ഉദ്ഗത (വൃത്തം)
ദൃശ്യരൂപം
(ഉദ്ഗത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു സംസ്കൃതവർണ്ണവൃത്തമാണ് ഉദ്ഗതാ'. അതിധൃതി എന്ന ഛന്ദസ്സിൽ പെട്ട വിഷമവൃത്തം.
ലക്ഷണം
[തിരുത്തുക]| “ | സജസംലമാദിയിൽ വരേണ-
മഥ നസജഗങ്ങൾ രണ്ടിലും
മൂന്നിലിഹ ഭനജലം ഗുരുവും
സജസം ജഗങ്ങളൊടു നാലിലുദ്ഗതാ |
” |
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് ' ഒന്നാം പാദത്തിൽ സ ജ സ ല ; രണ്ടിൽ ന സ ജ ഗ, ഇങ്ങനെ നാലു പാദവും നാലുവിധമായ വൃത്തം ഉദ്ഗതാ '
ഉദാഹരണങ്ങൾ
[തിരുത്തുക]ഉദാ:1
കമലോത്ഭവന്റെ മുഖമായ
വാമലകമലത്താൽ മേവിടും
കോമളമധുകരിയെന്റെ മനഃ
കമലത്തിൽ വന്നു കളിയാടീടേണമേ