ജലധാര
ദൃശ്യരൂപം
സമ്മർദം ചെലുത്തി അന്തരീക്ഷത്തിലേക്കു തുടർച്ചയായി ജലം തെറിപ്പിക്കുന്നതിനാണ് ജലധാര എന്നു പറയുന്നത്. ജലധാര രൂപകൽപ്പന ചെയ്യപ്പെടുന്നത്, മുകളിൽ നിന്ന് താഴെയ്ക്ക് പതിക്കുന്ന രീതിയിലും വായുവിലേക്ക് ഉയർത്തുന്ന രീതിയിലുമാണ്. പത്തൊമ്പാതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഭൂമിയുടെ ഗുരുത്വാകർഷണം അടിസ്ഥാനമാക്കി ഉയർന്ന ഭാഗങ്ങളിലെ ജലാശയങ്ങളിൽ നിന്നാണ് ജലധാര നിർമിച്ചിരുന്നത്. ഇപ്പോൾ പമ്പ് ഉപയോഗിച്ച് വെള്ളം വളരെ ഉയരത്തിലും സംഗീതത്തിന്റേയും പ്രകാശത്തിന്റേയും പാശ്ചാത്തലത്തിലും ജലധാരകളുണ്ടാക്കുന്നുണ്ട്. കുടിവെള്ളം സജ്ജീകരിക്കുന്നതിനും അലങ്കാരത്തിനുമായി ജലധാരകൾ ഉപയോഗിക്കുന്നു.
പ്രശസ്തമായ ജലധാരകൾ
[തിരുത്തുക]- സ്വിറ്റ്സർലന്റിലെ ജനീവ പട്ടണത്തിലെ ദ ജറ്റ് ദീയോ ജലധാര (The jet d'eau). 1951 ൽ രൂപകല്പന ചെയ്ത ഈ ജലധാരയാണ് ഉയരത്തിലേക്ക് തള്ളുന്ന ആദ്യത്തെ ആധുനിക ജലധാര
- സൗദി അറേബ്യയിലെ ജിദ്ദ പട്ടണത്തിലെ കിംഗ് ഫഹദ് ജലധാരയാണ് ഏറ്റവും ഉയരത്തിലേക്ക് തള്ളുന്ന ജലധാര. ഇതിന്റെ ഉയരം 853 അടി (260 മീറ്റർ).
- ദുബായിലെ ബുർജ് ഖലീഫയുടെ സമീപത്ത് സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ജലധാര.
ചിത്രശാല
[തിരുത്തുക]-
ബുർജ് ഖലീഫയിലെ ജലധാര
-
ബുർജ് ഖലീഫയിലെ ജലധാര