"കടമ്പൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 72: വരി 72:
|7 || വി. വി. സാവിത്രി ||ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ || 2010 - 2015
|7 || വി. വി. സാവിത്രി ||ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ || 2010 - 2015
|-
|-
|8 || കെ ഗിരീശൻ ||ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി (മാർക്സിസ്റ്റ്‌ ) || 2015 - തുടരുന്നു
|8 || കെ. കെ. ഗിരീശൻ ||ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി (മാർക്സിസ്റ്റ്‌ ) || 2015 - തുടരുന്നു
|}
|}



12:48, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കടമ്പൂർ ഗ്രാമപഞ്ചായത്ത്

കടമ്പൂർ ഗ്രാമപഞ്ചായത്ത്
11°49′06″N 75°27′12″E / 11.8182665°N 75.4532325°E / 11.8182665; 75.4532325
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം ധർമ്മടം
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് കെ ഗിരീശൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 7.95ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 13 എണ്ണം
ജനസംഖ്യ 16441
ജനസാന്ദ്രത 2068/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670663
+0497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഭൂതത്താൻ കുന്ന്

കണ്ണൂർ ജില്ലയിലെ, കണ്ണൂർ താലൂക്കിലെ എടക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കടമ്പൂർ ഗ്രാമപഞ്ചായത്ത്. 1977 സെപ്റ്റംബറിലാണ് കടമ്പൂർ ഗ്രാമ പഞ്ചായത്ത് രൂപവത്കരിച്ചത്. കടമ്പൂർ, ഒരികര, കോട്ടൂര്, കണ്ണാടിച്ചാൽ, ആടൂര് ദേശങ്ങൾ ഉൾപ്പെടുന്ന കടമ്പൂർ റവന്യൂ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന കടമ്പൂർ ഗ്രാമപഞ്ചായത്തിനു 7.95 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. കടമ്പ് ചെടികൾ ധാരാളമായി കണ്ടുവരുന്നതിനാലാണ് ഈ ദേശത്തിന് കടമ്പൂർ (കടംബിന്റെ ഊര്) എന്ന പേര് വന്നതെന്ന് പറയുന്നു. വില്യം ലോഗന്റെ മലബാർ മാന്വലിൽ പരാമർശിച്ചിട്ടുള്ള രണ്ടത്തറ (രണ്ടുതറ)യിൽ ഉൾപ്പെടുന്ന പ്രദേശമാണ് കടമ്പൂർ. ഇത് പഴയ ചിറക്കൽ താലൂക്കിന്റെ ഭാഗമായിരുന്നു. കുന്നുകളും, താഴ്വരകളും, വയലുകളും ഉൾപ്പെടുന്നതാണ് ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതി. വയലുകളെ തൊട്ടുകൊണ്ട് സമതലങ്ങളും ചെറിയ ചെരിവുകളും, തുടർന്ന് കുത്തനെയുള്ള ചെരിവുകളും അതിനോടു ചേർന്ന് ഉയർന്ന പ്രദേശങ്ങളുമാണ്. വളരെ ചെറിയ ഭാഗം തീരദേശസമതലവുമുണ്ട്. തെങ്ങ്, നെല്ല്, കവുങ്ങ്, കുരുമുളക്, കശുമാവ്, പച്ചക്കറികൾ എന്നിവയാണ് ഈ പ്രദേശത്തെ പ്രധാനകൃഷികൾ.

അതിരുകൾ

കടമ്പൂർ ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ചെമ്പിലോട്, പെരളശ്ശേരി ഗ്രാമപഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പെരളശ്ശേരി, മുഴപ്പിലങ്ങാട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് മുഴപ്പിലങ്ങാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മുഴപ്പിലങ്ങാട് പഞ്ചായത്തും കണ്ണൂർ കോർപ്പറേഷനുമാണ്.

