ഐക്യകേരള പ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
മദ്ധ്യ കാലം
കളഭ്രർ
മാപ്പിള
കുലശേഖര സാമ്രാജ്യം
കുലശേഖര ആഴ്‌വാർ
ശങ്കരാചാര്യർ
മദ്ധ്യകാല ചോളസാമ്രാജ്യം
സാമൂതിരി
വേണാട്
കോലത്തുനാട്
തിരുവിതാംകൂർ
പെരുമ്പടപ്പു സ്വരൂപം
കേരളീയഗണിതം
വിജയനഗര സാമ്രാജ്യം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ആരോമൽ ചേകവർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
കുളച്ചൽ യുദ്ധം
കുറിച്യകലാപം
പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
മദ്രാസ് പ്രസിഡൻസി
മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
വേലുത്തമ്പി ദളവ
മലബാർ കലാപം
പുന്നപ്ര-വയലാർ സമരം
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
മന്നത്ത് പത്മനാഭൻ
അയ്യൻകാളി
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം
ഇന്ത്യയിലെ കേരളത്തിന്റെ സ്ഥാനം

മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം എന്ന ഒരൊറ്റ സംസ്ഥാനം രൂപീകരിക്കുന്നതിനായി നിലകൊണ്ട ഒരു പ്രസ്ഥാനമാണ് ഐക്യകേരള പ്രസ്ഥാനം.. മൂന്നു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സമാധാനപരമായ ഒരു പ്രസ്ഥാനമാണിത്. പ്രസ്ഥാനത്തെ തുടർന്ന്, സംസ്ഥാന പുനഃസംഘടന നിയമം, 1956 പ്രകാരം, 1956 നവംബർ 1-ന് തിരുവിതാംകൂർ-കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയും (ലാക്കാഡീവ് & മിനിക്കോയ് ദ്വീപുകൾ ഒഴികെ) തെക്കൻ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കും ലയിപ്പിച്ച് ആധുനിക കേരള സംസ്ഥാനം രൂപീകരിക്കാൻ ഇന്ത്യാ ഗവൺമെന്റ് ഉത്തരവായി.

പ്രസ്ഥാനം ബ്രിട്ടീഷ് ഭരണകാലത്ത്[തിരുത്തുക]

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്നത്തെ കേരളം 4 മേഖലകളുടെ ഭാഗമായിരുന്നു. മദ്രാസ് പ്രസിഡൻസിയിലെ മലബാർ ജില്ല നേരിട്ട് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു, കൊച്ചിയും തിരുവിതാംകൂറും ബ്രിട്ടീഷുകാരുടെ പരോക്ഷ ഭരണത്തിൻ കീഴിലായിരുന്നു. മൈസൂർ രാജ്യത്തിന്റെ തെക്കൻ കാനറ ജില്ലയുടെ ഭാഗമായിരുന്നു കാസർകോട് താലൂക്ക്.

സമ്പന്നമായ സാഹിത്യ പാരമ്പര്യമുള്ള മലയാള ഭാഷ മലബാർ, തിരുവിതാംകൂർ, കൊച്ചി എന്നീ മൂന്ന് പ്രദേശങ്ങളിലെ ജനങ്ങളുടെ വൈകാരികവും സാംസ്കാരികവുമായ സമന്വയത്തിൽ എല്ലായ്പ്പോഴും ഒരു പ്രധാന ഘടകമായി പ്രവർത്തിച്ചിട്ടുണ്ട്.[1] തിരുവിതാംകൂറും കൊച്ചിയും മലബാറും സംയോജിപ്പിച്ച് മലയാളം സംസാരിക്കുന്നവർക്കായി ഒരു പ്രദേശം എന്ന ആശയം രൂപപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. സ്വദേശാഭിമാനിയുടെ പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ള ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ മൂന്നു പ്രദേശങ്ങളും കൂട്ടിയോജിപ്പിച്ച് ഐക്യകേരളം രൂപീകരിക്കുന്നതിനെക്കുറിച്ച് എഴുതിയിരുന്നു.[2]

