അജഗരഗമനം (വൃത്തം)
ദൃശ്യരൂപം
(അജഗരഗമനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാലുമാത്രകൾ വീതമുള്ള ആറ് ഗണങ്ങളും ഒടുവിൽ ഒരു ഗുരുവും ഒരു വരിയിൽ ഉണ്ടാകും. ലഘുക്കളുടെ എണ്ണം ഗുരുക്കളെക്കാൾ കൂടിയിരിക്കുകയും മൂന്നോ നാലോ യതിയും ഒരു വരിയിൽ ഉണ്ടായിരിക്കും. ഇങ്ങനെയുള്ള വൃത്തം അജഗരഗമനം എന്നപേരിൽ അറിയപ്പെടുന്നു.
നിരുക്തം
[തിരുത്തുക]അജഗരഃ എന്നാൽ പെരുമ്പാമ്പ്. പെരുമ്പാമ്പ് ഇഴയുന്നതുപോലെയുള്ളത് അജഗരഗമനം.
ലക്ഷണം
[തിരുത്തുക]“ | ലഘുപ്രായം ചതുർ മാത്ര- ഗണമാറൊരു ദീർഘവും ചേർന്നു വന്നാലജഗര- ഗമനാഭിധ വൃത്തമാം |
” |