വലിയ അത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അത്തി എന്ന പേരിൽ ഒന്നിലധികം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അത്തി (വിവക്ഷകൾ) എന്ന താൾ കാണുക. അത്തി (വിവക്ഷകൾ)
വലിയ അത്തി
Ficus auriculata.jpg
വലിയ അത്തി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Rosales
കുടുംബം: Moraceae
Tribe: Ficeae
ജനുസ്സ്: Ficus
Subgenus: Ficus
വർഗ്ഗം: F. auriculata
ശാസ്ത്രീയ നാമം
Ficus auriculata
Lour.
പര്യായങ്ങൾ

10 മീറ്ററോളം ഉയരം വയ്ക്കുന്ന ആൽവംശത്തിൽപ്പെട്ട ഒരു മരമാണ് വലിയ അത്തി (Giant Indian Fig). (ശാസ്ത്രീയനാമം: Ficus auriculata). ചിലയിടങ്ങളിൽ തൊണ്ടിപ്പഴം എന്നും പറയാറുണ്ട്. 15 ഇഞ്ചോളം വ്യാസം വരുന്ന വലിയ ഇലകളാണ് ഇവയുടേത്. ഇലയുടെ രൂപം കാരണം ആന ചെവിയൻ അത്തി (elephant ear fig tree) എന്നും പറയാറുണ്ട് [1]. ചുവന്ന നിറമുള്ള തളിരിലകൾ മൂക്കുമ്പോൾ പച്ചനിറമാവുന്നു[2]. ഏഷ്യയിലെല്ലായിടത്തും കണ്ടുവരുന്നു [3]. നേപ്പാളിൽ മിക്കയിടത്തും ഇത് കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്. ചെറിയ തീയിനെപ്പോലും താങ്ങാൻ ഇതിനു കഴിവില്ല. നല്ല വെളിച്ചം ഇഷ്ടപ്പെടുന്നു[4]. വലിയ അത്തിയിൽ പരാഗണം നടത്തുന്ന കീടം Ceratosolen emarginatus ആണ് [5]. ചതച്ച തടി പേപ്പട്ടി വിഷത്തിന് മരുന്നാണത്രേ [6]. കമ്പിൽ പതിവയ്ക്കലിലൂടെയാണ് തൈകൾ ഉൽപ്പാദിപ്പിക്കുന്നത്.

പോഷകങ്ങൾ[തിരുത്തുക]

അത്തിപ്പഴത്തിൽ 27.09 ശതമാനം അന്നജം, 5.32 ശതമാനം മാംസ്യം, 16.96 ശതമാനം നാരുകൾ എന്നിവയും ഫോസ്ഫറസ്, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും അടങ്ങിയിരിക്കുന്നു. [7]

സംസ്‌കരണം[തിരുത്തുക]

നന്നായി പഴുത്ത് പാകമായ അത്തിപ്പഴങ്ങൾ പറിച്ചെടുത്ത് ഞെട്ടുമുറിച്ച് കഴുകി വൃത്തിയാക്കിയതിനുശേഷം കഷണങ്ങളാക്കി മുറിച്ചിടുക. 100 ഗ്രാം ചുണ്ണാമ്പ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് അതിൽ ഒരു കി.ഗ്രാം അത്തിപ്പഴ കഷണങ്ങൾ നാലഞ്ച് മണിക്കൂർ ഇട്ടുവയ്ക്കുക. അതിനുശേഷം ലായനിയിൽനിന്ന് നീക്കംചെയ്ത് ശുദ്ധവെള്ളത്തിൽ കഴുകി ചുണ്ണാമ്പിന്റെ അംശങ്ങൾ നീക്കംചെയ്യുക. ഈ കഷണങ്ങൾ തിളയ്ക്കുന്ന വെള്ളത്തിലിടുക. സ്വാഭാവികമായും തിള നിൽക്കും. വീണ്ടും തിളപ്പിക്കുക.

2-3 മിനിറ്റ് കഴിഞ്ഞശേഷം അടുപ്പിൽനിന്നു മാറ്റി വെള്ളം ഊറ്റി തണുത്തവെള്ളത്തിലിടുക. 1.200 കി.ഗ്രാം പഞ്ചസാര 800 മി.ലി. വെള്ളത്തിൽ ചൂടാക്കി ലയിപ്പിക്കുക. അതിനുശേഷം മൂന്ന് ഗ്രാം സിട്രിക് ആസിഡ് ചേർത്ത് ലായനി അടുപ്പിൽനിന്നു മാറ്റുക. ലായനി തണുത്ത് 40 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമ്പോൾ ഒരു ഗ്രാം മൈറ്റാ ബൈസൾഫേറ്റ്, ഒരു ഗ്രാം സോഡിയം മെറ്റാ ബൈസൾഫേറ്റ് എന്നിവകൂടി ചേർത്ത് ലായനി തണുക്കാൻ അനുവദിക്കുക. തുടർന്ന് വെള്ളം ഊറ്റി പഴങ്ങൾ ശുദ്ധജലത്തിൽ കഴുകി 24 മണിക്കൂർ വയ്ക്കുക. പഴത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന പഞ്ചസാരയുടെ അംശങ്ങൾ നീക്കം ചെയ്യണം. ഇങ്ങനെ സംസ്കരിച്ച പഴങ്ങൾ വെയിലത്തോ, ഡ്രയറുകളിലോ, ഉണക്കി പാത്രത്തിൽ അടച്ചുവയ്ക്കുക. 30 ദിവസത്തിനുശേഷം സ്വാദിഷ്ഠമായ ഈ പഴം കഴിക്കാം. [8]

ഇതും കാണുക[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വലിയ_അത്തി&oldid=2367693" എന്ന താളിൽനിന്നു ശേഖരിച്ചത്