ചപലാവക്ത്രം
(ചപലാവക്ത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ചപലാവക്ത്രം മലയാള ഭാഷയിലെ ഒരു വൃത്തമാണ്. അനുഷ്ടുപ്പ് ഛന്ദസ്സിലെ വിലക്ഷണ വൃത്തങ്ങളിൽ ഒന്നാണിത്. മറ്റുള്ള വൃത്തങ്ങൾ വക്ത്രം, പത്ഥ്യാവക്ത്രം, വിപരീതപത്ഥ്യാവക്ത്രം, ഭവിപുല, മവിപുല, രവിപുല, നവിപുല, തവിപുല എന്നിവയാണ്.
ലക്ഷണം[തിരുത്തുക]
“ | നഗണത്താൽ ചപലയാ-
മോജത്തിൽയഗണസ്ഥാനേ |
” |
വക്ത്രവൃത്തത്തിൻെറ വിഷമപാദങ്ങളിൽ യഗണത്തിനുപകരം നഗണം ചെയ്താൽ അത് ചപലാവക്ത്രം. [1] സമപാദങ്ങളിൽ നാലിൽ പരം യഗണം തന്നെ.
ഉദാഹരണം[തിരുത്തുക]
സരസ്വത്യാ: പദയുഗം
സുരാസുരർകളാൽ വന്ദ്യം
സരസം ഞാൻപണിയുവെൻ
സരസീരുഹസങ്കാശം.
അവലംബം[തിരുത്തുക]
- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