അസംബാധ
ദൃശ്യരൂപം
പതിനാലക്ഷരമുള്ള ശക്വരി ഛന്ദസ്സിൽ ഉൾപ്പെട്ട വൃത്തമാണ് അസംബാധ.
ലക്ഷണം
[തിരുത്തുക]“ | അഞ്ചിൽ തട്ടും മം തനസഗഗമസംബാധാ | ” |
മഗണം തഗണം നഗണം സഗണം രണ്ട് ഗുരു എന്നിവ യഥാക്രമം വിന്യസിച്ചാൽ അസംബാധാ വൃത്തം. അഞ്ചാമത്തെ അക്ഷരത്തിൽ യതി വേണം.
ആദ്യത്തെ അഞ്ചും ഒടുവിലത്തെ മൂന്നും ഗുരുവായി പതിനാലക്ഷരങ്ങളെ ഗംലകളിൽ നിരത്തിയാൽ ആലാപനതാളം 'ഗംഗംഗം|ഗംഗം ല|ലലല|ലലഗം|ഗംഗം' എന്നു കിട്ടും.വൃത്തമഞ്ജരിയിൽ ഏ.ആർ ഇതിന് ഉദാഹരണം നല്കിയിട്ടില്ല.
ഉദാഹരണങ്ങൾ
[തിരുത്തുക]ഉദാ:1
“ | മാന്യൻ ലോകജ്ഞൻ ശ്രുതബലകുലശീലാഢ്യൻ മാനിച്ചീടുന്നില്ലൊരുവനുമവനേയെന്നാൽ
|
” |
ഉദാ:2
“ | വാനം വേവുന്നൂ നരമുകിലതുമില്ലാതെ വേനൽ കത്തുന്നൂ കരിയിലവനമാണെങ്ങും കാനൽനീർവറ്റീ പുഴയുരുകിയ മൺചാലായ് ദീനം കേഴുന്നൂ മലമുകളിലെ വേഴാമ്പൽ -സുബ്രഹ്മണ്യൻ കുറ്റിക്കോൽ |
” |