സൈക്കാസ്
സൈക്കാസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | Cycadaceae |
Genus: | Cycas |
Type species | |
C. circinalis[2] L.[2]
| |
Synonyms[3] | |
|
സൈക്കാസ് അല്ലെങ്കിൽ കണ സൈക്കഡേസിയേ എന്ന കുടുംബത്തിലെ ഒരേയൊരു അറിയപ്പെടുന്ന ജീനസ്സിൽപ്പെട്ട സസ്യമാണ്. ഏതാണ്ട് 113ഫ് സ്പീഷീസുകളെ തിരിച്ചറിഞ്ഞ് അംഗീകരിച്ചിട്ടുണ്ട്.സൈക്കാസ് സിർസിനാലിസ് എന്ന ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരു സ്പീഷീസിനെയാണ് സൈക്കാഡ് സ്പീഷീസിൽ ആദ്യമായി കണ്ടെത്തിയത്. സൈക്കാസ് റെവൊലൂട്ട എന്ന അറിയപ്പെടുന്നതും, ലോകവ്യാപകമായി നട്ടുപിടിപ്പിക്കുന്നതുമായ ഈ സസ്യത്തിന്റെ ഒരു സ്പീഷീസ് സാഗോ പാം എന്നറിയപ്പെടുന്നു. ഇത് പനയുടെ രൂപസാദൃശ്യമുള്ളതാണെങ്കിലും യഥാർത്ഥ പനയുമായി ഇതിൻ ബന്ധമില്ല. [3]
ഈ ജീനസ് മധ്യരേഖാപ്രദേശത്തിന് ചുറ്റുപാടുമുള്ള ഫിലിപ്പൈൻസ് (10 സ്പീഷീസ് കാണപ്പെടുന്നു. ഇതിൽ 9 ഉം അവിടെ മാത്രം കാണുന്നവയാണ്) ,മഡഗാസ്ക്കർ ചേർന്ന കിഴക്കൻ ആഫ്രിക്ക, ഉത്തര ആസ്ത്രേലിയ (26 സ്പീഷീസ് നിലനിൽക്കുന്നു) , പോളിനേഷ്യ, മൈക്രോനേഷ്യ, ഇന്തോ-ചൈന പ്രദേശത്ത് 30 സ്പീഷീസുകൾ കാണപ്പെടുന്നു. ഇന്ത്യയിൽ 9 സ്പീഷീസുകളാണുള്ളത്. ഏറ്റവും വടക്കുള്ള പ്രദേശത്ത് (31°വടക്ക്) കാണപ്പെടുന്നത് സൈക്കാസ് റെവലൂട്ടയാണ്. ഇത് ജപ്പാന്റെ തെക്കേയറ്റത്താണ് ഈ പ്രദേശം. ഇതുപോലെ ഏറ്റവും തെക്കൻ പ്രദേശത്ത് കാണപ്പെടുന്ന സ്പീഷീസാണ് സൈക്കാസ് മെഗാകാർപ്പ. 26° തെക്ക് കിടക്കുന്ന തെക്കു-കിഴക്കൻ ക്യൂൻസ് ലാന്റ് ആണ് ഈ പ്രദേശം. ചൈനയിലും, ആസ്ത്രേലിയയിലുമാണ് സൈക്കസിന്റെ കൂടുതലും സ്ലീഷീസുകളും വളരുന്നത് എന്നതിനാൽ, ഈ പ്രദേശങ്ങളെ സൈക്കസിന്റെ വൈവിദ്ധ്യത്തിന്റെ കേന്ദ്രങ്ങൾ എന്ന് വിളിക്കപ്പെടുന്നു.
ഈ സസ്യങ്ങൾ ഏകലിംഗസസ്യങ്ങളാണ് ( dioecious). സൈക്കാഡ്സിൽ സൈക്കഡേസിയേ കുടുംബത്തിന് സവിശേഷമായ സ്വഭാവവിശേഷങ്ങളുണ്ട്. പെൺസസ്യങ്ങളിൽ സീഡ് കോൺ കാണപ്പെടുന്നില്ല. പകരം ഒരു കൂട്ടം ഇലകൾപോലെയുള്ള മെഗാസ്ഫോറോഫിലുകൾ കാണപ്പെടുന്നു. മെഗാസ്ഫോറോഫിലുകൾ ഓരോന്നിന്റേയും അടിയിലെ അരികുകളിൽ വിത്തുകൾ കാണപ്പെടുന്നു. ആൺ സസ്യങ്ങളിൽ പരാഗരേണുക്കളുടെ (pollen) കോണുകൾ അല്ലെങ്കിൽ സ്ട്രോബിലസ് കാണാം.
