വസന്തതിലകം (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാദത്തിൽ പതിനാലക്ഷരമുള്ള ശക്വരി ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു വൃത്തമാണ്‌ വസന്തതിലകം ഈ വൃത്തം സിംഹോന്നതാ, ഉദ്ധർഷിണി, സിംഹോദ്ധതാ, വസന്തതിലകാ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതൊരു സംസ്കൃത വൃത്തമാണ്.കുമാരനാശാന്റെ'വീണപൂവ്', ഈ വൃത്തത്തിലാണ്.

ലക്ഷണം[തിരുത്തുക]

ചൊല്ലാം വസന്ത തിലകം തഭജം ജഗംഗം

ത ഭ ജ ജ എന്നീ ഗണങ്ങൾക്കുശേഷം രണ്ട് ഗുരുക്കൾ കൂടി വന്നാൽ വസന്തതിലക വൃത്തമാകും.
ഗഗല ഗലല ലഗല ലഗല ഗഗ. എന്നിങ്ങനെ അക്ഷരക്രമം.

ലക്ഷണം സംസ്കൃതത്തിൽ -

उक्ता वसन्ततिलका तभजा जगौ गः

ഉദാഹരണങ്ങൾ[തിരുത്തുക]

ഉദാഹരണം 1.

ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര

ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ? - വീണപൂവ്

ഉദാഹരണം -2.

പൂഞ്ചായലാൾ മുടിയിൽ നൽ കുസുമങ്ങൾ ചൂടി-
പ്പൂമാലനീളെയുടൽതന്നിലണിഞ്ഞു ചേലിൽ
നാഗാവതംസമതു കാതിലയോടു ചേർത്തു
സാക്ഷാൽ വസന്തതിലകയ്ക്കു സമം ലസിപ്പൂ. - നാട്യശാസ്ത്രം


ഉദാഹരണം -3.

ചൊല്ലാർന്ന പൂർണ്ണശശിതന്നുടെ ഭംഗിയേറും
തെല്ലിൻ നിരെക്കു സമമാം നഖപങ്‌ക്തിയാലേ
ഉല്ലാസമോടിഹ വിളങ്ങിന പത്തു രണ്ടും
കല്യാണമിങ്ങു വരുവാനിത കൈതൊഴുന്നേൻ.-സദ്വൃത്തമാലികാ - കടത്തനാട്ട്‌ ഉദയവർമത്തമ്പുരാൻ


"https://ml.wikipedia.org/w/index.php?title=വസന്തതിലകം_(വൃത്തം)&oldid=2388270" എന്ന താളിൽനിന്ന് ശേഖരിച്ചത്