മത്തമയൂരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാദത്തിൽ പതിമൂന്നക്ഷരമുള്ള അതിജഗതി ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു വൃത്തമാണ്‌ മത്തമയൂരം. ഇതൊരു സമവൃത്തമാണ്.

ലക്ഷണം[തിരുത്തുക]

മലയാളത്തിൽ
വൃത്തമഞ്ജരി നാലിൽ ഛിന്നം മത്യസഗം മത്തമയൂരം നാലക്ഷരത്തിൽ യതിയോടെ യഥാക്രമം മ ത യ സ എന്നീ ഗണങ്ങളും അവസാനം ഒരു ഗുരുവും വന്നാൽ മത്തമയൂരം വൃത്തം. ഈ വൃത്തത്തിന് കേരളപാണിനി വൃത്തമഞ്ജരിയിൽ ഉദാഹരണം നല്കിയിട്ടില്ല.

ഈ വൃത്തത്തിന്റെ ഗുരു ലഘു വിന്യാസം ഇപ്രകാരമാണ് : 'ഗംഗംഗം।ഗംഗംല।ല ഗംഗം।ലലഗം।ഗം'

സംസ്കൃതത്തിൽ
വൃത്തരത്നാകരം - കേദാരഭട്ടൻ वेदै रन्ध्रैर्म्तौ यसगा मत्तमयूरम्।- വേദൈ രന്ധ്രൈർമതൌ യസഗ മത്തമയൂരം
നാട്യശാസ്ത്രം - ഭരതമുനി षष्ठं च सप्तमं चैव

दशमेकादशे लघु
त्रयोदशाक्षरे पादे
ज्ञेयं मत्तमयूरकम्-

ഷഷ്ഠം ച സപ്തമം ചൈവ

ദശമേകാദശേ ലഘു
ത്രയോദശാക്ഷരേ പാദേ
ജ്ഞേയം മത്തമയൂരകം
(പതിമൂന്നക്ഷരമുള്ള പാദത്തിൽ ആറ് ഏഴ് പത്ത് പതിനൊന്ന് എന്നീ നാലക്ഷരങ്ങൾ ലഘുക്കളായുള്ള വൃത്തത്തിന് മത്തമയൂരകം എന്ന് അറിയപ്പെടുന്നു.)

ഉദാഹരണങ്ങൾ[തിരുത്തുക]

മിന്നൽച്ചാർത്തുണ്ടിന്ദ്രധനുസ്സുണ്ടുലസിപ്പൂ

കാറ്റാൽ നീങ്ങും കാറുകളുണ്ടുണ്ടു വലാക
കേട്ടാൽ ഞെട്ടും കൂട്ടിടിവെട്ടുണ്ടു നിനച്ചാൽ
മാരിക്കാലം മത്തമയൂരം മുതിരുന്നൂ

—നാട്യശാസ്ത്രം. വിവർത്തനം :കെ.പി നാരായണപിഷാരടി

വണ്ടും ഞണ്ടും കേളികളാടും ചെറുകണ്ടം

തണ്ടുംകെട്ടിപ്പാട്ടിനുപോകും പുഴവള്ളം
കണ്ടുംകൊണ്ടാ ദൂതുവരുംമത്തമയൂരം
കണ്ടാൽ വമ്പൻ കുക്കുടവീരന്നിടയാമോ

—സുബ്രഹ്‌മണ്യൻ കുറ്റിക്കോൽ


"https://ml.wikipedia.org/w/index.php?title=മത്തമയൂരം&oldid=2388257" എന്ന താളിൽനിന്ന് ശേഖരിച്ചത്