Jump to content

തോടമ്പുളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തോടമ്പുളി
Averrhoa carambola
ഫലങ്ങൾ മരത്തിൽ
പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. carambola
Binomial name
Averrhoa carambola

കേരളത്തിൽ ഇലകൊഴിയും ഈർപ്പവനങ്ങളിലും ശുഷ്കവനങ്ങളിലും കാണപ്പെടുന്ന ഒരിനം ചെറുമരമാണ് തോടമ്പുളി. (ശാസ്ത്രീയനാമം: Averrhoa carambola). ഇത് ആരംപുളി, കാചെമ്പുളി, നക്ഷത്രപ്പുളി, ചതുരപ്പുളി, ആനയിലുമ്പൻപുളി, ആനയിലുമ്പി, വൈരപ്പുളി, ആനപ്പുളിഞ്ചി. മധുരപ്പുളിഞ്ചി, കാരകമ്പോള എന്നൊക്കെയും അറിയപ്പെടുന്നു. ഓക്സാലിഡേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ഇന്ത്യ, ചൈന, ബർമ എന്നിവിടങ്ങളിൽ വ്യാവസായിക ആവശ്യങ്ങൾക്കായി കൃഷി ചെയ്യുന്നു. ഇലിമ്പൻ പുളിയുടെ ജനുസ്സിൽപ്പെട്ടതും അഞ്ചിതളുകളോ മൂലകളോ ഉള്ളതുമായ കാണാൻ ഭംഗിയുള്ള പുളിയാണിത്.

പലസ്ഥലങ്ങളിലും വ്യത്യസ്തങ്ങളായ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഈ സസ്യത്തിന്റെ സ്വദേശമായി കരുതുന്നത്.[1] പുളിരസത്തിലുള്ള ഈ പഴം അച്ചാറുണ്ടാക്കാനും, കറികളിൽ പുളിരസത്തിനായും പാനീയങ്ങളുണ്ടാക്കാനും, സത്ത് ഉപയോഗിച്ച് വസ്ത്രങ്ങളിലെ കറകൾ നിക്കംചെയ്യാനും ഉപയോഗിക്കുന്നു.[2] സർബത്ത്, ജാം, ജെല്ലി, ചട്നി, വൈൻ എന്നിവ ഉണ്ടാക്കാനും ഇതുപയോഗിക്കാറുണ്ടു്[3]..

ഇതിന്റെ ഫലം വൃക്കസംബന്ധമായ അസുഖമുള്ളവർ പതിവായി കഴിക്കുന്നത് ചില പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം.

പുളിഞ്ചിയോട് ഇതിന് സാമ്യമുണ്ട്. ഇതിന്റെ കായ്കൾ കുറച്ചുകൂടി വലുതാണ്. സാധാരണ ആനപ്പുളിഞ്ചിക്കു് പഴുത്താൽ സ്വർണ്ണനിറമായിരിക്കും. നല്ല പച്ചനിറത്തിലുളള ചെറിയ കായ്കൾ ഉണ്ടാകുന്ന ഒരിനവുമുണ്ട്. അവയുടെ കായ്ക്കൾ പഴുത്താലും നല്ല പച്ചനിറമായിരിക്കും[3]. ജീവകം എ, ഓക്സാലിക് ആസിഡ്, ഇരുമ്പ് എന്നീ പോഷകങ്ങൾ ഇതിലടങ്ങിയിട്ടുണ്ടു്[3]..

ഇതിന്റെ ചെടി മൂന്നുമീറ്ററോളം ഉയരത്തിൽ വളരും. ചെടി നിറയെ കായ്കൾ പിടിക്കും. ആണ്ടിൽ എട്ടുമാസക്കാലത്തോളം വിളവുണ്ടാകും. ഒരു മീറ്റർ സമചതുരത്തിലും ആഴത്തിലുമുളള കുഴികളെടുത്ത്, അവയിൽ മേൽമണ്ണും കാലിവളവും ചേരത്ത് നിറച്ചാണ് തൈകൾ നടുന്നതു്[3].

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.hort.purdue.edu/newcrop/morton/carambola.html#Origin%20and%20Distribution
  2. http://www.hort.purdue.edu/newcrop/morton/carambola.html
  3. 3.0 3.1 3.2 3.3 "പുളിരസം പലവിധം, കർഷകകേരളം". Archived from the original on 2016-03-05. Retrieved 2011-08-28.
"https://ml.wikipedia.org/w/index.php?title=തോടമ്പുളി&oldid=3698853" എന്ന താളിൽനിന്ന് ശേഖരിച്ചത്