കരിവെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇടല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരിവെട്ടി
Olea dioica leaves.jpg
കരിവെട്ടിയുടെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Lamiales
കുടുംബം: Oleaceae
Tribe: Oleeae
ജനുസ്സ്: Olea
വർഗ്ഗം: ''O. dioica ''
ശാസ്ത്രീയ നാമം
Olea dioica
Roxb.

പശ്ചിമഘട്ടത്തിൽ എല്ലായിടത്തും കാണുന്ന[1], ഇടല, എടല, പാലരണ, മണിത്താളി, വയല എന്നെല്ലാം അറിയപ്പെടുന്ന വൃക്ഷമാണ് കരിവെട്ടി (ശാസ്ത്രീയനാമം: Olea dioica). ഒലിയേസീ കുടുംബത്തിലെ അംഗമായ 10 മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ മരം ഒറ്റവരയൻ സാർജന്റിന്റെ ഭക്ഷണസസ്യങ്ങളിലൊന്നാണ്.

വീതികുറഞ്ഞ് നീളമുള്ള ലഘുപത്രങ്ങൾ അഭിന്യാസമായി(opposite phyllotaxis) വിന്യസിച്ചിരിക്കുന്നു. പൂക്കൾക്ക് മഞ്ഞകലർന്ന വെള്ളനിറമാണ്. ആൺമരങ്ങളിൽ ആൺപൂക്കളുടെ കൂടെ ദ്വിലിംഗപുഷ്പങ്ങളും കാണാം. പെൺമരങ്ങളിലും പെൺപൂക്കളുടെ കൂടെ ദ്വിലിംഗപുഷ്പങ്ങൾ വിരിയുന്നു.(polygamodioecious) നീലനിറത്തിൽ ദീർഘഗോളാകൃതിയിലുള്ള ഡ്രൂപ്പുകൾ(drupe) ആണ് കായകൾ.[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.biotik.org/india/species/o/oleadioi/oleadioi_en.html
  2. "Olea dioica Roxb". India Biodiversity Portal. ശേഖരിച്ചത് 18 April 2018. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിവെട്ടി&oldid=2780412" എന്ന താളിൽനിന്നു ശേഖരിച്ചത്