സർപ്പിണി
Jump to navigation
Jump to search
ഒരു വരിയിൽ ആദ്യം രണ്ട് അക്ഷരം ഉള്ള ഒരു ഗണം, അതിനുശേഷം മൂന്ന് അക്ഷരം വീതമുള്ള മൂന്ന് ഗണവും സർപ്പിണി എന്ന വൃത്തത്തിന്റെ ലക്ഷണമാണ്. കൂടാതെ, എല്ലാ ഗണവും ഗുരുവിലായിരിക്കണം തുടങ്ങുന്നത്. മൂന്ന് അക്ഷരം വീതമുള്ള ഗണങ്ങളിൽ രണ്ട് അക്ഷരമെങ്കിലും ഗുരു ആയിരിക്കുകയും വേണം. ഇങ്ങനെയുള്ള ഈരടികൾ സർപ്പിണി എന്ന വൃത്തത്തില്പ്പെടുന്നവയാണ്. ആദ്യത്തെ രണ്ട് അക്ഷരങ്ങൾ ഗുരു ആയാലും മതി.
ലക്ഷണം[തിരുത്തുക]
“ | ദ്വ്യക്ഷരം ഗണമൊന്നാദ്യം ത്ര്യക്ഷരം മൂന്നതിൽപ്പരം, ഗണങ്ങൾക്കാദിഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളിൽ മറ്റേതും സർവ്വഗുരുവായ് വരാം കേളിതു സർപ്പിണി |
” |
ഈ വൃത്തത്തിലുള്ള കൃതികൾ[തിരുത്തുക]