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പങ്ക്[തിരുത്തുക]

1920-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നാഗ്പൂർ സമ്മേളനം സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ പ്രാദേശികാടിസ്ഥാനത്തിൽ ഉള്ളതിന് പകരം ഭാഷാടിസ്ഥാനത്തിൽ സംഘടിപ്പിക്കണമെന്ന് പ്രമേയം പാസാക്കി. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ രൂപീകരിക്കുക എന്ന ആശയത്തിലെ സുപ്രധാന ചുവടുവയ്പ്പായിരുന്നു ഇത്. ഇതിനെത്തുടർന്ന് 1921-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകൾക്കുള്ള യൂണിറ്റ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) എന്ന് പുനർനാമകരണം ചെയ്തു.[2]

കെ.പി.സി.സി.യുടെ നേതൃത്വത്തിൽ 1921 ഏപ്രിൽ 23 മുതൽ ആദ്യ അഖില കേരള രാഷ്ട്രീയ സമ്മേളനം ഒറ്റപ്പാലത്ത് നടന്നു.[3] അന്നത്തെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് തങ്കുതൂരി പ്രകാശം ഉദ്ഘാടനം ചെയ്തു.[3] മലബാർ, തിരുവിതാംകൂർ, കൊച്ചി, കൂർഗ്, നീലഗിരി, ഗൂഡല്ലൂർ, സൗത്ത് കാനറ, മാഹി, ലക്ഷദ്വീപ് എന്നിവ ഉൾപ്പെടുന്ന പുതിയ കേരള സംസ്ഥാനം രൂപീകരിക്കണമെന്ന് ഒറ്റപ്പാലം സമ്മേളനത്തിൽ രൂപീകരിച്ച ഐക്യകേരള കമ്മിറ്റി ആവശ്യപ്പെട്ടു.

ജവഹർലാൽ നെഹ്‌റുവിന്റെ അധ്യക്ഷതയിൽ 1928-ൽ എറണാകുളത്ത് നടന്ന നാട്ടുരാജ്യ പ്രജാ സമ്മേളനം ഐക്യകേരളത്തിനായി പ്രമേയം പാസാക്കി.[4][5] 1938-ൽ കേരള സ്റ്റേറ്റ് കോൺഗ്രസ് കമ്മിറ്റിയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയെ സമീപിക്കുകയും ഇന്ത്യ സ്വതന്ത്രമായപ്പോൾ 'ഐക്യ കേരളം' രൂപീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.[6]

1946 മെയ് 26-ന് ചെറുതുരുത്തിയിൽ കെ.പി.കേശവമേനോന്റെ അധ്യക്ഷതയിൽ ഐക്യകേരളത്തിനായി പ്രവർത്തിക്കാൻ കെ.പി.സി.സി പ്രവർത്തക സമിതി യോഗം ചേർന്നു.[2] ഇതുമായി ബന്ധപ്പെട്ട് എറണാകുളത്തും യോഗം ചേർന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു.[6] 1946 സെപ്തംബറിൽ ഐക്യകേരളം നടപ്പാക്കാൻ കെ.പി.സി.സി പ്രവർത്തക സമിതി, മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിവിടങ്ങളിലെ വിവിധ രാഷ്ട്രീയ പാർട്ടികളും അവരുടെ പ്രതിനിധികളും അടങ്ങുന്ന സംയുക്ത സമിതി രൂപീകരിക്കാൻ കെ.കേളപ്പൻ, യു.ഗോപാൽ മേനോൻ (കൺവീനർ), എ.കെ.ദാമോദരമേനോൻ, ജനാബ് മൊയ്തു മൗലവി, കെ.മാധവമേനോൻ, പി.കുഞ്ഞിരാമൻ, കുമാരി കമലം, പി. മാധവൻ ജനാബ് ഇബ്രാഹിം എന്നിവരുൾപ്പെഉന്ന കമ്മിറ്റിയെ ചുമതപ്പെഉത്തി.[6] ഇതിന്റെ അടിസ്ഥാനത്തിൽ 1946 ഒക്ടോബർ 26-ന് ചെറുതുരുത്തിയിൽ കെ.പി.കേശവമേനോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐക്യകേരള സമ്മേളനം വിളിച്ചുകൂട്ടാൻ തീരുമാനിച്ചു.[6]

