ഇക്ഷുദണ്ഡിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ദണ്ഡകമാണ്‌ (ഒരു പാദത്തിൽ 26നു മേൽ അക്ഷരമുള്ള സമവൃത്തം) ഇക്ഷുദണ്ഡിക.

ലക്ഷണം[തിരുത്തുക]

ആട്ടക്കഥകളിലെ ദണ്ഡകങ്ങൾക്കുള്ള സാമാന്യലക്ഷണവും, ഇക്ഷുദണ്ഡികയ്ക്കുള്ള വിശേഷലക്ഷണവും പരാമർശിക്കാറുണ്ട്.

യഥേച്ഛമിച്ചൊന്ന മട്ടിൽ ഗണം ഗുരുലഘുക്കളും

ഭംഗിനോക്കിക്കണക്കാക്കിച്ചെയ്യാം ദണ്ഡകമെത്രയും
ആട്ടക്കഥകളിൽ കാണാം വേറെമാതിരി ദണ്ഡകം
ഇതിൽ താളത്തിനൊപ്പിച്ചു പാദം ഖണ്ഡിപ്പതുണ്ടു കേൾ
മദ്ധ്യേ രണ്ടു സമം നിന്നും മൂന്നു ഖണ്ഡത്തിലിങ്ങനെ
നളന്റെ ചരിത്തുങ്കുൽ കേളസമലക്ഷ്മമായ്
ഉള്ളോരു ദണ്ഡകത്തിന്നു കൊള്ളാം പേരിക്ഷുദണ്ഡിക.

ഇത് ആട്ടക്കഥാദണ്ഡകങ്ങൾക്കുള്ള സാമാന്യലക്ഷണം. ഇവിടെ ഒന്നും മൂന്നും, രണ്ടും നാലും പാദങ്ങൾക്ക് ലക്ഷണം തുല്യമായതിനാൽ ഇത് അർദ്ധസമമാണ്‌.

തഭലങ്ങൾ മൂന്നുരു, ഗഗാന്തമാദിമം

ഭയ ചേർന്നു രണ്ടു കുറിയാം ദ്വിതീയകം
ഭനനങ്ങൾ മൂന്നുരു, ഗഗം തൃതീയവും
വിഷമത്തിൽ മൂന്നു ദലമിപ്രകാരമാം.
സജലംല മൂന്നുരു ഗഗാന്തമാദിയാം
നസഗങ്ങൾ രണ്ടുകുറിയാം ദ്വിതീയകം
നനനംല മൂന്നുരു ഗഗം തൃതീയവും
സമഖണ്ഡമായ് വരികിലിക്ഷുദണ്ഡിക.

മേല്പ്പറഞ്ഞത് ഇക്ഷു ദണ്ഡികയുടെ വിശേഷലക്ഷണം. വിഷമപാദങ്ങളിൽ ഒന്നാം ഖണ്ഡം തഭല-തഭല-തഭല-ഗഗ എന്നും;രണ്ടാം ഖണ്ഡം ഭയ-ഭയ എന്നും ;മൂന്നാം ഖണ്ഡം ഭനന-ഭനന-ഭനന-ഗഗ എന്നും; സമപാദങ്ങളിൽ ഒന്നാം ഖണ്ഡം സജലല-സജലല-സജലല-ഗഗ എന്നും; രണ്ടാം ഖണ്ഡം നസഗ-നസഗ എന്നും; മൂന്നാം ഖണ്ഡം നനനല-നനനല-നനനല-ഗഗ എന്നും വരുന്ന ദണ്ഡകം ഇക്ഷുദണ്ഡിക.


"https://ml.wikipedia.org/w/index.php?title=ഇക്ഷുദണ്ഡിക&oldid=2388220" എന്ന താളിൽനിന്ന് ശേഖരിച്ചത്