Jump to content

രമേശ് ചെന്നിത്തല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ramesh Chennithala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രമേശ് ചെന്നിത്തല
പതിനാലാം കേരള നിയമസഭയിലെ പ്രതിപക്ഷനേതാവ്
ഓഫീസിൽ
മെയ് 29 2016 – മെയ് 22 2021
മുൻഗാമിവി.എസ്. അച്യുതാനന്ദൻ
പിൻഗാമിവി.ഡി. സതീശൻ
സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി
ഓഫീസിൽ
ജനുവരി 1 2014 – മേയ് 20 2016
മുൻഗാമിതിരുവഞ്ചൂർ രാധാകൃഷ്ണൻ
പിൻഗാമിപിണറായി വിജയൻ
സംസ്ഥാന ഗ്രാമവികസന വകുപ്പ് മന്ത്രി
ഓഫീസിൽ
ജൂൺ 5 1986 – മാർച്ച് 25 1987
പിൻഗാമിടി. ശിവദാസമേനോൻ
കെ.പി.സി.സി. പ്രസിഡണ്ട്
ഓഫീസിൽ
24 ജൂൺ 2005 – ഫെബ്രുവരി 10 2014
മുൻഗാമിതെന്നല ബാലകൃഷ്ണപിള്ള
പിൻഗാമിവി.എം. സുധീരൻ
കേരള നിയമസഭയിലെ അംഗം
പദവിയിൽ
ഓഫീസിൽ
മേയ് 14 2011
മുൻഗാമിബാബു പ്രസാദ്
മണ്ഡലംഹരിപ്പാട്
ഓഫീസിൽ
മേയ് 24 1982 – ഡിസംബർ 9 1989
മുൻഗാമിസി.ബി.സി. വാര്യർ
പിൻഗാമിഎ.വി. താമരാക്ഷൻ
ലോക സഭയിലെ അംഗം
ഓഫീസിൽ
ഒക്ടോബർ 11 1999 – ഫെബ്രുവരി 6 2004
മുൻഗാമിപി.ജെ. കുര്യൻ
പിൻഗാമിസി.എസ്. സുജാത
മണ്ഡലംമാവേലിക്കര
ഓഫീസിൽ
ഡിസംബർ 2 1989 – ഡിസംബർ 4 1997
മുൻഗാമികെ. സുരേഷ് കുറുപ്പ്
പിൻഗാമികെ. സുരേഷ് കുറുപ്പ്
മണ്ഡലംമാവേലിക്കര
വ്യക്തിഗത വിവരങ്ങൾ
ജനനം (1956-05-25) 25 മേയ് 1956  (68 വയസ്സ്)
ചെന്നിത്തല മാവേലിക്കര, ആലപ്പുഴ ജില്ല
രാഷ്ട്രീയ കക്ഷികോൺഗ്രസ്സ് (ഐ)
പങ്കാളിടി.എൻ. അനിത
കുട്ടികൾരണ്ട് മകൻ
മാതാപിതാക്കൾ
  • വി. രാമകൃഷ്ണൻ നായർ (അച്ഛൻ)
  • ദേവകിയമ്മ (അമ്മ)
വസതിചെന്നിത്തല
As of സെപ്റ്റംബർ 1, 2020
ഉറവിടം: നിയമസഭ

കോൺഗ്രസ്സ് (ഐ)- പാർട്ടിയുടെ കേരളത്തിലെ പ്രമുഖരായ നേതാക്കളിലൊരാളാണ് രമേശ് ചെന്നിത്തല (ജനനം: 25 മേയ്, 1956). നിലവിൽ 2011 മുതൽ കേരള നിയമസഭയിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായി തുടരുന്നു. 2005 മുതൽ 2014 വരെ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ടായും 2014 മുതൽ 2016 വരെ രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിലെ സംസ്ഥാന ആഭ്യന്തര-വിജിലൻസ് വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായും 2016 മുതൽ 2021 വരെ നിലവിലിരുന്ന പതിനാലാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിത രേഖ

