ഇരുമുള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇരുമുള്ളി
Scleropyrum pentandrum or Scleropyrum wallichianum 04.JPG
ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
Scleropyrum
വർഗ്ഗം:
S. wallichianum
ശാസ്ത്രീയ നാമം
Scleropyrum wallichianum
(Night & Arn.) Arn.
പര്യായങ്ങൾ
 • Antidesma parasiticum Dillwyn
 • Bridelia horrida Dillwyn
 • Heydia horrida Dennst.
 • Myrobalanus indica Buch.-Ham. ex Steud.
 • Pothos pentandrus Dennst.
 • Pyrularia ceylanica A.DC.
 • Pyrularia wallichiana A.DC.
 • Scleropyrum wallichianum Arn.
 • Terminalia horrida Steud.
 • Sphaerocarya wallichiana Wight & Arn.
 • Sphaerocarya moschifera Blume
 • Scleropyrum mekongense Gagnep.
 • Scleropyrum wallichianum var. siamensis Lecomte
 • Scleropyrum wallichianum var. mekongense Lecomte
 • Scleropyrum ridleyi Gamble

ഏഴ് മീറ്ററോളം ഉയരം വയ്ക്കുന്ന, തടിയിൽ കടുപ്പമേറിയ മുള്ളുകളുള്ള ഒരു ചെറിയ വൃക്ഷമാണ് ഇരുമുള്ളി. (ശാസ്ത്രീയനാമം: scleropyrum pentandrum). 600 മുതൽ 1600 മീറ്റർ വരെ ഉയരമുള്ള അർദ്ധ-നിത്യഹരിതവനങ്ങളിൽ കാണുന്നു. പലപേരുകളിലും അറിയപ്പെടുന്നു[1]. കായകൾ ഭക്ഷ്യയോഗ്യമാണ്. കുരുവിൽ 67% ത്തോളം എണ്ണ അടങ്ങിയിട്ടുണ്ട്. ഇത് സോപ്പുണ്ടാക്കാനും ഘർഷണം കുറയ്ക്കാനുള്ള എണ്ണയായും ഉപയോഗിക്കുന്നു[2]. കണ്ണൂരിലെ കുറിച്യസമുദായത്തിൽ പെട്ടവർ ഇരുമുള്ളിയുടെ വേര് ചതച്ച് വയറുവേദനയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു. അവർ ഈ മരത്തിനെ മലയമ്മച്ചി എന്നു വിളിക്കുന്നു[3]. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലെ ആദിവാസികൾ ഇലയരച്ച് ത്വഗ്രോഗങ്ങൾക്ക് ഉപയോഗിക്കുന്നു[4].

1838 -ലാണ് ആദ്യമായി ഈ ജനുസിനെ വിവരിക്കുന്നത്. [5][6] (2014 സെപ്തംബർ വരെയുള്ള അറിവു വച്ച്) ഈ ജനുസിൽ ഈ ഒരു സ്പീഷിസ് മാത്രമേയുള്ളൂ.[7][8][9]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ഇരുമുള്ളി&oldid=3128001" എന്ന താളിൽനിന്ന് ശേഖരിച്ചത്