വംശസ്ഥം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു സം‍സ്കൃത‍വർണ്ണവൃത്തമാണ് വംശസ്ഥം. ജഗതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 12 അക്ഷരങ്ങൾ) സമവൃത്തം.

ലക്ഷണം[തിരുത്തുക]

മലയാളത്തിൽ:

ജതങ്ങൾ വംശസ്ഥമതാം ജരങ്ങളും

സംസ്കൃതത്തിൽ:

जतौ तु वंशस्थमुदीरितं जरौ। - केदारभट्टकृत- वृत्तरत्नाकर:
ജതൗ തു വംശസ്ഥമുദീരിതം ജരൗ। വൃത്തരത്നാകരം" കേദാരഭട്ടൻ

“ജ ത ജ ര” എന്നീ ഗണങ്ങൾ യഥാക്രമം വരുന്ന വൃത്തമാണു വംശസ്ഥം. പാദത്തിലെ ഗുരു ലഘു വിന്യാസം യഥാക്രമം ലഗംല ഗംഗംല ലഗംല ഗംലഗം എന്നിങ്ങനെ വരും.

ഉദാഹരണങ്ങൾ[തിരുത്തുക]

ഉദാ: എ.ആർ. രാജരാജവർമ്മയുടെ മലയാളശാകുന്തളം എന്ന ശാകുന്തളപരിഭാഷയിൽ നിന്നു്.

മരങ്ങൾ കായേറ്റു കുനിഞ്ഞു ചാഞ്ഞിടും;

ധരിച്ചു നീരം ജലദങ്ങൾ തൂങ്ങിടും;
ശിരസ്സു സത്തർക്കുയരാ സമൃദ്ധിയാൽ;
പരോപകാരിക്കിതു ജന്മസിദ്ധമാം

ഉദാ: 2

പെരുത്തിടും ഭംഗിയിണങ്ങി മിന്നിടും

ഗിരീന്ദ്രകന്യാഗളമിന്നു പാർക്കുകിൽ
പാരം വിളങ്ങുന്നൊരു ശംഖുതന്നുടെ
യുരത്തഗർവ്വത്തെയമർത്തിമിന്നിടും. - സദ്വൃത്തമാലിക- കടത്തനാട്ട്‌ ഉദയവർമത്തമ്പുരാൻ

ഉദാ: 3

ന മേ പ്രിയാ ത്വം ബഹുമാനവർജ്ജിതൈഃ

കൃതാപ്രിയാ തൈഃ പരുഷാതിഭാഷണൈഃ
തഥാ ച പശ്യാമ്യഹമദ്യ വിഗ്രഹം
ധ്രുവം ന വംശസ്ഥമതിം കരിഷ്യസി - നാട്യശാസ്ത്രം.

സദൃശ വൃത്തങ്ങൾ[തിരുത്തുക]

  1. വംശസ്ഥത്തിന്റെ അവസാനത്തെ അക്ഷരം കളഞ്ഞാൽ ഉപേന്ദ്രവജ്ര എന്ന വൃത്തമാകും.
  2. വംശസ്ഥത്തിന്റെ ആദ്യത്തെ ലഘുവിനു പകരം ഗുരു ആയാൽ ഇന്ദ്രവംശ എന്ന വൃത്തമാകും.
  3. വംശസ്ഥവും ഇന്ദ്രവംശയും കലർന്ന വൃത്തത്തെയും ഉപജാതി എന്നു പറയും.

ഈ മൂന്നുവൃത്തങ്ങളിലെയും ഗുരുലഘു വിന്യാസം ഇങ്ങനെ താരതമ്യം ചെയ്യാം.

ലഗംല ഗംഗംല ലഗംല ഗംലഗം - വംശസ്ഥം
ഗംഗംല ഗംഗംല ലഗംല ഗംലഗം - ഇന്ദ്രവംശ
ലഗംല ഗംഗംല ലഗംല ഗംഗം - ഉപേന്ദ്രവജ്ര

മറ്റു വിവരങ്ങൾ[തിരുത്തുക]

  1. കാളിദാസന്റെ കുമാരസംഭവം കാവ്യത്തിലെ അഞ്ചാം സർഗ്ഗം ഈ വൃത്തത്തിലാണു്.
"https://ml.wikipedia.org/w/index.php?title=വംശസ്ഥം&oldid=2388268" എന്ന താളിൽനിന്ന് ശേഖരിച്ചത്