കേക
Jump to navigation
Jump to search
ഒരു ഭാഷാവൃത്തമാണ് കേക. 3,2,2,3,2,2 എന്ന് കേരളപാണിനി ഗണവ്യവസ്ഥ നൽകിയിരിക്കുന്നു. ഇവ്വിധം പതിന്നാലക്ഷരങ്ങളിൽ ആറു ഗണങ്ങൾ ഈരടിയുടെ ഓരോ വരിയിലും. എല്ലാ ഗണത്തിലും ഒരു ഗുരുവക്ഷരമെങ്കിലും വേണം. ഏഴക്ഷരം കഴിഞ്ഞ് യതി. പാദങ്ങൾ തുല്യമാത്രകളിൽ തുടങ്ങണം.
ലക്ഷണം[തിരുത്തുക]
“ | മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ; പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോൽ. |
” |
കേകാവൃത്തത്തിൽ എഴുതിയ പ്രശസ്തകൃതികൾ[തിരുത്തുക]
മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോൻ
അച്ഛനും മകളും - വള്ളത്തോൾ നാരായണമേനോൻ
നിർവ്വചനവും വിമർശനങ്ങളും[തിരുത്തുക]
മറ്റു ഭാഷാവൃത്ത നിർവ്വചനങ്ങളെപ്പോലെ കേകയ്ക്കു നൽകിയിരിക്കുന്ന നിർവചനവും ഒട്ടേറെ വിമർശിക്കപ്പെട്ടിട്ടുണ്ട്.പാദാദിപ്പൊരുത്തം കവികൾ പാലിക്കാറില്ല[അവലംബം ആവശ്യമാണ്].