സംവാദം:ഈന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയുടെ ഇതര ഭാഗങ്ങളിലുമിങ്ങനെയുള്ള വിഭവങ്ങൾ ഉണ്ടാക്കറുൺട് "വേങ്ങര പൂച്ചോലമാട്" എന്നതു നീക്കം ചെയ്യുന്നത് ഈ ലേഖനത്തിന്റെ വിജ്നാനകോശ സ്വഭാവവും നിഷ്പക്ഷതയും നിലനിര്ത്താൻ സഹയിക്കും എന്നു വിശ്വസിക്കുന്നു. എന്താണിതിന്റെ ശാസ്ത്രീയനാമം?Dhruvarahjs 17:28, 29 സെപ്റ്റംബർ 2007 (UTC)

കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലുമെല്ലാം ഈന്ത് കാണാം അതിനാൽ മലബാറിൽ കാണപ്പെടുന്ന എന്ന പരാമർശം നീക്കി, ഈന്തിങ്കായ കൊണ്ട് പുട്ടും കൊഴുക്കട്ടയുമെല്ലാം ഉണ്ടാക്കാറുമുണ്ട് ഇവിടെ--പ്രവീൺ:സംവാദം‍ 05:51, 27 സെപ്റ്റംബർ 2007 (UTC)

പന വർഗ്ഗത്തിൽ പെട്ട മരമാണോ ഇത്??--Vssun 19:06, 29 സെപ്റ്റംബർ 2007 (UTC)

പനയുമായി ഒറ്റ നോട്ടത്തിൽ സാമ്യം തോന്നുമെങ്കിലും പനവർഗ്ഗത്തിൽ പെട്ട ചെടിയല്ല ഈന്ത്. പനയും മറ്റും ആവൃതബീജികളാണ്(Angiosperms). ഈന്ത് അനാവൃതബീജിയാണ്(Gymnosperm). പരിണാമചരിത്രം അടിസ്ഥാനമാക്കിയുള്ള ബന്ധം കണക്കാക്കിയാൽ പനയ്ക്ക് ഈന്തുമായുള്ളതിൽ കൂടുതൽ അടുപ്പം മാവുമായുണ്ട്. പൈൻ തുടങ്ങിയ നഗ്നബീജി സസ്യങ്ങളാണ് ഈന്തിന്റെ അടുത്ത ബന്ധുക്കൾ.Georgekutty 16:24, 8 മേയ് 2009 (UTC)


ഈന്ത് വംശനാശം നേരിടുന്ന ഒരു സസ്യമാണെന്ന് ഒരിക്കൽ ഏഷ്യാനെറ്റിലെ കണ്ടതും കേട്ടതും പരിപാടിയിൽ കണ്ടതായി ഓർക്കുന്നു. noble 16:33, 8 മേയ് 2009 (UTC)

ഈന്ത്[തിരുത്തുക]

ഈന്ത് വളരെ വർഷങ്ങൾ കഴിഞ്ഞാലേ കായ്ക്കൂ എന്നും അതു കൊണ്ടാൺ കർഷകര്ക്ക് ഈന്തിനോട് താത്പര്യം കുറവെന്നും കേൾക്കുന്നു, ഇത് ശരിയാണോ..

"https://ml.wikipedia.org/w/index.php?title=സംവാദം:ഈന്ത്&oldid=1184269" എന്ന താളിൽനിന്ന് ശേഖരിച്ചത്