ദോധകം
പതിനൊന്നക്ഷരമുള്ള ത്രിഷ്ടുപ് ഛന്ദസ്സിൽ ഉൾപ്പെട്ട വൃത്തമാണ് ദോധകം.
ലക്ഷണം
[തിരുത്തുക]“ | ഭ ഭ ഭ ഗ ഗ ദോധകവൃത്തം | ” |
മുന്ന് ഭഗണവും രണ്ടുഗുരുക്കളും യഥാക്രമം വന്നാൽ ദോധകവൃത്തമാകും. വൃത്തമഞ്ജരിയിൽ ഏ.ആർ ഇതിന് ഉദാഹരണം നല്കിയിട്ടില്ല. മാത്രമല്ല ഇതേ ലക്ഷണമുള്ള ചാരണഗീതം എന്നൊരു വൃത്തവും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
“ | ഭംഭഭഗംഗുരു ചാരണഗീതം | ” |
വൃത്തശാസ്ത്രത്തിലെ ഗണങ്ങളുടെ പേര് വിശദമാക്കുന്ന പ്രസിദ്ധമായ പദ്യം സംസ്കൃതത്തിലുള്ളത് ഈ വൃത്തത്തിലാണെന്ന് വൃത്തമഞ്ജരിയുടെ അടിക്കുറിപ്പായി സൂചിപ്പിക്കുന്നുണ്ട്. പ്രസ്തുതശ്ലോകം താഴെ ഉദ്ധരിക്കുന്നു:
“ | മസ്ത്രിഗുരുസ്ത്രിലഘുശ്ച നകാരോ ഭാദിഗുരുഃ പുനരാദി ലഘുർയഃ |
” |
ചടുലമായ നടനതാളമുള്ള ഒരു വൃത്തമാണ് ദോധകം. ലക്ഷണശ്ലോകമനുസരിച്ച് ഇതിന്റെ താളം
'ഗംലല|ഗംലല|ഗംലല|ഗംഗം' എന്നു രേഖപ്പെടുത്താം.നാട്യശാസ്ത്രത്തിലെ ഉദാഹരണശ്ലോകത്തിൽ ഒരു മദയാനയുടെ ഗതിയോടാണ് ഭരതമുനി ഈ വൃത്തത്തെ ഉപമിച്ചിട്ടുള്ളത്.
“ | പ്രസ്ഖലിതാഗ്രപദപ്രവിചാരം
|
” |