വല്ലഭായി പട്ടേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വല്ലഭായി പട്ടേൽ


സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി
പദവിയിൽ
15 ഓഗസ്റ്റ് 1947 – 15 ഡിസംബർ 1950
പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി മൊറാർജി ദേശായി

ഇന്ത്യയുടെ ആഭ്യന്തരകാര്യ വകുപ്പു മന്ത്രി
പദവിയിൽ
15 ഓഗസ്റ്റ് 1948 – 15 ഡിസംബർ 1950
പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി സി. രാജഗോപാലാചാരി
ജനനം 1875 ഒക്ടോബർ 31(1875-10-31)
നദിയാദ്, ഗുജറാത്ത്, ബോംബെ പ്രവിശ്യ , ബ്രിട്ടീഷ് ഇന്ത്യ
മരണം 1950 ഡിസംബർ 15(1950-12-15) (പ്രായം 75)
ബോംബെ, ഇന്ത്യ
ദേശീയത ഭാരതീയൻ
പഠിച്ച സ്ഥാപനങ്ങൾ ഇൻസ് ഓഫ് കോർട്ട്, ഇംഗ്ലണ്ട്
രാഷ്ട്രീയപ്പാർട്ടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
മതം ഹിന്ദു
കുട്ടി(കൾ) മണിബെൻ പട്ടേൽ
ദയാബായി പട്ടേൽ
പുരസ്കാര(ങ്ങൾ) ഭാരതരത്നം , 1991 ൽ മരണാനന്തര ബഹുമതി

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു സർദാർ വല്ലഭായി പട്ടേൽ (ഗുജറാത്തി: ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value); ഐ.പി.എ: [sərd̪aːr ʋəlləbʰbʰaːi pʌʈeːl] ) (ഒക്ടോബർ 31 1875ഡിസംബർ 15 1950). ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന് അർത്ഥം വരുന്ന സർദാർ എന്ന പേരിൽ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു.[1]

ഗുജറാത്തിലെ ആനന്ദ് താലൂക്കിൽപ്പെട്ട കരംസദ് ഗ്രാമത്തിൽ ജനിച്ച് പട്ടേൽ, വിദ്യാഭ്യാസത്തിനു ശേഷം അഭിഭാഷകനായി ജോലി നോക്കിയിരുന്നു. ബ്രിട്ടീഷ് രാജിന്റെ കാടൻ നിയമങ്ങൾക്കെതിരേ, അദ്ദേഹം ഗുജറാത്തിലെ കർഷകരെ സംഘടിപ്പിച്ചു. ബ്രിട്ടീഷുകാർക്കെതിരേ സമരം ചെയ്യാൻ നിസ്സഹകരണത്തിന്റേയും, അഹിംസയുടേയും മാർഗ്ഗമാണ് പട്ടേൽ സ്വീകരിച്ചിരുന്നത്. ഇക്കാലയളവിൽ ഗുജറാത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു പട്ടേൽ. വൈകാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃതലത്തിലേക്കുയർന്ന പട്ടേൽ 1934 ലും 1937 ലും തിരഞ്ഞെടുപ്പിന്റെ ചുമതലകളേറ്റെടുത്തു.

ഇന്ത്യാ വിഭജനത്തിനുശേഷം, പഞ്ചാബിലേയും, ഡൽഹിയിലേയും അഭയാർതാഥികളെ പുനരധിവസിപ്പിക്കുക എന്ന ചുമതല ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയും, പിന്നീട് ആഭ്യന്തര മന്ത്രിയും ആയ പട്ടേലിനായിരുന്നു. ശിഥിലമായി കിടന്നിരുന്ന സ്വതന്ത്ര ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകിയത് പട്ടേലായിരുന്നു. 565 ഓളം സ്വയംഭരണാവകാശമുള്ള നാട്ടുരാജ്യങ്ങളെ നയതന്ത്രം കൊണ്ട് പട്ടേൽ ഇന്ത്യാ യൂണിയന്റെ കൊടിക്കീഴിൽ കൊണ്ടു വന്നു.

വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിവസമായി കൊണ്ടാടുന്നു. 1991 ൽരാഷ്ട്രം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന പുരസ്കാരം നൽകി ആദരിച്ചു.[2] പട്ടേൽ ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ എന്ന പേരിലും അറിയിപ്പെടുന്നു.[3]

ആദ്യകാല ജീവിതം[തിരുത്തുക]

1875 ഒക്ടോബർ 31-ന് ഗുജറാത്തിലെ ആനന്ദ് താലൂക്കിൽപ്പെട്ട കരംസദ ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിലാണ് വല്ലഭഭായി പട്ടേൽ ജനിച്ചത്.[4] പട്ടീദാർ വംശജരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. അച്ഛൻ ജാബേർ ഭായ് പട്ടേൽ. അമ്മ ലാഡ്ബായി. അവർക്ക് 6 മക്കൾ. 5 ആണും ഒരു പെണ്ണും. ആൺമക്കളിൽ നാലാമനായിരുന്നു വല്ലഭഭായി. അദ്ദേഹത്തിൻറെ രണ്ടാമത്തെ ജ്യേഷ്ഠനായിരുന്നു വിഠൽ ‍ഭായ് പട്ടേൽ.[5] 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഝാൻസി റാണിയുടെ സൈന്യത്തിൽ ബ്രിട്ടീഷുകാർക്കെതിരേ യുദ്ധം ചെയ്ത ആളായിരുന്നു വല്ലഭായിയുടെ പിതാവ്.[6]

