കുടമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maesopsis eminii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കുടമരം
Maesopsis eminii 17.JPG
ഇലയും പൂക്കളും കായും
Scientific classification
Kingdom:
Division:
Class:
Subclass:
Order:
Family:
Genus:
Species:
M. eminii
Binomial name
Maesopsis eminii
Engl.
Synonyms
  • Maesopsis berchemoides (Pierre) Engl.

ആഫ്രിക്കൻ സ്വദേശിയായ ഒരു വൃക്ഷമാണ് കുടമരം, (Umbrella tree). (ശാസ്ത്രീയനാമം: Maesopsis eminii). 30 മീറ്ററോളം ഉയരം വയ്ക്കും. പലരാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുള്ള ഈ വൃക്ഷം 150 വർഷത്തോളം നിലനിൽക്കും. ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കാം. പെട്ടെന്നു വളരുന്ന് കുടമരം നല്ല വിറക് നൽകാറുണ്ട്. കർണാടകത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ വിത്തിൽ നിന്നും ഭക്ഷ്യയോഗ്യമായ എണ്ണ ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പലവിധത്തിലുമുള്ള ഔഷധഗുണങ്ങളുള്ള ഒരു മരമാണ് കുടമരം. അലങ്കാരവൃക്ഷമായും തണൽവൃക്ഷവുമായെല്ലാം ഈ മരം നട്ടുവളർത്തിവരുന്നു[1]. കാപ്പിത്തോട്ടങ്ങളിൽ തണൽവൃക്ഷമായി കേരളത്തിൽ നട്ടുവളർത്തുന്നുണ്ട്[2]. പക്ഷികളും കുരങ്ങന്മാരുമാണ് വിത്തുവിതരണം നടത്തുന്നത്. വിത്തിന് നല്ല ജീവനക്ഷമതയുണ്ട്[3]. വേഗം വളരുന്നതിനാൽ നശിച്ചകാടുകളുടെ പുനർജീവനത്തിനായി നട്ടുവളർത്താൻ കഴിയും[4]. Charaxes lactetinctus ശലഭത്തിന്റെയും Neopolyptychus serrator നിശാശലഭത്തിന്റെയും Ceroplesis militaris വണ്ടിന്റെയും ലാർവകൾ തിന്നുന്ന ഇലകളിൽ ഒന്ന് കുടമരത്തിന്റെയാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=കുടമരം&oldid=1811394" എന്ന താളിൽനിന്ന് ശേഖരിച്ചത്