[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ചെന്നിത്തല ഗ്രാമത്തിൽ വി.രാമകൃഷ്ണൻ നായരുടേയും ദേവകിയമ്മയുടേയും മകനായി 1956 മെയ് 25 ന് ജനിച്ചു. ഹിന്ദി ഭാഷ അനായാസം സംസാരിക്കുന്ന ഒരു ഹിന്ദിവിശാരദ് കൂടി ആണ് ചെന്നിത്തല. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പ്രാവീണ്യമാണ് ചെന്നിത്തലയെ ദേശീയ രാഷ്ട്രീയത്തിൽ സ്വീകാര്യനാക്കിയത്. ദക്ഷിണകേരളാ ഹിന്ദി പ്രചാരസഭയിൽ നിന്ന് പഠിച്ചെടുത്ത ഹിന്ദി വിശാരത് ആണ് ഉത്തരേന്ത്യൻ നേതാക്കളുമായി ആശയവിനിമയം നടത്താൻ ചെന്നിത്തലയെ തുണയ്ക്കുന്നത്. പിന്നെ വർഷങ്ങളായി കേട്ടുപഠിച്ച ഹിന്ദി സംസാരഭാഷയും. തിരുവനന്തപുരം ഗവ. ലോ കോളേജിൽ നിന്ന് നിയമബിരുദവും ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ നേടിയ ബിരുദവുമാണ് വിദ്യാഭ്യാസം.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]
രമേശ് ചെന്നിത്തല സിപിഐ നേതാവ് ചന്ദ്രപ്പനും വിഎസിനുമൊപ്പം

കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം.

1980-1985 കാലഘട്ടത്തിൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻറ് എൻ.എസ്.യു.ഐ ദേശീയ പ്രസിഡൻറ്, ബാലജന സഖ്യം സംസ്ഥാന പ്രസിഡൻ്റ് എന്നി നിലകളിൽ പ്രവർത്തിച്ച ചെന്നിത്തല 1982-ൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1985-ൽ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1986-ൽ മുപ്പതാം വയസിൽ കെ. കരുണാകരൻ മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായി സ്ഥാനമേറ്റു.

1987 മുതൽ 1990 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായിരുന്നു. 1987-ൽ ഹരിപ്പാട് നിന്ന് വീണ്ടും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എങ്കിലും 1989-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് മത്സരിച്ചു ജയിച്ചതിനാൽ എം.എൽ.എ സ്ഥാനം രാജിവച്ചു.

1990 മുതൽ 1993 വരെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻറായിരുന്ന ചെന്നിത്തല 1994 മുതൽ 1997 വരെ എ.ഐ.സി.സി. ജോയിൻ്റ് സെക്രട്ടറിയായിരുന്നു.

1991-ലും, 1996-ലും, വീണ്ടും കോട്ടയത്ത് നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1997-ൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി നിയമിതനായി.

1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ നിന്ന് പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു[1]

1998-ൽ കോട്ടയത്ത് നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചു എങ്കിലും സി.പി.എംമ്മിലെ കെ. സുരേഷ് കുറുപ്പ്നോട് പരാജയപ്പെട്ടു.

2004-ൽ മാവേലിക്കര ലോക്സഭ സീറ്റിൽ നിന്ന് സി.പി.എംമ്മിലെ സി.എസ്. സുജാതയോടും തോറ്റു.

2005-ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (KPCC) പ്രസിഡൻറായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ പകരക്കാരനായി കെ.പി.സി.സി.പ്രസിഡൻ്റായി ചുമതലയേറ്റു.[2], 2004 മുതൽ കോൺഗ്രസ്സ് പാർട്ടിയുടെ വർക്കിംഗ് കമ്മറ്റി അംഗവുമാണ്.

2011-ൽ ഹരിപ്പാട് നിന്ന് വീണ്ടും നിയമസഭ അംഗമായ ചെന്നിത്തല 2014 മുതൽ 2016 വരെ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ യു.ഡി.എഫ് മന്ത്രിസഭയിലെ ആഭ്യന്തര-വകുപ്പ് മന്ത്രിയായിരുന്നു.

2014-ൽ അഭ്യന്തര വകുപ്പ് മന്ത്രിയായി നിയമിതനായ ചെന്നിത്തല കെ.പി.സി.സി. പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് വി.എം. സുധീരൻ പകരം പ്രസിഡൻറായി സ്ഥാനമേറ്റു.

2016-ൽ പതിനാലാം കേരള നിയമസഭയിൽ യു.ഡി.എഫ്ൻ്റെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്തു.

2021-ലെ പതിനഞ്ചാം കേരള നിയമസഭ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിൻ്റെ പരാജയത്തെ തുടർന്ന് രമേശ് ചെന്നിത്തലക്ക് പകരം വി.ഡി. സതീശൻ യു.ഡി.എഫിൻ്റെ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റു.[3]

ആത്മകഥ

[തിരുത്തുക]
  • രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും[4]

ഒരു സാധാരണ വിദ്യാർത്ഥി എങ്ങനെയാണ് കേരള രാഷ്ട്രീയത്തിലെ നക്ഷത്രമാകുന്നത് എന്നതിനൊരു പാഠപുസ്തകമാണ് രമേശ് ചെന്നിത്തല. ആ പുസ്തകത്തെ അടുക്കിപ്പെറുക്കി അവതരിപ്പിക്കുകയാണ് ഈ കൃതിയിലൂടെ. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സി.പി. രാജശേഖരൻ നടത്തിയ നിരീക്ഷണങ്ങളും പഠനങ്ങളും അനുഭവങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്. വിദ്യാർത്ഥികാലഘട്ടം മുതൽ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിനൊപ്പം സഞ്ചരിച്ച എന്നും കോൺഗ്രസ് (ഐ) ഗ്രൂപ്പുകാരനായ പൊതുപ്രവർത്തകന്റെ ജീവിതത്തിലൂടെ ഒരു യാത്ര. മാദ്ധ്യമപ്രവർത്തകൻ സി.പി. രാജശേഖരൻ രചിച്ച, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ജീവചരിത്രം.[5][6]

കുടുംബം

[തിരുത്തുക]

ഭാര്യ അനിത യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. മക്കൾ : രോഹിത്, രമിത്

വിവാദങ്ങൾ

[തിരുത്തുക]
  • സെപ്റ്റംബർ 8, 2020 : കുളത്തൂപ്പുഴയിൽ കോവിഡ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ പെൺകുട്ടിയെ കോൺഗ്രസ് പ്രവർത്തകൻ പീഡിപ്പിച്ച വിഷയത്തിൽ രമേശ് ചെന്നിത്തല "റേപ്പ് ജോക്ക്" പരാമർശം നടത്തിയത് വിവാദത്തിന്‌ ഇടയാക്കി.[7][8][9] പരാമർശത്തിൽ പിന്നീട് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു.[10][11]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [12] [13]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 ഹരിപ്പാട് നിയമസഭാമണ്ഡലം രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി. പ്രസാദ് സി.പി.ഐ., എൽ.ഡി.എഫ്. ഡി. അശ്വനി ദേവ് ബി.ജെ.പി., എൻ.ഡി.എ
2011 ഹരിപ്പാട് നിയമസഭാമണ്ഡലം രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ജി. കൃഷ്ണപ്രസാദ് സി.പി.ഐ., എൽ.ഡി.എഫ്. അജിത് ശങ്കർ ബി.ജെ.പി., എൻ.ഡി.എ
2004 മാവേലിക്കര ലോകസഭാമണ്ഡലം സി.എസ്. സുജാത സി.പി.എം., എൽ.ഡി.എഫ് രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1987 ഹരിപ്പാട് നിയമസഭാമണ്ഡലം രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ.വി. താമരാക്ഷൻ ആർ.എസ്.പി., എൽ.ഡി.എഫ്.
1982 ഹരിപ്പാട് നിയമസഭാമണ്ഡലം രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.ജി. തമ്പി സി.പി.ഐ.എം., എൽ.ഡി.എഫ്.

അവലംബം

[തിരുത്തുക]
  1. http://loksabhaph.nic.in/Members/memberbioprofile.aspx?mpsno=86&lastls=13
  2. "Ramesh Chennithala is KPCC president, The Hindu, June 25, 2005". Archived from the original on 2007-10-01. Retrieved 2009-05-19.
  3. https://www.newindianexpress.com/states/kerala/2021/may/22/congress-appoints-vd-satheesan-as-leader-of-opposition-in-kerala-assembly-2306051.html
  4. Ramesh Chennithala Autobiography
  5. രമേശ് ചെന്നിത്തലയുടെ പുസ്തകം പ്രകാശനം ചെയ്തു.
  6. രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും
  7. ThiruvanathapuramSeptember 8, P. S. Gopikrishnan Unnithan; September 8, 2020UPDATED:; Ist, 2020 19:11. "Kerala Congress leader Ramesh Chennithala faces flak over insensitive rape comment, netizens demand apology" (in ഇംഗ്ലീഷ്). Retrieved 2020-09-09. {{cite web}}: |first3= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  8. "Congress Leader Must Apologise For "Insulting Women": Kerala Health Minister". Retrieved 2020-09-09.
  9. "വാക്കുകൾ പിൻവലിച്ച് നിർവ്യാജം ഖേദംപ്രകടിപ്പിക്കുന്നു: രമേശ് ചെന്നിത്തല". 2020-09-09. Retrieved 2020-09-09.
  10. "Kerala Leader Ramesh Chennithala Apologises after Remark on Rape Sparks Row". Retrieved 2020-09-09.
  11. "ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല; സ്ത്രീകളുടെ മനസ്സിൽ നേരിയ പോറൽപോലും ഉണ്ടാകരുത്‌" (in ഇംഗ്ലീഷ്). Retrieved 2020-09-09.
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-18.
  13. http://www.keralaassembly.org
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "kl1" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രമേശ്_ചെന്നിത്തല&oldid=4106810" എന്ന താളിൽനിന്ന് ശേഖരിച്ചത്