പൂമരുത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lagerstroemia speciosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൂമരുത്
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
L. speciosa
Binomial name
Lagerstroemia speciosa
Synonyms
  • Adambea glabra Lam.
  • Lagerstroemia augusta Wall. [Invalid]
  • Lagerstroemia flos-reginae Retz.
  • Lagerstroemia macrocarpa Wall. [Invalid]
  • Lagerstroemia major Retz.
  • Lagerstroemia munchausia Willd.
  • Lagerstroemia plicifolia Stokes
  • Lagerstroemia reginae Roxb.
  • Munchausia speciosa L.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

കേരളത്തിൽ നനവാർന്ന ഈർപ്പവനങ്ങളിൽ കാണപ്പെടുന്ന ഒരിനം ഇലകൊഴിയും മരമാണ് മണിമരുത് അഥവാ പൂമരുത് (ശാസ്ത്രീയനാമം: Lagerstroemia reginae ). ഇന്ത്യ ഉൾപ്പെടെ ശ്രീലങ്ക, ബർമ, മലയ എന്നിവിടങ്ങളിലും ഇവ വളരുന്നു. 1200 മീറ്റർവരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിതവനങ്ങളുടേയും അർദ്ധനിത്യഹരിത വനങ്ങളുടേയും അരികുകളിലോ തുറസ്സായ പ്രദേശങ്ങളിലോ ഇവ വളരുന്നു. ഇലകൊഴിയും അർദ്ധനിത്യഹരിതവനങ്ങളിലും ഇവ വിരളമായി കാണപ്പെടുന്നു. ചില പ്രദേശങ്ങളിൽ ഇവ വെന്തേക്ക് എന്നും അറിയപ്പെടുന്നു. വ്യവഹാരങ്ങളിൽ ഇവ ജാറൂൾ എന്നും അറിയപ്പെടുന്നു[1].

മലയാളത്തിൽ മരുത്‌, മരുതി, പീമരുത്‌, പേമരുത്‌, പിളമരുത്‌, പിളളമരുത്‌, പിള്ളൈമരുത്‌, പൂമരിത, പൂമർത, പുലമരു എന്നൊക്കെ പേരുകൾ ഉണ്ട്. തമിഴിൽ അടമരുത്‌, പീകടുക്കൈ, പിളളമരുത്‌, പുൽവായ്‌, വെൺമരുത്‌, വെടമരുത്‌ എന്നൊക്കെ വിളിക്കുന്നു. ശാസ്ത്രീയനാമം: Lagerstroemia Speciosa എന്നാണ്‌. ഇംഗ്ലീഷ്: Giant Crape-myrtle, Queen's Crape-myrtle അല്ലെങ്കിൽ Banabá Plant. The pride of India എന്നും വിളിക്കുന്നുണ്ട്.

വിതരണം[തിരുത്തുക]

ഇന്ത്യ, പാകിസ്താൻ, സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടുവരുന്നു. ഇന്ത്യൻ ഉപഭൂഖണ്‌ഡത്തിൽ കാണപ്പെടുന്നു; പശ്ചിമഘട്ടത്തിൽ എല്ലായിടത്തും കാണുന്നു. [2]

വിവരണം[തിരുത്തുക]

മണിമരുത് ഏകദേശം 30 മുതൽ 35 വരെ മീറ്റർ ഉയരത്തിൽ വളരുന്നു.

മണിമരുത് ഏകദേശം 30 മുതൽ 35 വരെ മീറ്റർ ഉയരത്തിൽ വളരുന്നു. ഇവയുടെ ഇലകൾ സമ്മുഖമായാണ് വിന്യസിച്ചിരിക്കുന്നത്. അനുപർണ്ണങ്ങളില്ലാത്ത ഇലകൾക്ക് 22 സെന്റീമീറ്റർ നീളവും 9 സെന്റീമീറ്റർ വരെ വീതിയുമുണ്ട്. ഏപ്രിൽ മാസം മുതൽ മരം പുഷ്പിക്കുന്നു[3]. പൂക്കൾക്ക് നേർത്ത നീലനിറമാണുള്ളത്. ഇവയിൽ ആറു വീതം ദളങ്ങളും ബാഹ്യദളങ്ങളും ഉണ്ട്. പൂക്കളിൽ സ്വതന്ത്രമായ നിരവധി കേസരങ്ങളുണ്ട്. കാപ്‌സ്യൂൾ രൂപത്തിലുള്ള ഫലം നവംബർ മാസത്തിലാണ് മൂപ്പെത്തുന്നത്. പൂങ്കുലകൾ പാനിക്കിൾ സൈ്‌പക്കുകളാണ്‌; ഇളം വെളുപ്പുനിറത്തിലുളള പൂക്കൾ. അസമമായ ചിറകുകളോട്‌ കൂടിയ, തവിട്ട്‌കലർന്ന ചുവപ്പു നിറത്തിലുളള കായ സമാറയാണ്‌, ഒറ്റ വിത്തുമാത്രം.

