ആര്യ (വൃത്തം)
ദൃശ്യരൂപം
ആര്യ: ഒരു സംസ്കൃതമാത്രാവൃത്തം. ഇത് മാത്രാവൃത്തങ്ങൾ എന്ന വിഭാഗത്തിൽപ്പെടുന്നു. ആദ്യത്തെ രണ്ടുവരി പൂർവാർദ്ധമായും പിന്നത്തെ രണ്ട് വരി ഉത്തരാർദ്ധമായുമാണ് കണക്കാക്കുന്നത്.
പൂർവാർദ്ധത്തിലെ രണ്ട് വരികളിൽക്കൂടി ഏഴു ഗണങ്ങളും ഒരു ഗുരുവും ഉണ്ടാകണം.
ഉത്തരാർദ്ധത്തിൽ ആറാമത്തെ ഗണം ഒരു ലഘുമാത്രം ഉള്ള ഗണവും ആയിരിക്കും.
ലക്ഷണം
[തിരുത്തുക]“ | ഏഴു ഗണം ഗുരുവൊന്നും വേണം ജഗണം വരാതെയൊറ്റകളിൽ |
” |
മുകളിൽപ്പറഞ്ഞ ലക്ഷണം ഇങ്ങനെ സംഗ്രഹിക്കാം:
- നാലു മാത്രകളുള്ള ഏഴു ഗണങ്ങളും പിന്നെ ഒരു ഗുരുവും ചേർന്നതാണു പൂർവ്വാർദ്ധം.
- നാലു മാത്രകൾ എന്നു പറയുമ്പോൾ വിധം വരാം-ഗുരുമയം (- -), ഭഗണം (- v v), ജഗണം (v - v), സഗണം (v v -), ലഘുമയം (v v v v).
- ഇവയിൽ ജഗണം (v - v) 1, 3, 5, 7 എന്നീ ഗണങ്ങളായി വരാൻ പാടില്ല.
- ആറാമത്തെ ഗണം ജഗണമോ (v - v) ലഘുമയമോ (v v v v) ആവണം. ലഘുമയമായാൽ അതിന്റെ ആദ്യത്തെ ലഘുവിനു ശേഷം യതി വേണം.
- ഉത്തരാർദ്ധത്തിൽ ആറാമത്തെ നാലു മാത്രയുള്ള ഗണത്തിനു പകരം ഒരു ലഘു മാത്രം വരണം.
ഉദാഹരണങ്ങൾ
[തിരുത്തുക]സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ
[തിരുത്തുക]- ആര്യയുടെ പൂർവ്വാർദ്ധത്തിന്റെ ലക്ഷണം തന്നെ (ഏഴു ഗണവും ഒരു ഗുരുവും) ഉത്തരാർദ്ധത്തിലും വന്നാൽ ഗീതി എന്ന വൃത്തം.