കൗമുദി ടീച്ചർ
കൗമുദി ടീച്ചർ | |
---|---|
ജനനം | 1917 മേയ് 17 |
മരണം | 2009 ഓഗസ്റ്റ് 4 കണ്ണൂർ കാടാച്ചിറ |
അറിയപ്പെടുന്നത് | ഇന്ത്യൻ സ്വാതന്ത്രസമര സേനാനി |
ഒരു ഇന്ത്യൻ സ്വാതന്ത്രസമര സേനാനിയായിരുന്നു കൗമുദി ടീച്ചർ(മേയ് 17, 1917- ഓഗസ്റ്റ് 4, 2009). പതിനാറാം വയസ്സിൽ തന്റെ സ്വർണാഭരണങ്ങൾ മഹാത്മാഗാന്ധിക്ക് നൽകിയാണ് കൗമുദി ടീച്ചർ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടംനേടിയത്[1].
ജീവിതരേഖ
[തിരുത്തുക]1917 മേയ് 17-ന് ഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയുമായ മാവിലായി പടന്നക്കോട്ട് തറവാട്ടിൽ കടത്തനാട്ടു രാജരാമവർമ്മയുടെയും, ചിറക്കൽ രാജവംശത്തിൽ പെടുന്ന ദേവകി കൊട്ടിലമ്മയുടെയും മകളായി ജനിച്ചു[2]. കടത്തന്നാട്ട് രാജാസ് ഹൈസ്‌കൂളിലും വടകര ബി.ഇ.എം ഹൈസ്‌കൂളിലുമായി വിദ്യാഭ്യാസം.
പത്തൊമ്പതാം വയസ്സിൽ കണ്ണൂർ ഗവൺമെന്റ് ഗേൾസ് സ്‌കൂളിൽ ഹിന്ദി അദ്ധ്യാപകയായി ജോലിയിൽ പ്രവേശിച്ചു[1]. 1972-ൽ കല്ല്യാശ്ശേരി ഗവ. ഹൈസ്‌കൂളിൽനിന്നും ജോലിയിൽ നിന്നും വിരമിച്ചു[3].
2009 ഓഗസ്റ്റ് 4-ന് 92-ആം വയസ്സിൽ കണ്ണൂർ കാടാച്ചിറയിൽ വെച്ച് അവർ അന്തരിച്ചു[1]. ജീവിതകാലം മുഴുവൻ അവർ അവിവാഹിതയായിരുന്നു.
- "ജീവിതരേഖ തിരുത്തുക"*
1917 മേയ് 17-ന് മാവിലായി വയക്കര പടന്നക്കോട്ട് തറവാട്ടിൽ ദേവകിയമ്മയുടെയും, ഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയുമായ ചിറക്കൽ കോവിലകത്തെ, കടത്തനാട്ടു രാജരാമവർമ്മയുടെയും, മകളായാണ് കൗമുദി ടീച്ചർ ജനിച്ചത്.
സ്വാതന്ത്ര്യസമര രംഗത്ത്
[തിരുത്തുക]1934-ൽ ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി വടകര കോട്ടപ്പറമ്പിലെത്തിയ ഗാന്ധിജിക്ക് കൗമുദി തന്റെ സ്വർണമാലയും കമ്മലും ഊരി നൽകി. ഇനി ആഭരണങ്ങൾ ധരിക്കില്ലെന്ന് ഗാന്ധിജിയെ കണ്ട സമയത്ത് അവർ പ്രതിജ്ഞ ചെയ്‌തു. പിന്നീട് ഹരിജൻ മാസികയിൽ ഗാന്ധിജി കൗമുദി കി ത്യാഗ് എന്ന പേരിൽ ലേഖനം എഴുതി[1]. പിന്നീട് ലെറ്റർ ടുവുമണിൽ ഒരു പേജു നീണ്ട ലേഖനവും എഴുതി. കസ്തൂർബാ ഗാന്ധിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടത്തിയ മിശ്രഭോജനത്തിൽ സജീവമായി കൗമുദി ടീച്ചർ പങ്കെടുത്തിട്ടുണ്ട്. ഗാന്ധിജിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഹിന്ദി പഠിക്കുവാനും പ്രചാരണം നടത്തുവാനും പ്രചോദനമായി. തുടർന്ന് ഹിന്ദി പ്രവീണും, വിദ്വാനും പാസായി[2].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "കൗമുദി ടീച്ചർ അന്തരിച്ചു". മാതൃഭൂമി. Retrieved 2009-08-04.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 മലയാള മനോരമ ദിനപത്രം, ഓഗസ്റ്റ് 5 2009
- ↑ "കൗമുദി ടീച്ചറെ കാണാൻ പഴയ ശിഷ്യരെത്തി". മാതൃഭൂമി. Retrieved 2009-08-04.[പ്രവർത്തിക്കാത്ത കണ്ണി]