ശാർദ്ദൂലവിക്രീഡിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു സം‍സ്കൃത‍വർണ്ണവൃത്തമാണ് ശാർദ്ദൂലവിക്രീഡിതം. അതിധൃതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 19 അക്ഷരങ്ങൾ) സമവൃത്തം.

ലക്ഷണം[തിരുത്തുക]

പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം

വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “മ സ ജ സ ത ത” എന്നീ ഗണങ്ങളും ഒരു ഗുരുവും പന്ത്രണ്ടാമത്തെ അക്ഷരത്തിൽ യതിയോടു കൂടി വരുന്ന വൃത്തമാണു ശാർദ്ദൂലവിക്രീഡിതം.

ഉദാഹരണങ്ങൾ[തിരുത്തുക]

ഉദാ:1

ആരണ്യാന്തരഗഹ്വരോദരതപസ്ഥാനങ്ങളിൽ, സൈന്ധവോ-

ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ
ആ, രന്തർമുഖമിപ്രപഞ്ചപരിണാമോദ്ഭിന്നസർഗക്രിയാ-
സാരം തേടിയലഞ്ഞു പ, ണ്ടവരിലെച്ചൈതന്യമെൻ ദർശനം - വയലാറിന്റെ സർഗ്ഗസംഗീതം

ഉദാ:2

നാനാശസ്ത്രശതഘ്നികുന്തഹതരായസ്ത്രം കളഞ്ഞാസ്യവും-

കൈ കാലും വയറും പിളർന്നു രിപുസംഘത്തെത്തുലച്ചൂഭവാൻ
ധൈര്യോത്സാഹപരാക്രമപ്രഭൃതിയാമോരോ ഗുണം കാരണം
നിൻ വൃത്തം രിപുവിൽശ്ശരിക്കു പറകിൽ ശാർദ്ദൂലവിക്രീ‍ഡിതം - നാട്യശാസ്ത്രം. വിവർത്തനം :കെ.പി നാരായണപിഷാരടി

ഉദാ:3

കേയൂരാണിനഭൂഷയന്തിപുരുഷം ഹാരാനചന്ദ്രോജ്ജ്വലാ

നസ്നാനം ന വിലേപനം ന കുസുമം നാലങ്കൃതാ മൂർദ്ധജാ
വാണ്യേകാസമലംകരോതി പുരുഷം യാസംസ്കൃതാ ധാര്യതേ
ക്ഷീയന്തേഽഖിലഭൂഷണാനിസതതം വാഗ്ഭൂഷണം ഭൂഷണം - "ഭർതൃഹരി"

ഉദാ:4

രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും ഉഷസ്സെങ്ങും പ്രകാശിച്ചിടും

ദേവൻ സൂര്യനുദിക്കും ഇക്കമലവും താനേ വിടർന്നീടുമേ
ഏവം മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടർന്നീടവേ
ദൈവത്തിൻ മനമാരുകണ്ടു പിഴുതാൻ ദന്തീന്ദ്രനപ്പത്മിനീം

സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ[തിരുത്തുക]

മറ്റു വിവരങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശാർദ്ദൂലവിക്രീഡിതം&oldid=2904548" എന്ന താളിൽനിന്ന് ശേഖരിച്ചത്