മണിമരുതിന്റെ തടിയ്ക്ക് സാധാരണ വെന്തേക്കിനേക്കാൾ ഭാരമുണ്ട്. ഈടും ബലവും ഉള്ള തടിയുടെ വെള്ളയും കാതലും എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. വെളുപ്പു കലർന്ന ചുവപ്പുനിറമാണ് കാതലിനുള്ളത്. ഫർണിച്ചർ നിർമ്മാണത്തിനും കെട്ടിടനിർമ്മാണങ്ങൾക്കും ഇവ ഉപയോഗിക്കുന്നു. വെന്തേക്കിന്റെ രൂപഭാവങ്ങൾ ഉള്ളതിനാൽ അതേ പേരിലാണ് ഇവ വ്യാപാരകേന്ദ്രങ്ങളിൽ വിൽക്കപ്പെടുന്നത്. തൊലിയും ഇലയും മൂലം ഇവയെ തിരിച്ചറിയാൻ സാധിക്കും. കാറ്റിലൂടെയും പക്ഷികളിലൂടെയും വനത്തിൽ ഇവയുടെ സ്വാഭാവിക പുനരുത്ഭവം നന്നായി നടക്കുന്നു. വിത്ത് ശേഖരിച്ച് കൃത്രിമ പുനരുത്ഭവവും നടത്തുന്നു.

ആഴമില്ലാത്ത വെട്ടുകളോട്‌ കൂടിയ തവിട്ടു, നിറത്തിലുളള പുറംതൊലി; വെട്ടുപാടിന്‌, തവിട്ടുതരികളോടുകൂടിയ വെളുപ്പുനിറം. ഉപശാഖകൾ ഉരുണ്ടതും, ഇളം ഭാഗങ്ങൾ തുരുമ്പൻ രോമങ്ങൾ നിറഞ്ഞതുമാണ്‌. ഇലകൾ സാധാരണയായി ഉപസമ്മൂഖമോ മുകളിലുളളവ ഏകാന്തര ക്രമത്തിലോ ആണ്‌; പത്രവൃന്തത്തിന്‌ 0.6 സെ. മീ മുതൽ 1.7 സെ.മീ വരെ നീളം, ഏതാണ്ട്‌ ഉരുണ്ടിരിക്കുന്നതും, ഉപഅരോമിലവുമാണ്‌, പത്രഫലകത്തിന്‌ 9 സെ.മീ മുതൽ 18 സെ.മീ വരെ നീളവും 4.5 സെ.മീ മുതൽ 7 സെ.മീ വരെ വീതിയുമാണ്‌, ആയതാകാരമോ അണ്‌ഡാകാര-ആയതാകരമോ ആണ്‌, പത്രാഗ്രം നീണ്ടതും, പത്രാധാരം വൃത്താകാരം തൊട്ട്‌ ഹൃദയാകാരം വരെയുമാണ്‌, ചർമ്മില പ്രകൃതം, ഇരുഭാഗത്തും ചെറുതായി സിൽക്ക്‌ രോമങ്ങൾ നിറഞ്ഞതുമാണ്‌, മൂക്കുമ്പോൾ അരോമിലമാണ്‌, ഉണങ്ങുമ്പോൾ കറുത്ത നിറമാകുന്നു; മുഖ്യസിര ചെറുതായി മുകളിൽ ഉയർന്നു നിൽക്കുന്നതാണ്‌, സാവധാനത്തിൽ വളഞ്ഞുപോകുന്ന, 10 മുതൽ 15 വരെ ജോഡി ദ്വിതീയ ഞരമ്പുകൾ; തൃതീയ ഞരമ്പുകൾ നേർത്തതും, ജാലിത- പെർകറന്റ്‌ വിധത്തിലുളളതുമാണ്‌; മുഖ്യസിരയും ഇലഞെട്ടും ചേരുന്ന സന്ധിയിൽ, കീഴ്‌ഭാഗത്ത്‌ ഒരുജോഡി അവൃന്ത ഗ്രന്‌ഥികളുണ്ട്

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Lagerstroemia reginae Roxb. [പ്രവർത്തിക്കാത്ത കണ്ണി]
  2. Nov. Pl. Sp. 383. 1821; Gamble, Fl. Madras 1: 465. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 172. 2004; Cook, Fl. Bombay 1: 480. 1902; Saldanha, Fl. Karnataka 2: 51. 1996.
  3. "Flora of Nilgiri Biosphere". Archived from the original on 2012-06-25. Retrieved 2012-03-14.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പൂമരുത്&oldid=3929600" എന്ന താളിൽനിന്ന് ശേഖരിച്ചത്