കേരളവർമ്മ മഹാരാജാവിൻ്റെ പങ്ക്[തിരുത്തുക]

കേരളത്തിന്റെ ഏകീകരണത്തിലും കൊച്ചി രാജ്യം ഇന്ത്യൻ യൂണിയനിൽ ചേരുന്നതിലും നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് അന്നത്തെ കൊച്ചി മഹാരാജാവ് ആയിരുന്ന കേരള വർമ്മ.[7] 1946 ജൂലായ് 29-ന് കൊച്ചി നിയമസഭയ്ക്ക് നൽകിയ കത്തിൽ അദ്ദേഹം മലബാറിനും കൊച്ചിക്കും തിരുവിതാംകൂറിനും ഒരു പൊതുഭരണം സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കണമെന്നും കേരളത്തിന്റെ സംസ്കാരം നിലനിൽക്കണമെങ്കിൽ അത് ഒരു ഭരണത്തിൻകീഴിലായിരിക്കണമെന്നും എഴുതി.[8] 1947 ഏപ്രിലിൽ കെ.കേളപ്പന്റെ അധ്യക്ഷതയിൽ തൃശ്ശൂരിൽ നടന്ന ഐക്യകേരള കൺവൻഷൻ കേരള വർമ്മ ഉദ്ഘാടനം ചെയ്തു.[6] [2] അതിൽ ഒരു 'ഐക്യകേരളം' രൂപീകരിക്കുന്നതിനുള്ള പ്രമേയം പാസാക്കി.[6] ഐക്യകേരളത്തിന് നിലകൊള്ളുന്നതിനാൽ കേരളവർമ്മ മഹാരാജാവ് ഐക്യകേരളം തമ്പുരാൻ എന്നറിയപ്പെട്ടു.[9]

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഭാവനകൾ[തിരുത്തുക]

മലയാളം സംസാരിക്കുന്നവർ ഭൂരിപക്ഷമുള്ള ഭൂവിഭാഗങ്ങൾ ഒരുമിച്ചു ചേർത്തുകൊണ്ടുള്ള ഐക്യകേരളം എന്ന ആശയം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും സംഘടിതമായി പ്രചരിപ്പിച്ചിട്ടുണ്ട്.[10] ഈ ആശയം വരുന്ന കേരളം മലയാളിയുടെ മാതൃഭൂമി എന്ന ഗ്രന്ഥം ഇഎംഎസ് എഴുതിയിട്ടുണ്ട്. 1930-കൾ മുതൽ തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രവിശ്യകളിൽ വിവിധ പ്രവർത്തന മേഖലകളിൽ കമ്യൂണിസ്റ്റ് ആശയങ്ങളിൽ അധിഷ്ഠിതമായ ട്രേഡ് യൂണിയനുകൾ ഉയർന്നുവന്നു. ഇതിനെത്തുടർന്ന് പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ 1935 മെയ് മാസത്തിൽ അഖില കേരള തൊഴിലാളി സമ്മേളനം കോഴിക്കോട് വെച്ച് നടന്നു.[10]

സ്വാതന്ത്ര്യത്തിനു ശേഷം[തിരുത്തുക]

