പല്ലവിനി
ദൃശ്യരൂപം
പല്ലവിനി മലയാള ഭാഷയിലെ ഒരു വൃത്തമാണ്.[1]
ലക്ഷണം
[തിരുത്തുക]“ | കേകയ്ക്കു രണ്ടാം പാദാന്തയതിയിൽ ത്ര്യക്ഷരംഗണം
പൊരുത്തവുമുപേക്ഷിച്ചാൽ കേൾ പല്ലവിനിയാമതു |
” |
കേകയുടെ രണ്ടാംപാദത്തിന്റെ രണ്ടാം യതിയുടെ ആദ്യമായ ത്ര്യക്ഷരഗണവും, പാദാദിപ്പൊരുത്തവും വിട്ടതു പല്ലവിനി.
ഉദാഹരണം
[തിരുത്തുക]പ്ലവകുലപതിവരുത്തും പെരുമ്പട-
ജ്ജനത്തൊടുരുമിച്ചു രഘുനാഥൻ
പടയ്ക്കു പുറപ്പെട്ടു സമുദ്രതടഭൂവി
വസിച്ചിതൊരു ദിനം ഹരിനംബോ.
അവലംബം
[തിരുത്തുക]- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