മഹാത്മാഗാന്ധി പാർക്ക്, കൊല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഹാത്മാഗാന്ധി പാർക്ക്, കൊല്ലം
എം.ജി. പാർക്ക്, കൊല്ലം
മഹാത്മാഗാന്ധി പാർക്കിന്റെ കവാടം
മഹാത്മാഗാന്ധി പാർക്കിന്റെ കവാടം
TypePublic park
Locationകൊല്ലം ബീച്ചിനു സമീപം
Nearest cityകൊല്ലം,  ഇന്ത്യ
Coordinates8°52′29″N 76°35′36″E / 8.874601°N 76.593326°E / 8.874601; 76.593326Coordinates: 8°52′29″N 76°35′36″E / 8.874601°N 76.593326°E / 8.874601; 76.593326
Openedജനുവരി 1, 1967 (1967 -01-01)
Statusപ്രവർത്തിക്കുന്നു.

കേരളത്തിൽ കൊല്ലം ജില്ലയിലെ ചിന്നക്കടയിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയായി കൊല്ലം ബീച്ചിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ഉദ്യാനമാണ് മഹാത്മാഗാന്ധി പാർക്ക് അഥവാ എം.ജി. പാർക്ക്.[1] കൊല്ലത്തെ പ്രധാനപ്പെട്ട ഉല്ലാസകേന്ദ്രങ്ങളിലൊന്നായ ഈ പാർക്ക് കൊല്ലം മുൻസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലാണുള്ളത്. സ്വദേശികളും വിദേശികളുമായി ധാരാളം വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നുണ്ട്.

ചരിത്രം[തിരുത്തുക]

പാർക്കിലുള്ള മഹാത്മാഗാന്ധി പ്രതിമ

മഹാത്മാഗാന്ധിയുടെ പേര് നൽകിയിരിക്കുന്ന ഈ പാർക്ക് 1967 ജനുവരി 1-ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന സാക്കിർ ഹുസൈനാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഏതാനും വർഷങ്ങൾക്കുശേഷം സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനം മൂലം പാർക്കിന്റെ പല ഭാഗങ്ങളും നശിച്ചു. 2010-ൽ കൊല്ലം കോർപ്പറേഷൻ എം.ജി. പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ചുമതല റൂറൽ ടൂറിസം ഡെവലപ്മെന്റ് കമ്പനി (RUTODEC) എന്ന സ്ഥാപനത്തെ ഏൽപ്പിച്ചു.[2] കരാർ കാലാവധി അവസാനിച്ചതിനെത്തുടർന്ന് 2017 ജൂൺ 29-ന് പാർക്കിന്റെ പ്രവർത്തനം കോർപ്പറേഷൻ ഏറ്റെടുത്തു.[3] വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ആധുനികീകരിച്ച പാർക്ക് കോർപ്പറേഷൻ മേയറായിരുന്ന പ്രസന്ന ഏണസ്റ്റാണ് ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

ആകർഷണങ്ങൾ[തിരുത്തുക]

എത്തിച്ചേരുവാൻ[തിരുത്തുക]

ചിന്നക്കടയിൽ നിന്ന് ബീച്ച് റോഡുവഴി 2 കിലോമീറ്റർ സഞ്ചരിച്ചാൽ മഹാത്മാഗാന്ധി പാർക്കിലെത്തിച്ചേരാം. കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം പീരങ്കി മൈതാനത്തിനു മുമ്പിലുള്ള റെയിൽവേ മേൽപ്പാലം വഴി കൊച്ചുപിലാംമൂടിലൂടെയും പാർക്കിലെത്താം.

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Kollam district - Official Website". Kollam District. ശേഖരിച്ചത് 31 March 2015.
  2. "City Development Plan for Kollam, 2041" (PDF). Kollam Municipal Corporation. ശേഖരിച്ചത് 31 March 2015.
  3. "കൊല്ലം ബീച്ചിലെ പാർക്ക് കോർപ്പറേഷൻ ഏറ്റെടുത്തു". മലയാള മനോരമ. 2017-06-30. മൂലതാളിൽ നിന്നും 2017-10-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-21.
  4. "Mayor to inaugurate spruced up MG Park". The Hindu. ശേഖരിച്ചത് 31 March 2015.
  5. "The Beach Orchid wins Management Association Award". Express TravelWorld. ശേഖരിച്ചത് 31 March 2015.

പുറംകണ്ണികൾ[തിരുത്തുക]