ശിശുഭൃത
ഒൻപത് അക്ഷരങ്ങൾ വീതമുള്ള വരികളും (ബൃഹതി ഛന്ദസ്സ്); നഗണം, ന'ഗണം, മഗണം എന്നിങ്ങനെ മൂന്ന് ഗണവും വരുന്ന വൃത്തത്തെ ശിശുഭൃത എന്നു പറയുന്നു.
ലക്ഷണം
[തിരുത്തുക]“ | നനമ ശിശുഭൃതാവൃത്തം | ” |
— "വൃത്തമഞ്ജരി എ.ആർ. രാജരാജവർമ്മ" |
ത്രികങ്ങളായി രണ്ടു സർവ്വലഘുവും ഒരു സർവ്വഗുരുവുമായതിനാൽ 'നനമ' എന്ന് ഗണക്രമം. രണ്ട് നഗണവും ഒരു മഗണവും യഥാക്രമത്തിൽ വന്നാൽ ശിശുഭൃത വൃത്തമായി. അതായത് ആദ്യത്തെ ആറക്ഷരം ലഘു; ശേഷം മൂന്നക്ഷരം ഗുരു.
'ലലല।ലലല।ഗംഗംഗം' എന്ന് ചൊൽത്താളം. ചൊല്ലാനും നല്ല ശബ്ദഭംഗിയുള്ള ഒരു താളമാണിത്. വൃത്തമഞ്ജരിയിൽ ഇതിന് ഉദാഹരണ പദ്യം നല്കിയിട്ടില്ല.
നാട്യശാസ്ത്രത്തിൽ, മധുകരീ എന്നാണ് ഭരതമുനി ഈ വൃത്തത്തിനു പേരുനല്കിയിട്ടുള്ളത്.
“ | നവാക്ഷരകൃതേ പാദേ ത്രീണി സ്യുർനൈധനാനി തു |
” |
എന്ന് അദ്ദേഹം ലക്ഷണം ചെയ്യുന്നു.(ഒമ്പതക്ഷരമുള്ള പാദത്തിൽ ഒടുവിലത്തെ മൂന്നക്ഷങ്ങളും ഗുരുക്കളായിട്ടുള്ള വൃത്തം മധുകരി എന്ന പേരിൽ അറിയപ്പെടുന്നു)
ഉദാഹണം
[തിരുത്തുക]“ | കുസുമിതമപി പശ്യന്തി വിവിധതരുഗണൈശ്ഛന്നം |
” |
— നാട്യശാസ്ത്രം |
“ | കലപിലപലനാദത്തിൽ കലരുമൊരു വിഭാതത്തിൽ |
” |
— സുബ്രഹ്മണ്യൻ കുറ്റിക്കോൽ |