സാബൂൻകായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാബൂൻകായ
സാബൂൻകായ ഹൈദരാബാദിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Sapindus
Species:
S.emarginatus


പഴയകാലത്ത് ഭാരതത്തിൽ സോപ്പിനു പകരം തുണി അലക്കുവാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു തരം കായയാണ് സാബൂൻകായ (കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഉറുഞ്ചിക്കായ/ഉഴുറുഞ്ചിക്കായ, ചവക്കായ, പശകൊട്ട എന്നീ പേരുകളിലും അറിയപ്പെടുന്നു. സാബൂൻ (സോപ്പിന്റെ അറബിപ്പേരാണ് സാബൂൻ) എന്ന ഓഷധിയുടെ (Sapindus emarginatus) ഫലമായ ഈ കായ്കൾ കാട്ടിൽ നിന്നും കുട്ടികൾ ശേഖരിച്ചു കൊണ്ടു വരും. വെള്ളത്തിൽ നല്ലപോലെ പതയുന്ന ഉറുഞ്ചിക്ക തൊണ്ട് കുത്തിപ്പിഴിഞ്ഞ് തുണികളിലെ അഴുക്ക് നീക്കാൻ സ്ത്രീകൾ ഉപയോഗിച്ചിരുന്നു. സ്വർണ്ണാഭരണങ്ങളിലെ അഴുക്കും മങ്ങലും മാറ്റാൻ സ്വർണ്ണപ്പണിക്കാർ ഈ കായ ഉപയോഗിച്ചിരുന്നു. ഇരുപതാംനൂറ്റാണ്ടായതോടെ സോപ്പ്, ഡിറ്റർജന്റുകൾ തുടങ്ങിയവയുടെ പ്രചാരത്തോടെ സാബൂൻകായയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു.

ശാസ്ത്രീയ നാമം[തിരുത്തുക]

ലൈചീ കുടുംബത്തിൽ പെട്ട(Lychee) സാപ്പിൻഡേസിയ (Sapindaceae) വർഗ്ഗത്തിൽ പെടുന്ന ചെടിയുടെ കായാണിത്.ഇതിന്റെ പേർ ലാറ്റിനിലുള്ള സോപ്പ് എന്ന അർത്ഥം വരുന്ന സാപോണിസ് എന്നതും ഇന്ത്യ എന്ന അർത്ഥം വരുന്ന ഇൻഡികസും കൂടി ആണുണ്ടായിട്ടുള്ളത്. (അറബിയിലെ സൗബ് ആണ് ലാറ്റിനിൽ സോപ്പ് ആയത്,സാപോണൈസ് എന്ന പദം സാബൂനൈസ് എന്ന അറബി പദത്തിൽ നിന്നും ലാറ്റിനിൽ എത്തിയതാണ്)

പ്രത്യേകതകൾ[തിരുത്തുക]

പ്രകൃത്യായുള്ള സർഫാക്റ്റന്റ്സ് ആയ സാപ്പോണിൻസ് ആടങ്ങീട്ടുള്ള ഈ കായ അമേരിക്കയിലേയുംഏഷ്യയിലേയും തദ്ദേശീയർ കഴുകുന്നതിനു ഉപയോഗിച്ചിരുന്നു.ഈ കായ ചരിത്രാതീത കാലം മുതൽ , ഗർഭനിരോധന മാർഗ്ഗമായും, ഛർദ്ദിപ്പിക്കുന്നതിനുള്ള മരുന്നായും, അമിത ഉമിനീർ രോഗത്തിനും, അപസ്മാരത്തിനും,മരുന്നായും ഉപയോഗിച്ചിരുന്നു.

മറ്റ് പേരുകൾ[തിരുത്തുക]

ചവക്കായ ,ഉരെഞ്ചി ക്കായ, സോപ്പ് കായ,സോപും കായ്‌,സാവുങ്കായ്,പശകൊട്ട എന്നിങ്ങനെ പേരുണ്ട്.

സാബൂൻ എന്നത് അറബി പദമാണ്. അറബി ഭാഷയിൽ സോപ്പിനു സാബൂൻ എന്ന് പറയുന്നു.

ഇതും കാണുക[തിരുത്തുക]

  1. പശക്കൊട്ട
"https://ml.wikipedia.org/w/index.php?title=സാബൂൻകായ&oldid=3762606" എന്ന താളിൽനിന്ന് ശേഖരിച്ചത്