ഈ സസ്യത്തിന്റെ തടി സിലിണ്ടർ ആകൃതിയിലാണ്. ഇലഞെട്ടിന്റെ അടയാളം പുറംതൊലിയിൽ ഉടനീളം കാണാം. മിക്ക സ്പീഷീസിലും തായ്ത്തടിയ്ക്ക് ശിഖ്രങ്ങൾ കാണാൻ കഴിയും. ചിലവയുടെ തായ്ത്തടി മണ്ണിനടിയിലാണ്. അറ്റത്തെ ഇലക്കൂട്ടം മണ്ണിനു പുറത്തുകാണൂ. രണ്ടു തരം ഇലകൾ കാണപ്പെടുന്നു. നീണ്ട പനകളുടേയോ, തെങ്ങിന്റേയോ ഇലകൾ പോലെയുള്ളവയും, ശൽക്ക ആകൃതിയിലുള്ള ഇലകളും. ഇലകൾ വർത്തുളാകൃതിയിൽ ക്രമീകരിച്ചിരിക്കുന്നു. കെരാറ്റിനോസ് അടങ്ങിയതിനാൽ ഇവ കട്ടി കൂടിയതായിരിക്കും. ഇവ പൊഴിഞ്ഞു പോകുന്നവയാണ്. അവയുടെ ഞെട്ടിന്റെ അടയാളം തായ്ത്തടിയിൽ അവശേഷിപ്പിക്കുന്നു. ഇലകൾക്ക് മധ്യഭാഗത്തായി ഞരമ്പുണ്ട് പക്ഷേ വശങ്ങളിലേക്കുള്ളവ കാണപ്പെടുന്നില്ല. ശൽക്കപത്രങ്ങൾ പൊഴിയാത്തവയും, ബ്രൗൺ നിറമുള്ളതുമാണ്. സംരക്ഷിക്കുക എന്നതാണ് ഇവയുടെ ധർമ്മം. പരാഗണം വായു വഴിയാണ്.
ഈ സസ്യത്തെ ജീവിക്കുന്ന ഫോസിലായി കരുതുന്നു. ഇതിന്റെ മറ്റ് ഫോസിൽ സ്പീഷീസുകൾ സീനോസോയിക്ക് യുഗത്തിൽ കാണപ്പെടുന്നുണ്ട്. ചിലവ മിസോസോയിക്ക് യുഗത്തിലും കാണപ്പെടുന്നുണ്ട്.
സൈക്കാസ് വളർന്ന് പ്രായപൂർത്തിയാകാൻ 10 വർഷമെടുക്കുന്നു. വളരെ പതുക്കെവളരുന്ന ഒരു സസ്യമാണിവ.
ലോകവ്യാപകമായി സൈക്കാസ് സ്പീഷീസുകൾ വലിയ വംശനാശഭീഷണി നേരിടുന്നുണ്ട്. IUCN Redlist ൽ ഇത് ഇടം പിടിച്ചിരിക്കുന്നു. Cycas rumphii, Cycas pectinata എന്നിവ മാത്രമാണ് ലോകവ്യാപകമായി കാണപ്പെടുന്ന സ്പീഷീസുകൾ.
Selected species
[തിരുത്തുക]References and external links
[തിരുത്തുക]- ↑ Kramer, K.U.; Green, P.S, ed. (1990). Pteridophytes and Gymnosperms. Berlin: Springer-Verlag. p. 370. ISBN 978-3-540-51794-8.
{{cite book}}
:|first=
missing|last=
(help); Cite uses deprecated parameter|authors=
(help)CS1 maint: multiple names: editors list (link) - ↑ 2.0 2.1 2.2 Hill, Ken; Leonie Stanberg; Dennis Stevenson. "The Cycad Pages". Genus Cycas. Royal Botanic Gardens Sydney. Archived from the original on 2020-11-06. Retrieved 6 September 2013.
{{cite web}}
: Italic or bold markup not allowed in:|work=
(help) - ↑ 3.0 3.1 "Kew World Checklist of Selected Plant Families". Archived from the original on 2020-04-13. Retrieved 2015-08-15.
- David J. de Laubenfels & F. Adema (1998) "A taxonomic revision of the genera Cycas and Epicycas Gen. Nov. (Cycadaceae)", Blumea 43()351-400.
- Hill, K.D.(1998–2004) The Cycad Pages, Royal Botanic Gardens Sydney. http://plantnet.rbgsyd.nsw.gov.au/PlantNet/cycad/index.html Archived 2021-03-29 at the Wayback Machine.
- Virtual Cycad Encyclopedia Archived 2008-04-03 at the Wayback Machine. edited by the Palm & Cycad Societies of Florida
- David, J. de Laubenfels, Cycas Taxonomy Archived 2009-02-13 at the Wayback Machine.
- Hill, K.D., Dennis W. Stevenson & Roy Osborne (2004) "The World List of Cycads". The Botanical Review, 70(2)274–298 doi:10.1663/0006-8101(2004)070%5B0274:TWLOC%5D2.0.CO;2
- Lindstrom, Anders J. and Ken D. Hill (2007) "The genus Cycas (Cycadaceae) in India". Telopea 11(4) : 463-488.
- Singh, R & JS Khuraijam (2013-) Cycads of India. http://www.cycadsofindia.in/ Archived 2021-01-18 at the Wayback Machine.
- Singh, R., P. Radha & J.S. Khuraijam. 2015. A new species, a new combination and a new subsection of Cycas from Odisha, northern Eastern Ghats of India. Asian Journal of Conservation Biology 4(1): 3-14
- Singh, R., & Radha P. (2006). Cycas annaikalensis, A new species of Cycas from the Malabar Coast, Western Ghats, India. Brittonia 58 (2): 119-123.
- Terrence Walters & Roy Osborne (eds.) (2004), Cycad Classification: Concepts and Recommendations, CABI publishing, ISBN 0-85199-741-4