മഹാത്മാഗാന്ധി പാർക്ക്, കൊല്ലം
മഹാത്മാഗാന്ധി പാർക്ക്, കൊല്ലം | |
---|---|
എം.ജി. പാർക്ക്, കൊല്ലം | |
തരം | Public park |
സ്ഥാനം | കൊല്ലം ബീച്ചിനു സമീപം |
Nearest city | കൊല്ലം, ഇന്ത്യ |
Coordinates | 8°52′29″N 76°35′36″E / 8.874601°N 76.593326°E |
Opened | ജനുവരി 1, 1967 |
Status | പ്രവർത്തിക്കുന്നു. |
Public transit access | കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ - 3.0 കി.മീ., കൊല്ലം റെയിൽവേസ്റ്റേഷൻ - 2.3 കി.മീ., കൊല്ലം ബോട്ടുജെട്ടി - 3.0 കി.മീ. |
റോഡുവഴി | തീരദേശ റോഡ് |
കേരളത്തിൽ കൊല്ലം ജില്ലയിലെ ചിന്നക്കടയിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയായി കൊല്ലം ബീച്ചിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ഉദ്യാനമാണ് മഹാത്മാഗാന്ധി പാർക്ക് അഥവാ എം.ജി. പാർക്ക്.[1] കൊല്ലത്തെ പ്രധാനപ്പെട്ട ഉല്ലാസകേന്ദ്രങ്ങളിലൊന്നായ ഈ പാർക്ക് കൊല്ലം മുൻസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലാണുള്ളത്. സ്വദേശികളും വിദേശികളുമായി ധാരാളം വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നുണ്ട്.
ചരിത്രം
[തിരുത്തുക]മഹാത്മാഗാന്ധിയുടെ പേര് നൽകിയിരിക്കുന്ന ഈ പാർക്ക് 1967 ജനുവരി 1-ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന സാക്കിർ ഹുസൈനാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഏതാനും വർഷങ്ങൾക്കുശേഷം സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനം മൂലം പാർക്കിന്റെ പല ഭാഗങ്ങളും നശിച്ചു. 2010-ൽ കൊല്ലം കോർപ്പറേഷൻ എം.ജി. പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ചുമതല റൂറൽ ടൂറിസം ഡെവലപ്മെന്റ് കമ്പനി (RUTODEC) എന്ന സ്ഥാപനത്തെ ഏൽപ്പിച്ചു.[2] കരാർ കാലാവധി അവസാനിച്ചതിനെത്തുടർന്ന് 2017 ജൂൺ 29-ന് പാർക്കിന്റെ പ്രവർത്തനം കോർപ്പറേഷൻ ഏറ്റെടുത്തു.[3] വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ആധുനികീകരിച്ച പാർക്ക് കോർപ്പറേഷൻ മേയറായിരുന്ന പ്രസന്ന ഏണസ്റ്റാണ് ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
ആകർഷണങ്ങൾ
[തിരുത്തുക]- കൊല്ലം കടൽപ്പുറം സന്ദർശിക്കാനെത്തുന്നവർക്കുള്ള വിശ്രമകേന്ദ്രം.
- വൃക്ഷങ്ങളുടെ തണലിൽ സ്ഥിതിചെയ്യുന്ന പുൽത്തകിടി, അലങ്കാര സസ്യങ്ങൾ
- നീന്തൽക്കുളം, വെള്ളച്ചാട്ടമാതൃകകൾ, ജലധാര, ശിൽപങ്ങൾ[4]
- കുട്ടികൾക്കായുള്ള കളിക്കോപ്പുകൾ
- ജോഗിങ്ങിനുള്ള നടപ്പാത
- ക്രിക്കറ്റ് ആരാധകർക്കായി ബൗളിംഗ് മെഷീൻ.
- മധുരപലഹാര കടകൾ, ഭക്ഷണശാലകൾ
- ഗതാഗത സൗകര്യങ്ങൾ
- ചെലവുകുറഞ്ഞ ഹോട്ടലുകളോടൊപ്പം ബീച്ച് ഓർക്കിഡ് (ദ ക്വയിലോൺ ബീച്ച്) എന്ന പഞ്ചനക്ഷത്ര ഹോട്ടലും പാർക്കിനു സമീപമുണ്ട്.[5]
എത്തിച്ചേരുവാൻ
[തിരുത്തുക]ചിന്നക്കടയിൽ നിന്ന് ബീച്ച് റോഡുവഴി 2 കിലോമീറ്റർ സഞ്ചരിച്ചാൽ മഹാത്മാഗാന്ധി പാർക്കിലെത്തിച്ചേരാം. കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം പീരങ്കി മൈതാനത്തിനു മുമ്പിലുള്ള റെയിൽവേ മേൽപ്പാലം വഴി കൊച്ചുപിലാംമൂടിലൂടെയും പാർക്കിലെത്താം.
ചിത്രശാല
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Kollam district - Official Website". Kollam District. Retrieved 31 March 2015.
- ↑ "City Development Plan for Kollam, 2041" (PDF). Kollam Municipal Corporation. Archived from the original (PDF) on 2014-12-29. Retrieved 31 March 2015.
- ↑ "കൊല്ലം ബീച്ചിലെ പാർക്ക് കോർപ്പറേഷൻ ഏറ്റെടുത്തു". മലയാള മനോരമ. 2017-06-30. Archived from the original on 2017-10-21. Retrieved 2017-10-21.
- ↑ "Mayor to inaugurate spruced up MG Park". The Hindu. Retrieved 31 March 2015.
- ↑ "The Beach Orchid wins Management Association Award". Express TravelWorld. Archived from the original on 2015-04-02. Retrieved 31 March 2015.