നദിയാദ്, പെറ്റ്ലാദ്, ബോസാദ് എന്നിവിടങ്ങളിലായിട്ടായിരുന്നു വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ, അനീതിക്കെതിരേ ശബ്ദമുയർത്താൻ വല്ലഭായി മടിച്ചിരുന്നില്ല.[7] 22 ആമത്തെ വയസ്സിലാണ് പട്ടേൽ തന്റെ മെട്രിക്കുലേഷൻ വിജയിക്കുന്നത്. ഒരു ബാരിസ്റ്ററാവണം എന്നതായിരുന്നു പട്ടേലിന്റെ ആഗ്രഹം.[8] കഠിനാധ്വാനം കൊണ്ട് പട്ടേൽ രണ്ടു വർഷം കൊണ്ട് ബാരിസ്റ്റർ ബിരുദം കരസ്ഥമാക്കി. കുറേ നാളത്തെ പരിശ്രമം കൊണ്ട് ഒരു നല്ല അഭിഭാഷകൻ എന്ന പേരു സമ്പാദിക്കാൻ അദ്ദേഹത്തിനു കഴി‍ഞ്ഞു.

ഗോധ്ര, ബോസാദ്, ആനന്ദ് എന്നിവിടങ്ങളിൽ പട്ടേൽ അഭിഭാഷകവൃത്തി ചെയ്തു. ബോസാദിലെ എഡ്വേഡ് മെമ്മോറിയൽ സ്കൂളിന്റെ സ്ഥാപകരിലൊരാളും ആദ്യ ചെയർമാനും പട്ടേലായിരുന്നു. തന്റെ 36 ആമത്തെ വയസ്സിൽ പട്ടേൽ, ലണ്ടനിലെ മിഡ്ഡിൽ ടെംപിൾ ഇന്നിൽ ഉന്നത വിദ്യാഭ്യാസത്തിനായി ചേർന്നു. ലണ്ടനിൽ നിന്നും തിരിച്ചു വന്ന പട്ടേൽ, അഭിഭാഷക മേഖലയിൽ സ്വന്തമായ ഒരു വിലാസം ഉണ്ടാക്കിയെടുത്തു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

ഗാന്ധിയുടെ സ്വരാജ് എന്ന ആശയത്തിനു പിന്തുണ നൽകികൊണ്ടാണ്, പട്ടേൽ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനായുള്ള പെറ്റീഷനിൽ ഒപ്പു വെക്കാനായി പട്ടേൽ ജനങ്ങളോടാഹ്വാനം ചെയ്തു. ഏതാണ്ട് ഒരു മാസത്തിനുശേഷം, ഗുജറാത്തിലെ ഗോധ്രയിൽ വച്ചു നടന്ന ഒരു രാഷ്ട്രീയ സമ്മേളനത്തിൽ വച്ചാണ് പട്ടേൽ ഗാന്ധിയുമായി കണ്ടു മുട്ടുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഗുജറാത്ത് വിഭാഗമായ ഗുജറാത്ത് സഭയുടെ സെക്രട്ടറിയായി ഗാന്ധിയുടെ ആശീർവാദത്തോടെ പട്ടേൽ വൈകാതെ ചുമതലയേറ്റു. ഖേദ ഗ്രാമത്തിൽ പൊട്ടിപ്പുറപ്പെട്ട പ്ലേഗും, കടുത്ത ക്ഷാമവും മൂലമുണ്ടായ ദുരിതങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പട്ടേൽ മുന്നിട്ടിറങ്ങി.

ഭരണാധികാരി[തിരുത്തുക]

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയിരുന്ന പട്ടേൽ പഞ്ചാബിലെയും ഡെൽഹിയിലെയും അഭയാർത്ഥികൾക്ക് അവശ്യസാധനങ്ങൾ സംഘടിപ്പിച്ചു. രാ‍ഷ്ട്രത്ത് ആകമാനം സമാധാനം പുന:സ്ഥാപിക്കുവാൻ പട്ടേൽ പരിശ്രമിച്ചു. 565 അർദ്ധ-സ്വതന്ത്ര നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ് കാലഘട്ടത്തിലെ കോളനി പ്രവിശ്യകളെയും ഒന്നിപ്പിച്ച് ഇന്ത്യാ രാഷ്ട്രം രൂപവത്കരിക്കുന്ന ചുമതല പട്ടേൽ ഏറ്റെടുത്തു. തുറന്ന നയതന്ത്രവും സൈനിക ശക്തി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും (ചിലപ്പോഴൊക്കെ സൈനിക ശക്തി ഉപയോഗിച്ചും) കൊണ്ട് പട്ടേലിന്റെ നേതൃത്വത്തിൽ ഏകദേശം എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യയിൽ ലയിച്ചു. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട പട്ടേൽ ആയിരുന്നു ആധുനിക അഖിലേന്ത്യാ സിവിൽ സർവ്വീസസ് സ്ഥാപിച്ചത്. ഇന്ത്യൻ സിവിൽ സർവ്വീസിന്റെ തലതൊട്ടപ്പനായും പട്ടേൽ അറിയപ്പെടുന്നു.[അവലംബം ആവശ്യമാണ്] വ്യക്തികളുടെ വസ്തു അവകാശത്തിന്റെയും സ്വതന്ത്ര വാണിജ്യ വ്യവസ്ഥയുടെയും ആദ്യകാല വക്താക്കളിൽ ഒരാളായിരുന്നു പട്ടേൽ.

അവലംബം[തിരുത്തുക]


India1931flag.png      ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           Marche sel.jpg
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ..."https://ml.wikipedia.org/w/index.php?title=വല്ലഭായി_പട്ടേൽ&oldid=2900088" എന്ന താളിൽനിന്നു ശേഖരിച്ചത്