വാർഡുകൾ

  1. പനോന്നേരി
  2. ആഡൂർ
  3. കോട്ടൂർ
  4. കാടാച്ചിറ
  5. ഒരികര
  6. കടമ്പൂർ
  7. കടമ്പൂർ സെൻട്രൽ
  8. മണ്ടൂൽ
  9. എടക്കാട് വെസ്റ്റ്
  10. എടക്കാട് ഈസ്റ്റ്‌
  11. കണ്ണാടിചാൽ
  12. ആഡൂർ സെൻട്രൽ
  13. പനോന്നേരി വെസ്റ്റ്[1]

പഞ്ചായത്ത് പ്രസിഡന്റുമാർ

കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും ഭരണ കാലാവധിയും
ക്രമനമ്പർ പ്രസിഡൻറുമാരുടെ പേര് രാഷ്ട്രീയ പാർട്ടി കാലാവധി
1 സി.വി.ശങ്കരൻ കമ്പൌണ്ടർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 1977 - 1979
2 കെ.പത്മനാഭൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി (മാർക്സിസ്റ്റ്‌ ) 1979 - 1988
3 എം.റ്റി.കുഞ്ഞിരാമൻ നമ്പ്യാർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 1988 - 1995
4 കെ.രോഹിണി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 1995 - 2000
5 കെ.വി.ജയരാജൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 2000 - 2005
6 സി.കെ.രാജൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി (മാർക്സിസ്റ്റ്‌ ) 2005 - 2010
7 വി. വി. സാവിത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 2010 - 2015
8 കെ. കെ. ഗിരീശൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി (മാർക്സിസ്റ്റ്‌ ) 2015 - തുടരുന്നു

ഗതാഗതം

ദേശീയ പാത 17

കടമ്പൂർ ഗ്രാമപഞ്ചായത്ത് അതിർത്തികുള്ളിൽ 0.9 കിലോമീറ്റർ ദൂരം ആണ് ദേശീയപാത ദേശീയപാത കടന്നുപോകുന്നത്. എടക്കാട് ടൌൺ ആണ് ദേശീയപാതയിലെ ഏക ബസ്‌ സ്റ്റോപ്പ്‌.

സംസ്ഥാന പാത 38

കണ്ണൂർ - കൂത്തുപറമ്പ റോഡ്‌ 3 കിലോമീറ്റർ ദൂരം പഞ്ചായത്ത് അതിർത്തിക്കുള്ളിൽ കടന്നുപോകുന്നു.

ഏടക്കാട് - കാടാചിറ റോഡ്

ദേശീയ പാത 17 നേയും സംസ്ഥാന പാത 38 നേയും ബന്ധിപ്പിക്കുന്ന 3 കിലോമീറ്റർ ദൈർഘ്യം വരുന്ന കടമ്പൂർ വയൽ റോഡ്‌ പ്രധാന ജില്ലാ റോഡുകളിൽ ഒന്നാണ്.

സമീപ നഗരങ്ങൾ

10 മുതൽ 12 വരെ കിലോമീറ്റർ ദൂരത്തായ് കണ്ണൂർ, തലശേരി, കൂത്ത്പറമ്പ്, ചക്കരക്കൽ, അഞ്ചരകണ്ടി എന്നീ നഗരങ്ങൾ സ്ഥിതി ചെയ്യുന്നു.

തീവണ്ടി ഗതാഗതം

0.750 കിലോമീറ്റർ തീവണ്ടി പാതയും പഞ്ചായത്തിലൂടെ കടന്നു പൊകുന്നു. കണ്ണൂർ, തലശേരി എന്നിവയാണ് ഏറ്റവും അടുത്ത പ്രധാന റെയിൽവേ സ്റ്റേഷനുകൾ. പഞ്ചായത്ത് അതിർത്തിയിലാണു എടക്കാട് റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നതു. ഇവിടെ പാസ്സെഞ്ചർ തീവണ്ടികൾ മാത്രമേ നിർത്തുകയുള്ളൂ

വിമാനത്താവളങ്ങൾ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം 20 കിലോമീറ്റർ ദൂരത്താണ്, കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം കടമ്പൂരിൽ നിന്നും 105 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.

ആരോഗ്യരംഗം

ആരോഗ്യരംഗത്ത് കാടാച്ചിറയിൽ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവും, ഒരു ആയുർവ്വേദ ഡിസ്പെൻസറിയും, ഒരു ഹോമിയോ ഡിസ്പെൻസറിയും പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും അടുത്ത് കിടത്തിചികിത്സ ലഭ്യമാവുന്നത് പെരളശ്ശേരി എ കെ ജി സ്മാരക സഹകരണ ആശുപത്രിയിലാണ്. അഞ്ചരകണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് ആണ് ഏറ്റവും അടുത്ത മെഡിക്കൽ കോളേജ്. ഇരിവേരി സാമൂഹ്യ ആരോഗ്യ കേന്ദ്രവും, തലശ്ശേരി ജനറൽ ആശുപത്രിയും, കണ്ണൂർ ജില്ലാ ആശുപത്രിയും ആണ് ഏറ്റവും അടുത്ത സർക്കാർ ആശുപത്രികൾ. മൃഗസംരക്ഷണത്തിനായി കാടാച്ചിറയിൽ ഒരു മൃഗാശുപത്രി പ്രവർത്തിക്കുന്നുണ്ട്.

