Jump to content

ചമ്പകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Champak
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Family:
Genus:
Species:
M. champaca
Binomial name
Magnolia champaca
(L.) Baill. ex Pierre
Synonyms
  • Michelia champaca L.
  • Michelia rufinervis Blume
  • Michelia tsiampacca Blume
  • Michelia tsiampacca var. blumei Moritzi
ചമ്പകം
ചെമ്പക പൂക്കൾ
ചെമ്പകം

തെക്കേ ഏഷ്യയിലും,തെക്കു കിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന മണമുള്ള പൂക്കളോടു കൂടിയ ഒരു വൃക്ഷമാണ്‌ ചമ്പകം. ഇംഗ്ലീഷ്: Champak (Champa) ശാസ്തീയനാമം മഗ്‌നോളിയ ചമ്പക (Magnolia champaca)എന്നാണ്‌. [1] ചെമ്പകം, കോട്ടച്ചെമ്പകം എന്നിങ്ങനെയും പേരുകൾ ഇതിനുണ്ട്. ശക്തമായ വിഷഹാര ഔഷധമായ ഇത് ഹിന്ദുക്കളും, ബുദ്ധമതക്കാരും ഇത് പുണ്യവൃക്ഷമായി കരുതുന്നു.[അവലംബം ആവശ്യമാണ്] ഇതിന്റെ പൂക്കൾ സാധാരണയായി വെളുത്തതോ, മഞ്ഞയോ, ചുവപ്പോ ആയിരിക്കും. വർഷം മുഴുവൻ പുഷ്പിക്കും. വണ്ടുകളാണ്‌ പരാഗണം നടത്തുന്നത്‌. വിത്തുമുളച്ച്‌ തൈകൾ ഉണ്ടാവും. എന്നാൽ അവ പുഷ്പിക്കാൻ 8-10 വർഷങ്ങളെടുത്തേക്കാം. എന്നാൽ ഗ്രാഫ്റ്റ്‌ ചെയ്ത്‌ ഉണ്ടാക്കിയ തൈകളിൽ 2-3 വർഷം കൊണ്ട്‌ പൂവുണ്ടാകും. [2] കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറത്തും ധാരാളം കണ്ടുവരുന്നു.

പേരിനു പിന്നിൽ[തിരുത്തുക]

Wiktionary
Wiktionary
ചമ്പകം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ധാരാളം കണ്ടുവരുന്ന വൃക്ഷമാണ്‌ ഇത്. ഇന്ത്യ ഉൾപ്പെടുന്ന ദ്വീപിനെ ജമ്പുദ്വീപം എന്നാണ്‌ പുരാതനകാലത്ത് വിളിച്ചിരുന്നത്. അതിൽ നിന്നായിരിക്കണം ചമ്പക എന്ന പേര്‌ വന്നത്[അവലംബം ആവശ്യമാണ്]. ബംഗാളിയീലും ഹിന്ദിയുലും ചമ്പാ എന്നാണ്‌ ഇത് അറിയപ്പെടുന്നത്. സംസ്കൃതത്തിൽ ചമ്പകഃ, അതിഗന്ധ, ചാമ്പേയം, ഹേമപുഷ്പം എന്നൊക്കെ പേരുകൾ ഉണ്ട്.

ചരിത്രം[തിരുത്തുക]

ആയുർ‌വേദഗ്രന്ഥങ്ങളിൽ പെട്ട ചരക സംഹിതയിൽ ചമ്പകത്തെ പറ്റി പരാമർശമുണ്ട്. ബൗദ്ധര് മലേറിയക്ക് പ്രതിവിധിയായി ചമ്പകത്തിന്റെ തൊലിയും പൂവും ഉപയോഗിച്ചിരുന്നു. [3]

വിതരണം[തിരുത്തുക]

കേരളത്തിലെ മിക്ക സ്ഥലങ്ങളിലും കണ്ടുവരുന്നു. ക്ഷേത്രങ്ങളുടെ പരിസരങ്ങളിൽ വച്ചു പിടിപ്പിക്കുന്ന സമ്പ്രദായവും ഉണ്ട്. ഹിമാലയത്തിൽ 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കണ്ടു വരുന്നുണ്ട്. അസ്സാം, ദക്ഷിണേന്ത്യ, എന്നിവിടങ്ങളിലും ധാരാളം കണ്ടുവരുന്നു

വിവരണം[തിരുത്തുക]

50-മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വലിയ മരമാണ്‌ ചമ്പകം. [4] ഇലകൾ അനുപർണങ്ങളോടുകൂടിയതാണ്. ഏകാന്തരക്രമത്തിൽ ഇലകൾ വിന്യസിച്ചിരിക്കുന്നു. 10-20 സെ.മീ നീളവും 4-8 സെ.മീ വരെ വീതിയും ഉള്ളവയാണ്‌ ഇലകൾ. ഇതിന്റെ ഉപരിതലം മിനുത്തതും അടിഭാഗം രോമിലവുമാണ്‌. പൂവിന്‌ കടുത്ത സുഗന്ധമുണ്ട്. സഹപത്രങ്ങൾക്കുള്ളിലാണ്‌ പൂക്കൾ സ്ഥിതി ചെയ്യുന്നത്.

നാട്ടുകുടുക്ക, വിറവാലൻ എന്നീ ശലഭങ്ങളുടെ ലാർവ്വാ-ഭക്ഷണസസ്യം കൂടിയാണ് ചമ്പകം.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :എരുവ്, കയ്പ്, ചവർപ്പ്, മധുരം

ഗുണം :ഗുരു, സ്നിഗ്ധം

വീര്യം :ശീതം

വിപാകം :കടു [5]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

പട്ട, പൂവ്, മൊട്ട്, വേരിന്മേൽ തൊലി [5] ഇതിന്റെ തടി വീടിനുള്ളിലെ ഫർണിച്ചർ നിർമ്മിക്കുന്നതിന് യോഗ്യമല്ല. ദോഷ ഗുണം ഉണ്ടാകുമെന്ന് പറയപ്പെടുന്നു.

ഇവകൂടി കാണുക[തിരുത്തുക]

ചിത്രശാല[തിരുത്തുക]

ബാഹ്യകണ്ണികൾ[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. വിനോദ്കുമാർ‍, ആർ (2008) [ജൂൺ 2008]. കേരളീയം (പ്രഥമ പതിപ്പ് ed.). കേരളം: ഡി.സി. ബുക്സ്. ISBN 978-81-264-1963-0. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |month=, |chapterurl=, |origdate=, and |coauthors= (help)
  2. http://www.worldagroforestry.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=17940[പ്രവർത്തിക്കാത്ത കണ്ണി]
  3. ഡോ. എസ്., നേശമണി (1985). ഔഷധസസ്യങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. ISBN 81-7638-475-5. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. http://www.worldagroforestry.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=17940[പ്രവർത്തിക്കാത്ത കണ്ണി]
  5. 5.0 5.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്


"https://ml.wikipedia.org/w/index.php?title=ചമ്പകം&oldid=3929063" എന്ന താളിൽനിന്ന് ശേഖരിച്ചത്