സുബ്രഹ്മണ്യകിരീടം
സുബ്രഹ്മണ്യകിരീടം | |
---|---|
![]() | |
സുബ്രഹ്മണ്യകിരീടം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
Tribe: | |
ജനുസ്സ്: | |
വർഗ്ഗം: | T stans
|
ശാസ്ത്രീയ നാമം | |
Tecoma stans (L.) Juss. ex Kunth | |
പര്യായങ്ങൾ | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അമേരിക്കൻ വംശജയായ ബഹുവർഷിയായ നിറയെ മഞ്ഞപ്പൂക്കളുണ്ടാകുന്ന എരു അലങ്കാരസസ്യമാണ് സുബ്രഹ്മണ്യകിരീടം.(ശാസ്ത്രീയനാമം: Tecoma stans). യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകളുടെ ഔദ്യോഗികപുഷ്പം ഇതാണ്. ബഹാമാസിന്റെ ദേശീയപുഷ്പവും സുബ്രഹ്മണ്യകിരീടമാണ്.
വിവരണം[തിരുത്തുക]
വരൾച്ചയെ നന്നായി നേരിടാൻ കഴിവുള്ള ഈ ചെടി ചൂടുള്ള കാലാവസ്ഥയിൽ നന്നായി വളരുന്നു. പക്ഷികളെയും പൂമ്പാറ്റകളെയും തേനീച്ചകളെയും പൂക്കൾ ആകർഷിക്കുന്നു. പയറുപോലെയുള്ള കായയുടെയുള്ളിലെ വിത്തുകൾ പറക്കാനുതകുന്ന ചിറകുകളോടുകൂടിയതാണ്. കാടുനശിപ്പിക്കപ്പെട്ടിടത്തെല്ലാം വേഗ്ഗം വളർന്നുപടരാൻ ശേഷിയുള്ള സുബ്രഹ്മണ്യകിരീടം നല്ലൊരു കാലിത്തീറ്റ കൂടിയാണ്. പലയിടത്തും ഇതിനെ ഒരു അധിനിവേശസസ്യമായി കരുതിപ്പോരുന്നു.
മെക്സിക്കോയിലും മറ്റു ചില തെക്കേ അമേരിക്കൻ രാജ്യങ്ങളിലും പ്രമേഹത്തിന് ഈ ചെടി ഔഷധമായി ഉപയോഗിക്കുന്നുണ്ട്.[1]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- കൂടുതൽ വിവരങ്ങൾ
- http://florawww.eeb.uconn.edu/198500662.html
- http://www.levypreserve.org/Plant-Listings/Tecoma-stans
![]() |
വിക്കിസ്പീഷിസിൽ Tecoma stans എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Tecoma stans എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |