സി.എസ്. സുജാത
Jump to navigation
Jump to search
സി.എസ്. സുജാത | |
---|---|
![]() | |
വ്യക്തിഗത വിവരണം | |
ജനനം | ആലപ്പുഴ, കേരളം | 28 മേയ് 1965
രാഷ്ട്രീയ പാർട്ടി | സി.പി.ഐ.(എം.) |
പങ്കാളി | ബേബി ജി. |
മക്കൾ | 1 മകൾ |
വസതി | മാവേലിക്കര |
As of മാർച്ച് 28, 2011 ഉറവിടം: [1] |
കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവും മുൻ പാർലമെൻറംഗവുമാണ് സി.എസ്. സുജാത. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്ത് 1965 മേയ് 28-ന് ജനിച്ചു. തിരുവനന്തപുരം ലോ അക്കാദമി ലോകോളേജിൽനിന്ന് നിയമബിരുദം നേടിയ ഇവർ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. എസ്എഫ്ഐ സംസ്ഥാന ഭാരവാഹി, കേന്ദ്ര കമ്മിറ്റിയംഗം, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ജനാധപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗവുമാണ്.[1]
1995 മുതൽ രണ്ടു വർഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്നു. 2004-ൽ മാവേലിക്കര മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള സർവ്വകലാശാല സെനറ്റ്, സിൻഡിക്കേറ്റ് എന്നിവയിൽ അംഗമായിരുന്നു. ഇപ്പോൾ മാവേലിക്കര കോടതിയിൽ അഭിഭാഷക.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2011 | ചെങ്ങന്നൂർ നിയമസഭാമണ്ഡലം | പി.സി. വിഷ്ണുനാഥ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സി.എസ്. സുജാത | സി.പി.ഐ.എം., എൽ.ഡി.എഫ്. | ||
2004 | മാവേലിക്കര ലോകസഭാമണ്ഡലം | സി.എസ്. സുജാത | സി.പി.എം., എൽ.ഡി.എഫ് | രമേശ് ചെന്നിത്തല | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എസ്. കൃഷ്ണകുമാർ | ബി.ജെ.പി., എൻ.ഡി.എ. |
അവലംബം[തിരുത്തുക]
- ↑ "Fourteenth Lok Sabha Members Bioprofile". Lok Sabha. ശേഖരിച്ചത് മാർച്ച് 28, 2011.
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
![]() |
വിക്കിമീഡിയ കോമൺസിലെ C. S. Sujatha എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |