മുൾമുരിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുരിക്ക്
Tree I IMG 6180.jpg
Tree in Kolkata, West Bengal, India.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
E. variegata
ശാസ്ത്രീയ നാമം
Erythrina variegata
L.
പര്യായങ്ങൾ
  • E. indica Lam.,
  • E. variegata var. orientalis (L.) Merr.
  • E. corallodendrum var. orientalis L.
  • E.parcellii W. Bull
  • Tetradapa javanorum Osbeck

കേരളത്തിൽ പരക്കെ കാണപ്പെടുന്ന മരമാണു് വെൺമുരിക്ക്, മുൾമുരിക്ക് എന്നെല്ലാം അറിയപ്പെടുന്ന മുരിക്കു് (Erythrina variegata).ചുറ്റും കട്ടിയുള്ള മുള്ളുകളുള്ള ഇതിന്റെ തടി ഉറപ്പില്ലാത്തതാണു്. കുരുമുളക് വളർത്താൻ താങ്ങുമരമായി ഈ മരം ഉപയോഗിക്കുന്നു. 20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ പൂക്കൾക്ക് ചുവന്ന നിറമാണ്‌ [1]മുറിവ്എണ്ണ പോലുള്ള തൈലങ്ങൾ നിർമ്മിക്കുന്നതിന് ഈ സസ്യത്തിന്റെ ഇല ഉപയോഗിക്കാറുണ്ട്. മുയലുകളുടെ ഇഷ്ടഭോജ്യമാണ് മുരിക്കില

വടക്കേ മലബാറിൽ പൂരോത്സവത്തിന് പൂവിടാൻ ഇതിന്റെ ചുവന്ന നിറമുള്ള പൂവ് ഉപയോഗിക്കാറുണ്ടു്. തിയ്യാട്ട ചമയത്തിനു് കിരീടങ്ങളും പൊയ്ക്കാലുകളും ഉണ്ടാക്കാൻ മുരിക്കിൻ തടി ഉപയോഗിക്കാറുണ്ട്.

വിതരണം[തിരുത്തുക]

കിഴക്കൻ ആഫ്രിക്ക, തെക്കേ ഏഷ്യ, വടക്കൻ ഓസ്ട്രേലിയ, ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകൾ, പടിഞ്ഞാറൻ ശാന്തസമുദ്രത്തിൽ ഫിജി വരെയുള്ള ദ്വീപുകൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.[2]

ഇതും കാണുക[തിരുത്തുക]

മുള്ളുമുരിക്ക്

ചിത്രശാ‍ല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://ayurvedicmedicinalplants.com/plants/2429.html
  2. Germplasm Resources Information Network: Erythrina variegata


"https://ml.wikipedia.org/w/index.php?title=മുൾമുരിക്ക്&oldid=2376238" എന്ന താളിൽനിന്ന് ശേഖരിച്ചത്