ബഹുമതികൾ

2009 ലെ സമ്പൂർണ്ണ ശുചിത്വത്തിനുള്ള കേന്ദ്രസർക്കാരിന്റെ നിർമ്മൽ ഗ്രാമപുരസ്കാരം കടമ്പൂർ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.

സാക്ഷരത

  • പഞ്ചായത്തിന്റെ മൊത്തം സാക്ഷരതാനിരക്ക് 98 %

വിദ്യാലയങ്ങൾ

  1. കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
  2. കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ
  3. കടമ്പൂർ നോർത്ത് എ യു പി സ്കൂൾ
  4. കടമ്പൂർ സൗത്ത് യു പി സ്കൂൾ
  5. കടമ്പൂർ ഈസ്റ്റ്‌ യു പി സ്കൂൾ
  6. ദേവിവിലാസം എൽ പി സ്കൂൾ
  7. കാടാച്ചിറ എൽ പി സ്കൂൾ
  8. കോട്ടൂർ മാപ്പിള എൽ പി സ്കൂൾ
  9. ആടൂർ വെസ്റ്റ് എൽ പി സ്കൂൾ
  10. ഒരികര എൽ പി സ്കൂൾ
  11. കടമ്പൂർ ഇംഗ്ലീഷ് സ്കൂൾ
  12. പെർഫെക്റ്റ്‌ ഇംഗ്ലീഷ് സ്കൂൾ

പ്രധാന ആരാധനാലയങ്ങൾ

  • ഇണ്ടേരി ശിവ ക്ഷേത്രം
  • പൂത്രുകോവിൽ ബലഭദ്ര ക്ഷേത്രം
  • കീർത്തിമംഗലം വസുദേവ ക്ഷേത്രം
  • കണ്ണാടിചാൽ ശ്രീ ധർമശാസ്താ ക്ഷേത്രം
  • കുഞ്ഞുമോലോം ശ്രീ മഹാവിഷ്ണു ക്ഷേത്രം
  • മേലേടത്ത് ദേവീ ക്ഷേത്രം
  • കൂലോത്ത് ക്ഷേത്രം
  • കടമ്പൂർ ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം
  • ആഡൂർ ശ്രീ പനച്ചിക്കാവ്

പ്രമുഖ വ്യക്തികൾ

  • മലയാള സിനിമക്ക് അന്താരാഷ്ട്രതലത്തിൽ ബഹുമതി നേടികൊടുക്കുകയും അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്ത, പ്രശസ്ത സിനിമാ സംവിധായകനായ ടി.വി.ചന്ദ്രൻ കടമ്പൂർ പഞ്ചായത്തിലെ ഒരികര സ്വദേശിയാണ്.
  • സ്വാതന്ത്യസമരസേനാനിയായിരുന്ന കെ.എ.കേരളീയന്റെ ജന്മഗേഹം കാടാച്ചിറയിലെ കടയപ്രത്ത് വീടായിരുന്നു. ഹയർ എലിമെന്ററി സ്ക്കൂളിൽ പഠിക്കാനായി കാടാച്ചിറയിൽ താമസിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് അദ്ദേഹം എ.കെ.ജി.യുമായി പരിചയപ്പെടുന്നതും സ്വാതന്ത്ര്യസമരത്തിലേക്ക് ആകൃഷ്ടനാവുന്നതും.
  • വടകരയിൽവെച്ച് മഹാത്മാഗാന്ധിക്ക് സ്വന്തം ആഭരണങ്ങളൂരി സംഭാവനയായി നൽകുകയും, ഗാന്ധിയൻ ജീവിതം മാതൃകയാക്കുകയും ചെയ്ത വി. കൗമുദി ടീച്ചർ.

ഇതും കാണുക

പുറമെ നിന്നുള്ള കണ്ണികൾ

അവലംബം

  1. ട്രെന്റ് കേരളാ വെബ്സൈറ്റ്