1948-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജയ്പൂർ സമ്മേളനത്തിൽ ധർ കമ്മീഷൻ ശുപാർശകൾ പരിഗണിക്കാൻ രൂപീകരിച്ച, ജവഹർലാൽ നെഹ്‌റു, വല്ലഭായി പട്ടേൽ, ഭോഗരാജു പട്ടാഭി സീതാരാമയ്യ എന്നിവരടങ്ങുന്ന ഒരു ഉന്നതതല സമിതി, അതിന്റെ റിപ്പോർട്ടിൽ (ജെവിപി റിപ്പോർട്ട്) സംസ്ഥാനങ്ങളുടെ ഭാഷാടിസ്ഥാനത്തിലുള്ള പുനഃസംഘടനയ്ക്കുള്ള നിർദ്ദേശം വളരെ സൂക്ഷിച്ചുവേണമെന്ന മുന്നറിയിപ്പ് നൽകി. [1] ഇന്ത്യൻ സ്വാതന്ത്ര്യത്തിനുശേഷം, 1949 ജൂലൈ 1-ന്, തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് ഇന്ത്യൻ യൂണിയന്റെ ബി സംസ്ഥാനമായി തിരുവിതാംകൂർ-കൊച്ചി സംസ്ഥാനം രൂപീകരിച്ചു. [2] 1948-ൽ ആലുവയിൽ നടന്ന ഐക്യകേരള കൺവെൻഷനിൽ ഐക്യകേരളത്തിനായുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കെ.കേളപ്പൻ പ്രസിഡന്റും കെ.എ.ദാമോദരമേനോൻ സെക്രട്ടറിയുമായി 15 അംഗ കമ്മറ്റിയെ നിയമിച്ചു.[11] 1949 നവംബറിൽ പാലക്കാട് നടന്ന ഐക്യകേരള സമ്മേളനം ഐക്യകേരള കമ്മിറ്റിയുടെ കീഴിൽ രാജ്പ്രമുഖ് ഇല്ലാത്ത കേരള സംസ്ഥാനം രൂപീകരിക്കാനുള്ള പ്രമേയം പാസാക്കി.[1]

1952 ഏപ്രിൽ 4, 5, 6 തീയതികളിൽ തൃശ്ശൂരിൽ ചേർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്ലീനത്തിൽ എടുത്ത സുപ്രധാനമായ തീരുമാനം ഐക്യകേരളത്തിനുവേണ്ടി വമ്പിച്ച പ്രക്ഷോഭം നടത്തുക എന്നതായിരുന്നു.[10] ഇതിനായ പാർട്ടി വിവിധ സമ്മേളനങ്ങൾ നടത്താൻ തീരുമാനിക്കുകയും, ബോംബെ, മദ്രാസ്, ഡൽഹി തുടങ്ങിയ പല നഗരങ്ങളിലും വലിയ കൺവെൻഷനുകൾ നടത്തുകയും ചെയ്തു.[10] 1952 ഒക്‌ടോബർ 18, 19 തീയതികളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ബോംബെയിൽ നടന്ന ഐക്യകേരള കൺവൻഷനിൽ 15,000-ത്തിലധികം മലയാളികൾ പങ്കെടുത്തു.[10]

1949 ജൂലൈ 1-ന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരുവിതാംകൂർ-കൊച്ചി അല്ലെങ്കിൽ ഔദ്യോഗികമായി യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചി രൂപീകരിച്ചു. 1950 ജനുവരിയിൽ അത് 'സ്റ്റേറ്റ് ഓഫ് ട്രാവൻകൂർ-കൊച്ചിൻ' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

ഇന്ത്യയൊട്ടാകെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനായി രൂപീകരിച്ച സയ്യിദ് ഫസൽ അലിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകൾ ഉൾപ്പെടുത്തി ഒരു സംസ്ഥാനം രൂപീകരിക്കാൻ ശുപാർശ ചെയ്തു.[2] തിരുവിതാംകൂർ-കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും, മലബാർ ജില്ലയും( ലാക്കാഡീവ് & മിനിക്കോയ് ദ്വീപുകൾ ഒഴികെ) മദ്രാസ് സംസ്ഥാനത്തെ സൗത്ത് കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കും ലയിപ്പിച്ച് 1956 നവംബർ 1-ന് സംസ്ഥാന പുനഃസംഘടന നിയമം അനുസരിച്ച് ആധുനിക കേരള സംസ്ഥാനം രൂപീകരിച്ചുകൊണ്ട് ഇന്ത്യാ ഗവൺമെന്റ് നിയമം പാസാക്കി.[12] [2]

കേരള സംസ്ഥാന രൂപീകരണത്തിനെതിരായ നടപടികൾ[തിരുത്തുക]

