ലലാമം
ദൃശ്യരൂപം
ലലാമം മലയാള ഭാഷയിലെ ഒരു വൃത്തമാണ്. [1]
ലക്ഷണം
[തിരുത്തുക]“ | നജയനയംനയമോടേ വരുവതു വൃത്തം നൃപതിലലാമം | ” |
ഉദാഹരണം
[തിരുത്തുക]ഗണപതിതന്നുടെ പാദം പണിവതു മന്നിൽ മനുജനു പുണ്യം
വരഗുണമോദകനേദ്യം കരുതുകിലെത്തുന്നവനതിമോദം
ദുരിതമതൊക്കെയുമോതാമവനുടനെല്ലാം പരിഹൃതമാക്കും
നരനു വരുന്നൊരു വിഘ്നം തടയുവതിന്നായ് തുണയവനൊന്നേ!
അവലംബം
[തിരുത്തുക]- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