കൊല്ലം സിറ്റി പോലീസ്
കൊല്ലം സിറ്റി പോലീസ് | |
---|---|
ആപ്തവാക്യം | "മൃദു ഭാവെ, ദൃഢ കൃത്യേ" Mridu Bhave Dhrida Kruthye Soft Temperament, Firm Action |
ഏജൻസിയെ കുറിച്ച് | |
രൂപീകരിച്ചത് | മാർച്ച് 01, 2011 |
മുമ്പത്തെ ഏജൻസി |
|
ജീവനക്കാർ | 439[1] |
അധികാരപരിധി | |
പ്രവർത്തനപരമായ അധികാരപരിധി | കൊല്ലം നഗരസമൂഹം (കൊല്ലം നഗരം, കരുനാഗപ്പള്ളി, ചാത്തന്നൂർ ഡിവിഷനുകൾ, കൊല്ലം, ഇന്ത്യ |
ജനസംഖ്യ | 1,110,668 |
നിയമപരമായ അധികാര പരിധി | Kollam Metropolitan Area (Kollam City, Karunagappally & Chathannoor) |
പൊതു സ്വഭാവം | |
പ്രവർത്തന ഘടന | |
അവലോകനം ചെയ്യുന്നത് | Government of Kerala |
ആസ്ഥാനം | The Office of the Commissioner of Police, Tillery, Kollam |
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ ഉത്തരവാദപ്പെട്ട |
|
മേധാവി |
|
മാതൃ ഏജൻസി | Kerala Police |
യൂണിറ്റുകൾs | List
|
Divisions | List
|
സൗകര്യങ്ങൾ | |
Stations | 17 |
Sniffer Dogs (Bomb and Narcotics)s | 3 |
വെബ്സൈറ്റ് | |
Kollam City Police - Official website |
കൊല്ലം നഗരത്തിന്റെയും കരുനാഗപ്പള്ളി നഗരസഭയുടെയും ചവറ, ചാത്തന്നൂർ, പരവൂർ എന്നീ ഡിവിഷനുകളുടെയും ക്രമസമാധാന പരിപാലനത്തിനും നിയമനിർവ്വഹണത്തിനുമായി രൂപീകരിച്ചിട്ടുള്ള കേരളാ പോലീസിന്റെ ഒരു ഉപവിഭാഗമാണ് കൊല്ലം സിറ്റി പോലീസ് (ഇംഗ്ലീഷ്: Kollam City Police).[3][4] 2011 മാർച്ച് 1-നാണ് ഇത് രൂപീകരിച്ചത്. സിറ്റി പോലീസ് കമ്മീഷണർ എന്ന ഉദ്യോഗസ്ഥനാണ് ഇതിന്റെ മേധാവി. ഇദ്ദേഹത്തിന്റെ ഔദ്യോഗിക വസതി കൊല്ലം കന്റോൺമെന്റിലെ ആംഡ് റിസർവ്വ് പോലീസ് ഫോഴ്സ് ക്യാമ്പിനു സമീപം സ്ഥിതിചെയ്യുന്നു.
ചരിത്രം
[തിരുത്തുക]2011 ഫെബ്രുവരി 5-ലെ കേരള സർക്കാർ ഉത്തരവ് പ്രകാരം കൊല്ലം ജില്ലാ പോലീസിനെ കൊല്ലം അർബൻ പോലീസ് ഡിസ്ട്രിക്ട് (കൊല്ലം സിറ്റി പോലീസ്) എന്നും കൊല്ലം റൂറൽ പോലീസ് ഡിസ്ട്രിക്ട് എന്നും രണ്ടായി വിഭജിച്ചു. കൊല്ലം ആസ്ഥാനമായുള്ള സിറ്റി പോലീസിന്റെ ചുമതല സിറ്റി പോലീസ് കമ്മീഷണറും കൊട്ടാരക്കര ആസ്ഥാനമായുള്ള റൂറൽ പോലീസിന്റെ ചുമതല ഡിസ്ട്രിക്ട് പോലീസ് ചീഫും നിർവ്വഹിക്കുന്നു. രണ്ടു പോലീസ് മേധാവികളും തിരുവനന്തപുരം റേഞ്ചിലെ ഇൻസ്പെക്ടർ ജനറലിനു റിപ്പോർട്ട് സമർപ്പിക്കുന്നു.[5]
നിയമനിർവ്വഹണം
[തിരുത്തുക]നിയമനിർവ്വഹണം നടപ്പാക്കുന്നതിനായി കൊല്ലം സിറ്റി പോലീസിനു കീഴിൽ 17 പോലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ എട്ടെണ്ണം കൊല്ലം ഡിവിഷനു കീഴിലും 4 എണ്ണം കരുനാഗപ്പള്ളി ഡിവിഷനു കീഴിലും 4 എണ്ണം ചാത്തന്നൂർ ഡിവിഷനു കീഴിലും ഉൾപ്പെടുന്നു.[6][7][8]
കൊല്ലം ഡിവിഷൻ
[തിരുത്തുക]- കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ
- കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ
- പള്ളിത്തോട്ടം പോലീസ് സ്റ്റേഷൻ
- അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ
- ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ
- ഇരവിപുരം പോലീസ് സ്റ്റേഷൻ
- കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ
- കൊല്ലം ട്രാഫിക് പോലീസ് സ്റ്റേഷൻ
- കൊല്ലം ഈസ്റ്റ് വിമെൻ പോലീസ് സ്റ്റേഷൻ[9][10]
ചാത്തന്നൂർ ഡിവിഷൻ
[തിരുത്തുക]- ചാത്തന്നൂർ പോലീസ് സ്റ്റേഷൻ
- കൊട്ടിയം പോലീസ് സ്റ്റേഷൻ
- പാരിപ്പള്ളി പോലീസ് സ്റ്റേഷൻ
- പരവൂർ പോലീസ് സ്റ്റേഷൻ
കരുനാഗപ്പള്ളി ഡിവിഷൻ
[തിരുത്തുക]- കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ
- ഓച്ചിറ പോലീസ് സ്റ്റേഷൻ
- ചവറ പോലീസ് സ്റ്റേഷൻ
- ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷൻ
മറ്റു വിഭാഗങ്ങൾ
[തിരുത്തുക]കൊല്ലം ജില്ലാ പോലീസിന്റെ ഡോഗ് സ്ക്വാഡ് ആശ്രാമത്ത് പ്രവർത്തിക്കുന്നു. 2010 മാർച്ച് 2-ന് എസ്.പി.യായിരുന്ന ഹർഷിത അട്ടലൂരിയാണ് ഇത് ഉദ്ഘാടനം ചെയ്തത്.[11] 2016 നവംബർ 3-ന് കൊല്ലം സിറ്റി പോലീസിന്റെ ഗുണ്ടാ സ്ക്വാഡും രൂപീകരിച്ചു. പത്ത് അംഗങ്ങളുള്ള ഈ സ്ക്വാഡിന്റെ തലവൻ സബ് ഇൻസ്പെക്ടറാണ്.[12]
സിറ്റി പോലീസ് കമ്മീഷണർമാർ
[തിരുത്തുക]- എൻ. ഗോപാലകൃഷ്ണൻ ഐ.പി.എസ്. (1 മാർച്ച് 2011 - 20 ജൂൺ 2011)
- ടി.ജെ. ജോസ് IPS [DIG] (20 ജൂൺ 2011 - 9 ജനുവരി 2012)
- ഗോപേഷ് അഗർവാൾ IPS [DIG] (9 ജനുവരി 2012 - 4 ഫെബ്രുവരി 2012)
- സാം ക്രിസ്റ്റി ഡാനിയേൽ [Addl. Charge] KPS (4 ഫെബ്രുവരി 2012 - 21 ഫെബ്രുവരി 2012)
- ദേബേഷ് കുമാർ ബെഹ്റ IPS (21 ഫെബ്രുവരി 2012 - 27 ഓഗസ്റ്റ് 2014)
- വി. സുരേഷ് കുമാർ IPS (27 ഓഗസ്റ്റ് 2014 – 29 ഏപ്രിൽ 2015)
- പി. പ്രകാശ് IPS (29 ഏപ്രിൽ 2015 - 13 ജൂൺ 2016)
- എസ്. സതീഷ് ബിനോ IPS (13 ജൂൺ 2016 – 6 ജൂൺ 2017)[13]
- അജിതാ ബീഗം IPS (7 ജൂൺ 2017 - തുടരുന്നു)[14][15]
അവലംബം
[തിരുത്തുക]- ↑ "Particulars of functions and details of each unit /Office" (PDF). Kollam, Kerala: Kollam City Police. 2013-08-01. Retrieved 2014-11-13.
- ↑ "Minor shuffle in police department". Times of India. Retrieved 2017-06-07.
- ↑ "Mobile Numbers - Kollam City Police". Official Website. Archived from the original on 2014-11-13. Retrieved 2014-11-13.
- ↑ "Hello Kerala Police - Kollam City". Kerala Police. Archived from the original on 2014-11-13. Retrieved 2014-11-13.
- ↑ "About Us - Kollam Rural Police". Kollam Rural Police. Archived from the original on 2014-11-13. Retrieved 2014-11-13.
- ↑ "Police Offices - Kollam City Police". Official Website. Archived from the original on 2014-11-13. Retrieved 2014-11-13.
- ↑ "Govt. Departments - Kollam Police" (PDF). Govt. of Kerala. Archived from the original (PDF) on 2013-05-20. Retrieved 2014-11-13.
- ↑ "Directory - Kollam Police" (PDF). Govt. of Kerala. Retrieved 2014-11-13.
- ↑ "All-women police stations in 6 districts in Kerala - The Hindu". Retrieved 25 September 2015.
- ↑ "Minor shuffle in police department". Times of India. Retrieved 2017-06-07.
- ↑ "New dog squad complex in Kollam - The Hindu". The Hindu. Retrieved 2015-02-05.
- ↑ "Kerala police adopts decentralised system for anti-goonda squad". The New Indian Express. Retrieved 2016-11-04.
- ↑ "History - Kollam City Police". Kollam City Police. Archived from the original on 2016-10-12. Retrieved 2016-10-24.
- ↑ "History - Kollam City Police". Nyoooz.com. Retrieved 2016-10-24.
- ↑ "District Police Chief". Kerala Police. Archived from the original on 2017-09-14. Retrieved 6 December 2016.