ദിവാൻ സി പി രാമസ്വാമി അയ്യർ തിരുവിതാംകൂർ രാജകുടുംബത്തിന്റെ അനുമതിയോടെ തിരുവിതാംകൂറിൽ 'മാറ്റമില്ലാത്ത എക്‌സിക്യൂട്ടീവ്' ഭരണം ഏർപ്പെടുത്താനും തുടർന്ന് തിരുവിതാംകൂറിനെ ഒരു സ്വതന്ത്ര രാജ്യമാക്കാനും ശ്രമിച്ചു (ജൂൺ 2, 1947).[6] ഇന്ത്യ സ്വതന്ത്രമായതിനുശേഷം, മലബാറിൽ നിന്നുള്ള കോൺഗ്രസുകാർ തിരുവിതാംകൂർ-കൊച്ചി പ്രദേശം മദ്രാസ് പ്രവിശ്യയുമായി കൂട്ടിച്ചേർത്ത് ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനം രൂപീകരിക്കുന്നതിന് അനുകൂലമായിരുന്നു.[1] മലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 1953 ഏപ്രിലിൽ പാലക്കാട് നടന്ന രാഷ്ട്രീയ സമ്മേളനം മേൽപ്പറഞ്ഞ നിർദ്ദേശം ഔദ്യോഗികമായി അംഗീകരിച്ചു.[1] ആദ്യം മലബാറിലെ കോൺഗ്രസ് പ്രവർത്തകർ കേരള സംസ്ഥാന രൂപീകരണത്തെ എതിർത്തിരുന്നെങ്കിലും ഐക്യകേരള കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് നടന്ന സമ്മേളനം മലബാറിൽ ഐക്യകേരളം രൂപീകരിക്കുന്നതിന് അനുകൂലമായി പൊതുജനാഭിപ്രായം ഉണ്ടാക്കുന്നതിന് സഹായിച്ചു.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 "Aikya Kerala Movement". Political History of Modern Kerala (PDF). DC Books. pp. 87–91. Archived from the original (PDF) on 2022-11-22. Retrieved 2022-05-31.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "50 events that cannot be erased from the history of Kerala". Mathrubhumi. Retrieved 2022-05-30.
  3. 3.0 3.1 Shaji, K. a (4 April 2017). "Congress rewinds to 1921 Ottappalam meet". The Hindu (in Indian English).
  4. "Kerala History from 18th Century". www.swapdial.com. Archived from the original on 2022-11-22. Retrieved 2022-05-31.
  5. "Kerala History". GK for Nurses, Medical & Paramedical Staff (in ഇംഗ്ലീഷ്). JaypeeDigital. 2018. ISBN 9789352700424.
  6. 6.0 6.1 6.2 6.3 6.4 6.5 6.6 "ഐക്യകേരള സമ്മേളനത്തിന് 75 വയസ്സ്". Mathrubhumi. Retrieved 2022-05-18.
  7. Pradeep, K. (2019-08-15). "How the Cochin Maharaja, Aikya Keralam Thampuran played a pivotal role in unification of Kerala and of Cochin State's accession to the Indian Union". The Hindu (in Indian English). ISSN 0971-751X. Retrieved 2022-05-31.
  8. "കേരളത്തിന്റെ ജനാധിപത്യ പ്രക്രിയ ഐക്യകേരളം വരെ". Deshabhimani.
  9. "ഐക്യ കേരളം തമ്പുരാൻ". ManoramaOnline. Retrieved 2022-05-31.
  10. 10.0 10.1 10.2 10.3 10.4 "ഐക്യ കേരളപ്പിറവിയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും". Janayugom Online. 26 October 2020. Archived from the original on 2022-03-20. Retrieved 2022-06-01.
  11. BA history study material (PDF) (in English). University of Calicut. p. 7.{{cite book}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  12. "The States Reorganisation Act, 1956" (PDF). legislative.gov.in. Government of India.
"https://ml.wikipedia.org/w/index.php?title=ഐക്യകേരള_പ്രസ്ഥാനം&oldid=3980368" എന്ന താളിൽനിന്ന് ശേഖരിച്ചത്