാരം&oldid=3698030" എന്ന താളിൽനിന്ന് ശേഖരിച്ചത്