ഈന്ത്
ഈന്ത് | |
---|---|
![]() | |
ഈന്ത് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഡിവിഷൻ: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | C. circinalis
|
ശാസ്ത്രീയ നാമം | |
Cycas circinalis L. | |
പര്യായങ്ങൾ | |
|
കേരളത്തിൽ കണ്ട് വരുന്ന ഒരു മരമാണു ഈന്ത്.(Cycas circinalis Linn [1]) തെങ്ങിന്റെ ഓലയോട് സാമ്യമുള്ള പട്ടകളാണ് ഈന്തിന്റെ ഏറ്റവും വലിയ ആകർഷണം. നെല്ലിക്കയോളം വലിപ്പത്തിൽ കട്ടിയുള്ള തോടോടുകൂടിയ ഈന്തിൽ കായ ആണിതിന്റെ ഫലം. മലബാറിൽ ചിലയിടങ്ങളിൽ ഈന്തിൻ കായ വെട്ടി ഉണക്കി ഈന്തിൻ പുടി എന്ന വിശിഷ്ട വിഭവം തയ്യാർ ചെയ്ത് ഭക്ഷിക്കുന്നു. ഈന്തിൻ പട്ടകൾ ഓല മെടയുന്ന പോലെ മെടഞ്ഞ് കുട്ടികൾ കുട്ടിപ്പുരകൾക്ക് മേൽക്കൂര നിർമ്മിക്കാനും, ആഘോഷങ്ങൾക്ക് തോരണങ്ങൾ ചാർത്താനും ഉപയോഗിക്കുന്നു. കേരകർഷക കുടുംബങ്ങളിൽ ഓല മെടഞ്ഞ് പഠിക്കുന്നതിന്റെ ഭാഗമായി ഈന്തിൻ പട്ട മെടഞ്ഞ് കുട്ടികള പരിശീലിപ്പിക്കുന്നു. ഏതാണ്ട് നൂറുവർഷത്തോളം ജീവിത ദൈർഘ്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ കേരളത്തിന് പുറത്ത് ഗുജറാത്തിലും, ഇന്ത്യക്ക് പുറത്ത് ആഫ്രിക്ക, ശ്രീലങ്ക, മലഗാസ്സി എന്നീ രാജ്യങ്ങളിലും ഈന്ത് കണ്ടുവരുന്നു.[1]
വിത്തുവിതരണം[തിരുത്തുക]
പ്രധാനമായും വവ്വാലുകളാണ് ഈന്തിന്റെ വിത്തുവിതരണം നടത്തുന്നത്. കായ്കൾ ഭക്ഷിക്കുന്ന വവ്വാൽ കായുടെ പുറംകവചം മാത്രം ദഹിപ്പിക്കുകയും വിത്ത് വിസർജ്ജിക്കുകയും ചെയ്യുന്നു. തത്ഫലമായി വിത്ത് പലസ്ഥലങ്ങളിലായി വിതരണം ചെയ്യപ്പെടുന്നു.
ആയൂർവേദ മരുന്ന്[തിരുത്തുക]
ഈന്തിന്റെ വിത്തുകളും ഇലയും ആയൂർവേദ ഗുണങ്ങളുള്ളവയായി കരുതപ്പെടുന്നു. വാദം, പിത്തം, നീരുവീക്കം എന്നീ രോഗങ്ങളുടെ ചികിത്സക്ക് ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.[2]
ഈന്തിൻ പുടി ഉണ്ടാക്കുന്ന വിധം[തിരുത്തുക]
പഴുത്ത് പാകമായ ഈന്തിൻ കായ കുറുകെ വെട്ടി വെള്ളത്തിൽ മുങ്ങി കിടക്കത്തക്കവിധം ഇടുക. ഏഴുദിവസം വെള്ളം മാറി കൊടുക്കണം. (കട്ട് പോകാനാണ് ഇങ്ങനെ ചെയ്യുന്നത്.) പിന്നീട് വെയിലത്ത് ഉണങ്ങാൻ വയ്ക്കുക, നല്ല ചൂടുള്ള കാലത്ത് നാലോ അഞ്ചോ ദിവസം വെയിലത്ത് ഇടുക. ഉണക്കം പാകമായാൽ കായ പൊടിച്ച് (അരി പൊടി പോലെ)വെള്ളം ചേർത്ത് കുഴച്ച് മാവു പോലേ ആക്കി ചെറിയ ചെറിയ ഉരുളകൾ ആക്കി അടുപ്പിൽ വെച്ച തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ഇട്ട് വേവിച്ച് എടുക്കുക.
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Cycas circinalis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Cycas circinalis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |