ആറ്റുനൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vitex leucoxylon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ആറ്റുനൊച്ചി
Vitex leucoxylon.jpg
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
V. leucoxylon
ശാസ്ത്രീയ നാമം
Vitex leucoxylon
L.f.
പര്യായങ്ങൾ
  • Vitex leucoxylon f. saligna (Roxb.) Moldenke
  • Vitex leucoxylon var. zeylanica Moldenke
  • Vitex leucoxylon f. zeylanica (Moldenke) Moldenke
  • Vitex rheedei Kostel.
  • Vitex saligna Roxb.
  • Wallrothia leucoxylon (L.f.) Roth

കേരളത്തിലെ നനവാർന്ന നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാണപ്പെടുന്ന ഒരിനം വൃക്ഷമാണ് ആറ്റുനൊച്ചി (ശാസ്ത്രീയനാമം: Vitex leucoxylon). നീർനൊച്ചി എന്നും അറിയപ്പെടുന്ന ഈ വൃക്ഷം വെർബിനേസീ സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. ആറ്റുതീരത്തു കൂടുതലായി കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് ആറ്റുനൊച്ചി എന്ന പേരു ലഭിച്ചതെന്നു കരുതുന്നു. ഇന്ത്യയിലും ശ്രീലങ്കയിലും ഇവ കാണപ്പെടുന്നു[1].

വിവരണം[തിരുത്തുക]

ആറ്റുനൊച്ചി 10 മുതൽ 15 വരെ മീറ്റർ ഉയരത്തിൽ വളരുന്നു[2]. സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് ഇവ വളരുന്നത്[3]. അമിതമായ വരൾച്ച ഈ വൃക്ഷത്തിനു താങ്ങാനാകില്ല. അനുപർണ്ണങ്ങളില്ലാത്ത ഇലകൾ സമ്മുഖമായാണ് വിന്യസിച്ചിരിക്കുന്നത്. ഇലകളുടെഞെട്ടിന് നീളമുണ്ട്. തണ്ടിൽ നിന്നും വേർപിരിയുന്ന മറ്റു ചെറുതണ്ടുകളിൽ മൂന്നോ അഞ്ചോ ഇലകൾ വീതം കാണപ്പെടുന്നു. ഇലകൾക്ക് ഏകദേശം 10 സെന്റീമീറ്റർ നീളവും 3 സെന്റീമീറ്റർ വീതിയും ഉണ്ടാകും. പത്രഫലകങ്ങൾ ദീർഘവൃത്താകൃതിയിലാണ്. ഫെബ്രുവരിയിലാണ് പൂക്കാലം ആരംഭിക്കുന്നത്. ഇലയുടെ തണ്ടുകൾ പോലെ രൂപപ്പെടുന്ന തണ്ടിലാണ് പൂക്കൾ ഉണ്ടാകുന്നത്. പൂക്കൾക്ക് വെള്ള നിറമാണ്. മഴക്കാലം അവസാനിക്കുമ്പോൾ ഫലം മൂപ്പെത്തുന്നു. വിത്തുകൾക്ക് ഇരുണ്ട നിറമാണ്. ജലത്തിലൂടെയാണ് പ്രധാനമായും വിത്തുവിതരണം നടക്കുന്നത്. വനത്തിൽ നന്നായി സ്വാഭാവിക പുനരുത്ഭവം നടക്കുന്നു. തടിക്ക് വെള്ളയും കാതലും പ്രത്യേകമായുണ്ട്. ഭാരവും ഈടും ഉള്ള തടിയുടെ കാതലിന് ഇളം തവിട്ടു നിറമാണ്. തടി വിവിധ നിർമ്മാണങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു.

ഔഷധ ഉപയോഗം[തിരുത്തുക]

വൃക്ഷത്തിന്റെ വിവിധഭാഗങ്ങൾ ആയുർവേദത്തിൽ ഉപയോഗിക്കുന്നു[3][4].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ആറ്റുനൊച്ചി&oldid=1848150" എന്ന താളിൽനിന്ന് ശേഖരിച്ചത്